മകന് ആശംസകളുമായി നവ്യയും ഭർത്താവും.. ഇങ്ങിനെ ഒരു കുഞ്ഞിനെ തന്നതിന്.. എന്റെ പൊന്നുവിനാണ് നന്ദി…

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. അതിനിടെ വിവാഹത്തിൽ നിന്നും ഇടവേള എടുത്ത നടി ചില സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക്. വിവാഹ ശേഷം

മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു രണ്ടാം വരവ് നടത്തിയത്. ഏക മകന്റെ പിറന്നാൾ ദിനം അതി ഗംഭീരം ആക്കാനുള്ള തയാറെടുപ്പിലാണ് ഇരുവരും. എന്നാൽ തിരക്കുകൾക്ക്‌ ഇടയിൽ പിറന്നാൾ ദിനം അടിച്ചു പൊളിക്കാൻ നാട്ടിൽ എത്താൻ

കഴിയാഞ്ഞതിന്റെ ദുഖത്തിലാണ് സന്തോഷ്. എന്നിരുന്നാലും മകന്റെ പിറന്നാൾ ആഘോഷം അതി ഗംഭീരമായി തന്നെ ആഘോഷിക്കും എന്നാണ് പുതിയ പോസ്റ്റിലൂടെ സന്തോഷ് പറയുന്നത്. നവ്യയും മകന് ആശംസകൾ നേർന്നുകൊണ്ട് എത്തുകയുണ്ടായി. മകന്റെ ഓരോ പിറന്നാളും അതി ഗംഭീരമായി തന്നെ നവ്യയും സന്തോഷും ആഘോഷിക്കാറുണ്ട്. കഴിഞ്ഞവർഷവും വ്യത്യസ്ത

രീതിയിൽ ആണ് ഇരുവരും സായിയുടെ പിറന്നാൾ ആഘോഷിച്ചത്. എത്ര തിരക്കുണ്ടെങ്കിലും അതെല്ലാം മാറ്റിവച്ചുകൊണ്ട് സന്തോഷ് നാട്ടിൽ എത്തും. നവ്യയും മകനും ഇപ്പോൾ മുംബൈയിൽ നിന്നും നാട്ടിൽ സെറ്റിൽഡ് ആയ കാരണം പിറന്നാൾ ആഘോഷം നാട്ടിലാണ്. പതിമൂന്നാം വയസ്സിലേക്ക് കടന്നിരിക്കുകയാണ് സായി. പഠനത്തിലും മിടുക്കനായ സായി,

നൃത്തത്തിലും അഭിനയത്തിലും താത്പര്യം കാണിച്ചിരുന്നു. കഴിഞ്ഞവർഷം അച്ഛനും അമ്മയും ജാപ്പനീസ് മാംഗ സീരീസിലെ നാരുട്ടോ തീമിലാണ് പിറന്നാൾ കേക്കും മറ്റും അണിയിച്ചൊരുക്കിയത്. കഴിഞ്ഞവർഷം മകന് ജന്മദിന സമ്മാനമായി ലഭിച്ച പുതിയ റിസ്റ്റ് ബാൻഡിന്റെ ചിത്രവും നവ്യ പോസ്റ്റ് ചെയ്തിരുന്നു. ഇത്രയും നല്ലൊരു കുഞ്ഞിനെ തനിക്ക് സമ്മാനം നൽകിയതിന് നവ്യക്ക്

നന്ദി പറഞ്ഞുകൊണ്ടാണ് സന്തോഷ് മേനോൻ പോസ്റ്റ് പങ്കുവച്ചത്. “ഇത്രയും നല്ലൊരു ഒരു കുഞ്ഞിനെ സമ്മാനിച്ചതിന് നന്ദി പ്രിയ പൊന്നു….. ജന്മദിനാശംസകൾ പ്രിയ വാവാ.. നിങ്ങളുടെ ജന്മദിനാഘോഷം ഞായറാഴ്‌ചയിലേക്ക് മാറ്റിവെക്കാനുള്ള എന്റെ അഭ്യർത്ഥന സ്വീകരിച്ചതിന് നന്ദി.. നമ്മൾ മാക്സിമം ആഘോഷിക്കും” എന്നാണ് സന്തോഷ് കുറിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*