ഭാര്യയുടെ ആ സ്വഭാവം കാരണം പുറത്തുപോകുമ്പോൾ വരിഞ്ഞു കെട്ടിയാണ് കൊണ്ടുപോകുന്നത്. ഭീമൻ രഘു

in post

മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ഒരു നടനാണ് ഭീമൻ രഘു. അടുത്തകാലത്തായി വലിയതോതിൽ തന്നെ അദ്ദേഹം വാർത്തകളിൽ നിറഞ്ഞുനിൽക്കുകയും ചെയ്യുന്നുണ്ട് ബിജെപി പാർട്ടിയിൽ നിന്നും പിണങ്ങി സിപിഎമ്മിൽ എത്തിയ ഭീമൻ രഘു പലതരത്തിലുള്ള കാര്യങ്ങളിലൂടെ ശ്രദ്ധ ആകർഷിക്കുകയും അത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുകയും ഒക്കെ ചെയ്തിരുന്നു.


അടുത്തകാലത്ത് സംവിധായകനായ രഞ്ജിത്ത് അടക്കമുള്ളവർ ഭീമൻ രഘുവിനെ വിമർശിക്കുക വരെ ഉണ്ടായി. ഭീമന്‍ രഘു ഒരു പൊട്ടനാണ് എന്ന് രഞ്ജിത് പറഞ്ഞിരുന്നു. പിണറായി സംസാരിച്ചപ്പോള്‍ മുഴുവന്‍ എണീറ്റ് നിന്ന് എല്ലാവരെയും താരം ഞെട്ടിച്ചിരുന്നു ആ സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ആണ് രഞ്ജിത് അങ്ങനെ പറഞ്ഞത്. സിനിമയിൽ ആരെയും പേടിപ്പിക്കുന്ന വില്ലനാണ് എങ്കിലും യഥാർത്ഥ

ജീവിതത്തിൽ ഭാര്യയെ ഒരുപാട് സ്നേഹിക്കുന്ന ഏത് അവസരത്തിലും ഭാര്യയെ കൂടെ കൂട്ടുന്ന ഒരു വ്യക്തിയാണ് ഭീമൻ രഘു. ഒരു പഴയ അഭിമുഖത്തിൽ അദ്ദേഹം തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ ഒരു കഥയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വിവാഹം പോലീസ് സർവീസിൽ പ്രവേശിച്ച സമയത്തായിരുന്നു നടന്നത് എന്ന് അദ്ദേഹം പറയുന്നുണ്ട്. കൊച്ചി എയർപോർട്ടിൽ താൻ ജോലി ചെയ്യുന്ന സമയത്ത്

ഒരുപാട് വൈകിയാണ് താൻ പൊതുവേ വീട്ടിലേക്ക് എത്താറുള്ളത്. കാരണം അവസാന ഫ്ലൈറ്റ് കൂടി പോയതിനുശേഷം തനിക്ക് വീട്ടിലേക്ക് എത്താൻ സാധിക്കാറുള്ളൂ. അതിനുശേഷം ചില ദിവസങ്ങളിൽ സിനിമ കാണാൻ പോകാറുണ്ട് തിയേറ്ററിൽ. ഭാര്യയും കൂട്ടിയാണ് എപ്പോഴും സിനിമയ്ക്ക് പോകാറുള്ളത്. കൂടുതൽ സിനിമകളും ഹിന്ദിയും തമിഴ് ഒക്കെയായിരിക്കും. സിനിമകൾ ആസ്വദിച്ച് കാണുന്നതിൽ

താൻ മുൻപന്തിയിൽ തന്നെയാണ്. എന്നാൽ രാത്രിയിൽ സിനിമ കാണാൻ പോകുമ്പോൾ ഭാര്യ പതിവായി തീയേറ്ററിൽ കിടന്ന് സുഖമായി ഉറങ്ങുകയാണ് ചെയ്യാറുള്ളത്. എന്നാൽ സിനിമ കണ്ട് തിരികെ വീട്ടിലേക്ക് വന്ന ഒരു ദിവസം ഭാര്യ ബുള്ളറ്റിന്റെ പുറകിൽ തന്റെ തോളിൽ ചാഞ്ഞ് ഉറങ്ങുകയാണ് അത് മനസ്സിലാക്കിയ താൻ ഭയന്നുകൊണ്ട് അവളോട് പറഞ്ഞു. ബുള്ളറ്റിന്റെ പുറകിൽ ഇരുന്ന് ഉറങ്ങുമ്പോൾ

എന്തൊക്കെ അപകടങ്ങൾ വരുമെന്ന് നിനക്ക് അറിയില്ലേ എന്ന്. ആ സമയത്ത് തന്നെ ഞെട്ടിച്ച ഒരു മറുപടിയാണ് ഭാര്യയിൽ നിന്നും ഉണ്ടായത്. അവർ പറഞ്ഞത് ഞാൻ എന്നും ഇങ്ങനെയാണല്ലോ ചെയ്യുന്നത്; ഇന്ന് മാത്രം എന്താണ് ഒരു പ്രത്യേകത എന്നാണ്. ആ മറുപടി കേട്ട് ശരിക്കും കിളി പോയത് തന്റെയാണ്. അതിന് അവസാനം ഞാൻ ഒരു പരിഹാരവും കണ്ടെത്തി. സിനിമ കഴിഞ്ഞുപോകുമ്പോൾ ഒരു വലിയ തുണിയെടുത്ത്

എന്റെ ശരീരത്തിലേക്ക് അവളെ കെട്ടി മുറുക്കി വയ്ക്കും. അപ്പോൾ പിന്നെ ബുള്ളറ്റിൽ നിന്നും അവൾ വീഴും എന്ന ഭയം വേണ്ടല്ലോ? ഇതൊക്കെ കേൾക്കുമ്പോൾ പലരും എന്നോട് ചോദിക്കാറുണ്ട് എങ്കിൽ പിന്നെ ഭാര്യയെ കൂട്ടാതെ സിനിമയ്ക്ക് പോയാൽ പോരെ എന്ന്. അങ്ങനെ ചെയ്യാനും എനിക്ക് പറ്റില്ല. ഉറങ്ങുകയാണെങ്കിലും അവൾ എന്റെ കൂടെയുള്ളത് എനിക്കൊരു വലിയ ബലമാണ്. ഒറ്റയ്ക്ക് സിനിമയ്ക്ക് പോകാൻ എനിക്കിഷ്ടമില്ല.

ALSO READ ഇന്റിമേറ്റ് സീനുകളിൽ നടൻ എന്തൊക്കെ ചെയ്യുമെന്ന് പറയാൻ കഴിയില്ല; ലിപ്പ് ലോക്ക് ചെയ്യാൻ ബുദ്ധിമുട്ടില്ല; അഞ്ജലി..!!

Leave a Reply

Your email address will not be published.

*