മംമ്ത മരണത്തിന് കീഴടങ്ങുന്നുവെന്ന് വ്യാജ വാര്‍ത്ത; പ്രതിഷേധവുമായി നടി രംഗത്ത്.. വ്യാജ വാർത്ത കൊടുത്ത പേജ് പൂട്ടിച്ച് മംമ്ത

in post

സിനിമാ താരങ്ങളുടെ ജീവിതം വച്ച് തെറ്റായ അടിക്കുറിപ്പുകളും തെറ്റിദ്ധാരണകളും പരത്തി വൈറലാകാൻ ശ്രമിക്കുന്ന ഓണ്‍ലൈൻ പേജുകൾക്കെതിരെ രൂക്ഷ വിമർശനവുമായി നടി മംമ്ത മോഹൻദാസ്. തന്റെ പേരിൽ വന്ന വ്യാജ വാർത്ത പങ്കുവച്ച ഒരു ഓൺലൈൻ


മാധ്യമത്തിന് എതിരെയാണ് മംമ്ത രംഗത്തുവന്നത്. ‘‘ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, ഞാൻ മരണത്തിനു കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹൻദാസിന്റെ ദുരിത ജീവിതം ഇങ്ങനെ’’ എന്ന തലക്കെട്ടോടെ ആയിരുന്നു വാർത്ത വന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട താരം ഈ

വാർത്ത വന്ന ഓൺലൈൻ പേജിനു താഴെ കമന്റുമായി എത്തുകയായിരുന്നു. ഗീതു നായർ എന്ന വ്യാജ പ്രൊഫൈലിലൂടെയായിരുന്നു ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘‘ശരി. ഇനി പറയൂ നിങ്ങൾ ആരാണ്? നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് ?

പേജിനു കൂടുതൽ ശ്രദ്ധ ലഭിക്കാൻ എന്തും പറയാമെന്നാണോ ഞാന്‍ വിചാരിക്കേണ്ടത്? ഇതുപോലെയുള്ള വ്യാജ പേജുകൾ പിന്തുടരാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.’’–മംമ്ത കമന്റ് ചെയ്തു. നടിയുടെ കമന്റിനെ പിന്തുണച്ച് ആളുകളും

എത്തിയതോടെ വാർത്ത നീക്കം ചെയ്ത് പേജ് താൽക്കാലികമായി ഡി ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. ദിലീപ് നായകനാകുന്ന ‘ബാന്ദ്ര’യാണ് മംമ്തയുടെ പുതിയ റിലീസ്. വിജയ് സേതുപതി നായകനാകുന്ന തമിഴ് ചിത്രം ‘മഹാരാജ’യിലും മംമ്തയാണ് നായിക.

ALSO READ വിവാഹം ഉടനുണ്ടാകില്ല; ആ നാല് പേരിൽ സാഗർ ഏട്ടൻ അൽപം സ്പെഷ്യലാണ്.... കാരണം പറഞ്ഞ് സെറീന

Leave a Reply

Your email address will not be published.

*