മകന്റെ പ്രായമുള്ള നിർമ്മതാക്കൾ കൂടെ കിടക്കണമെന്ന് പറഞ്ഞു- നേരിടേണ്ടി വന്ന ദൂരനുഭവത്തെ കുറിച്ച് ചാർമിള

in post

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ചാർമിള. ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയായിരുന്നു നടി. നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായി. എന്നാൽ സിനിമയെ പോലെ സുന്ദരമായിരുന്നില്ല നടിയുടെ സ്വകാര്യ ജീവിതം.

ഒരു പ്രണയ തകർച്ചയും രണ്ട് ദാമ്പത്യ ജീവിത പരാജയങ്ങളും ഏറ്റു വാങ്ങേണ്ടി വന്നു. കോഴിക്കോട് വെച്ചുണ്ടായ മോശം അനുഭവത്തെക്കുറിച്ച് പറയുകയാണ് ചാർമിള. നിർമാതാക്കൾ മൂന്നുപേരായിരുന്നു. മൂന്ന് പേരിൽ ഒരാളുടെ കൂടെ കിടക്കണം എന്നതായിരുന്നു അവർ മുന്നോട്ട് വച്ച ആവശ്യം.

ആരെ വേണമെന്ന് ചാർമിളയ്ക്ക് തിരഞ്ഞെടുക്കാമെന്നും അവർ പറഞ്ഞു. അല്ലാത്ത പക്ഷം ബാക്കി തരാനുള്ള പ്രതിഫലം തരില്ലെന്നും അവർ ഭീഷണിപ്പെടുത്തി. നിങ്ങളെന്താണ് ഇങ്ങനൊക്കെ പെരുമാറുന്നത്, എന്റെ മകന് നിങ്ങളുടെ പ്രായമാണ്, നിങ്ങളെന്നെ അമ്മയെ പോലെ കാണണമെന്ന് ചാർമിള പറഞ്ഞു.

ഇങ്ങനെയാണെങ്കിൽ താൻ നാളെ മുതൽ ഷൂട്ടിന് വരില്ലെന്ന് പറഞ്ഞുവെന്നും ചാർമിള പറയുന്നു. ഇതോടെ നിങ്ങൾക്ക് സ്ഥലം വിടാം, ഗെറ്റ് ഔട്ട് എന്ന് പറഞ്ഞ് എന്നെ പുറത്താക്കിയെന്നാണ് താരം വെളിപ്പെടുത്തുന്നത്. ശേഷം ഞാൻ എടിഎമ്മിൽ പോയി പൈസ

എടുത്ത് പബ്ലിക് ബസിൽ കയറിയാണ് ചെന്നൈയിലേക്ക് പോയതെന്നും താരം പറയുന്നു. ഇതുപോലൊരു അനുഭവം തനിക്ക് ആദ്യമാണ്. നായിക ആയിരുന്നപ്പോൾ ഇങ്ങനെ ഒന്നും നടന്നിട്ടില്ലെന്നും താരം പറയുന്നു. മുമ്പൊന്നും ഇല്ലാതിരുന്ന പ്രവണതയാണ്

ഇപ്പോൾ കാണുന്നതെന്നും താരം പറയുന്നു. ഇടവേളയ്ക്ക് ശേഷം അഭിനയത്തിൽ സജീവമായി മാറിയിരിക്കുകയാണ് ചാർമിള. മലയാളത്തിലും തമിഴിലുമെല്ലാം താരം അഭിനയിച്ചു. ടെലിവിഷൻ രംഗത്തും ഒടിടിയിലും സാന്നിധ്യം അറിയിച്ചു.

ALSO READ കാവ്യയുടെയും ദിലീപിന്റെയും നവരാത്രി ആഘോഷം സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു.. നവരാത്രി ആഘോഷങ്ങൾക്കായി ബൊമ്മക്കൊലു ഒരുക്കി കാവ്യ മാധവൻ

Leave a Reply

Your email address will not be published.

*