നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അമേയ മാത്യു. ഒരുപാട് മേഖലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞത് കൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ ഫേമസ് ആവാൻ സാധിച്ചത്.
ചുരുക്കം ചില സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചതെങ്കിലും അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.
സിനിമാ മേഖലയിൽ നിന്നു കൊണ്ട് ഒരുപാട് പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേരിടണമെങ്കിൽ മികച്ച ഒരുപാട് സിനിമകളിൽ അഭിനയിക്കണമെന്നോ സ്ക്രീൻ ടൈം കൂടുതൽ വേണമെന്നാണോ ഇല്ല എന്ന് താരത്തിന് തെളിയിക്കാൻ കഴിഞ്ഞു.
സിനിമയെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ആരാധകരുടെ പ്രിയപ്പെട്ട താരം അമേയ മാത്യു കഴിഞ്ഞ ദിവസമായിരുന്നു കാനഡയിലേക്ക് പോവുകയാണെന്ന്
വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. താരത്തിന്റെ ഭാവിവരൻ കിരണിന്റെ അടുത്തേക്കാണ് പോകുന്നതെന്ന് സൂചനയും നൽകി. പിന്നാലെ ഇപ്പോഴത്തെ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. ഒപ്പം കാനഡയിൽ ഉള്ള ആദ്യത്തെ പോസ്റ്റ്മായാണ്

താരം എത്തിയിരിക്കുന്നത്. “അങ്ങനെ കാനഡയിൽ നിന്നും ആദ്യത്തെ പോസ്റ്റ് റിപ്പോർട്ടിങ്ങുമായി കിരണിനൊപ്പം അമേയ” എന്നായിരുന്നു ചിത്രങ്ങൾക്ക് താഴെ നൽകിയ അടിക്കുറിപ്പ്. മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത് ഭാവി വരൻ കിരൺ ആണ്.

കരിക്ക് വെബ് സീരീസിലൂടെ ആയിരുന്നു അമേയ പ്രേക്ഷകർക്കിടയിൽ സുപരിചിതയാകുന്നത്. പിന്നീട് താരം സോഷ്യൽ മീഡിയയിലെ മിന്നുന്ന താരമായി. ഫോട്ടോഷൂട്ടുകളൊക്കെ താരം ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പിന്നാലെ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ചുരുങ്ങിയ സമയം കൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ആരാധകരെ അമേയ ഉണ്ടാക്കിയെടുത്തത്.
വൈകാതെ തന്നെ താരത്തിന്റെ വിവാഹവാർത്തയും പുറത്തുവന്നിരുന്നു. താരം കിരൺ കാട്ടിക്കാരനുമായി പ്രണയത്തിലാണെന്നും വിവാഹനിശ്ചയം ഉടൻ ഉണ്ടാകും

എന്ന് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹ നിശ്ചയം നടത്തിയത് വിവാഹം എപ്പോഴാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും രണ്ടുപേരും ഇപ്പോൾ കാനഡയിലാണ് ഉള്ളത്.