ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മഹിമ നമ്പ്യാർ. നിരവധി മലയാള സിനിമകളിൽ മഹിമ അഭിനയിച്ചിട്ടുണ്ടെങ്കിലും അടുത്തിടെ പുറത്തിറങ്ങിയ ആർഡിഎക്‌സ് എന്ന ചിത്രത്തിലൂടെയാണ് മഹിമ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത്.
ദലിപിന്റെ കാര്യസ്ഥനിലൂടെയായിരുന്നു മഹിമയുടെ സിനിമാ അരങ്ങേറ്റം. ഈ ചിത്രത്തിൽ ദിലീപിന്റെ അനിയത്തിയായി മഹിമ അഭിനയിച്ചിരുന്നു. മലയാളത്തേക്കാൾ തമിഴിലാണ് മഹിമ ശ്രദ്ധ നേടിയത്.
സട്ടൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ്
മഹിമ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ തമിഴിലെ ഒരു മിടുക്കിയായ നടിയായി മാറിയിരിക്കുകയാണ് മഹിമ. മഹിമ ഇപ്പോൾ തന്റെ പുതിയ ചിത്രമായ 800ന്റെ പ്രമോഷന്റെ തിരക്കിലാണ്. ഇപ്പോഴിതാ പ്രമോഷൻ പരിപാടിക്കിടെ മഹിമ പറഞ്ഞത് ശ്രദ്ധയാകർഷിക്കുന്നു.
തന്റെ ഭാവി ഭർത്താവിനെ കുറിച്ചുള്ള ചിന്തകൾ താരം തുറന്നു പറഞ്ഞു. തനിക്ക് പ്രായം ഒരു പ്രശ്‌നമല്ലെന്നും വരൻ തന്നേക്കാൾ ചെറുപ്പമാണെങ്കിലും കുഴപ്പമൊന്നുമില്ലെന്നും മഹിമ പറയുന്നു. എന്നെ നോക്കുന്ന ഒരാളാകരുത്. സ്വയം നോക്കാൻ
തനിക്കറിയാമെന്നും, ജീവിതം താറുമാറായ ഒരാളാകരുതെന്നും, ജോലി ചെയ്യുന്ന ആളാകരുതെന്നും, താൻ ചെയ്യുന്ന ജോലിയോട് 100 ശതമാനം നീതി പുലർത്തണമെന്നും, തന്റെ പങ്കാളിയും അങ്ങനെ തന്നെയായിരിക്കണമെന്നും മഹിമ പറഞ്ഞു.
Leave a Reply