‘ഭര്‍ത്താവായാല്‍ രണ്ട് തല്ലിയാലും കുഴപ്പമില്ല എന്നൊക്കെ കേട്ടാണ് നമ്മള്‍ വളരുന്നത്..’; അനുമോള്‍ക്ക് വിമര്‍ശനം, പ്രതികരിച്ച് താരം Read More ..

in post

തന്റെ നിലപാടുകള്‍ എന്നും വ്യക്തമാക്കാറുള്ള താരമാണ് അനുമോള്‍. തന്നെ വിമര്‍ശിച്ചയാള്‍ക്ക് തക്കതായ മറുപടി കൊടുത്തിരിക്കുകയാണ് അനുമോള്‍ ഇപ്പോള്‍. അടുത്തിടെ ധന്യ വര്‍മയുമായുള്ള അഭിമുഖത്തിലെ തന്റെ ചില അഭിപ്രായങ്ങള്‍ അനുമോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. വീഡിയോയില്‍ പെണ്‍കുട്ടികളുടെ വിവാഹം സംബന്ധിച്ച കാര്യത്തിലാണ് അനുമോള്‍ പ്രതികരിക്കുന്നത്.

”വിവാഹത്തെ കുറിച്ച് കേട്ടാണ് പെണ്‍കുട്ടികള്‍ വളരുന്നത്. ചെറുപ്പത്തിലെ എന്ത് ചോദിച്ചാലും കല്യാണം കഴിച്ചിട്ട് ഭര്‍ത്താവ് സമ്മതിക്കുകയാണെങ്കില്‍ അത് ചെയ്തോളൂ എന്നാണ് വീട്ടുകാര്‍ പറയാറുള്ളത്.”
”ഭര്‍ത്താവായാല്‍ രണ്ട് തല്ലിയാലും കുഴപ്പമില്ല എന്നൊക്കെ കേട്ടാണ് നമ്മള്‍ വളരുന്നത്” തുടങ്ങിയ കാര്യങ്ങളാണ് അനുമോള്‍ പറഞ്ഞത്. ഇത് പങ്കുവച്ചയുടന്‍ അനുമോളെ വിമര്‍ശിച്ച് ചില കമന്റുകള്‍ എത്തി.

‘കല്യാണം കഴിഞ്ഞ് ഭര്‍ത്താവിന്റെ ഗൃഹത്തില്‍ ദുഷ്‌പേര് കേള്‍പ്പിക്കതെ അന്തസ്സായി ജീവിക്കണം എങ്കില്‍ നല്ല കഴിവും പ്രാപ്തിയും വേണം. ഒരു കുടുംബം നല്ല രീതിയില്‍ കൊണ്ടുപോകുന്നത് സ്ത്രീയുടെ കഴിവാണ്. അതിനു കഴിയില്ല എന്ന പരാജയ ബോധം ഉള്ളവര്‍ ഇതുപോലെ പലതും പറയും’ എന്നായിരുന്നു ഒരു കമന്റ്.

‘അതുമാത്രം അല്ലല്ലോ കഴിവ്. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്നു എന്നുള്ളതല്ലേ കാര്യം? കുടുംബം നല്ല രീതിയില്‍ കൊണ്ടുപോവുന്നത് സ്ത്രീയുടെ മാത്രം കഴിവല്ല. സ്ത്രീകളും പുരുഷന്മാരും കുട്ടികളും എല്ലാവരും നല്ല രീതിയില്‍ ആയാലേ കുടുംബം നന്നാവൂ. അല്ലാതെ സ്ത്രീയുടെ മാത്രം കഴിവ് അല്ല’ എന്നാണ് അനുമോള്‍ മറുപടി നല്‍കിയത്.

ALSO READ ഒരുപാട് നിമിഷങ്ങളിൽ ഈ ജീവിതം തന്നെ വേണ്ട എന്ന് തോന്നിപോയിട്ടുണ്ട് ആ സമായങ്ങളിലൊക്കെ ബലമായത് ഇവരാണ് ; അമ്പിളി ദേവി

Leave a Reply

Your email address will not be published.

*