ഭരത്താവിനെ മിസ്സ് ചെയ്യുന്നുണ്ട്.. ” ഇതും കടന്നുപോകും! രവീന്ദറിന്റെ അറസ്റ്റിൽ നടി മഹാലക്ഷ്മിയുടെ ആദ്യ പ്രതികരണം..

in post

തട്ടിപ്പ് കേസിൽ ഭർത്താവ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടിയും രവീന്ദറിന്റെ ഭാര്യയുമായ മഹാലക്ഷ്മി. ഇതും കടന്നുപോകുമെന്ന് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വളരെ സന്തോഷകരമായ ചിത്രങ്ങൾ പങ്കുവെച്ചാണ് നടി പ്രതികരിച്ചത്. മഹാലക്ഷ്മി ശക്തയായ സ്ത്രീയാണെന്നും അവൾ ഇനിയും ശക്തയായി തുടരട്ടെ എന്നുമാണ് പ്രേക്ഷക പ്രതികരണം.


വ്യവസായിയെ കബളിപ്പിച്ച് 16 കോടി രൂപ തട്ടിയെന്ന പരാതിയിലാണ് നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തത്. സിനിമ ചെയ്യാമെന്ന് പറഞ്ഞ് സ്വകാര്യ കമ്പനിയെ കബളിപ്പിച്ചതിനാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. 200 കോടി രൂപ നിക്ഷേപിച്ചാൽ ഇരട്ടി ലാഭം കിട്ടുമെന്നായിരുന്നു തട്ടിപ്പ്.

ഇതിനായി വ്യാജരേഖകൾ കാണിച്ചതായും പരാതിയിൽ പറയുന്നു. ചെന്നൈ സ്വദേശി ബാലാജിയുടെ പരാതിയിലാണ് അറസ്റ്റ്. സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട താരദമ്പതികളാണ് മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും. സമ്പന്നനായതുകൊണ്ടാണ് മഹാലക്ഷ്മി രവീന്ദറിനെ വിവാഹം കഴിച്ചതെന്നാണ് ആരോപണം. എന്നാൽ തങ്ങൾ പരസ്പരം മനസ്സിലാക്കി ഒന്നായെന്നും രവീന്ദറിന്റെ ഭാരം തനിക്ക് പ്രശ്‌നമല്ലെന്നും മഹാലക്ഷ്മി വ്യക്തമാക്കി.

സോഷ്യൽ മീഡിയയിലെ ആക്രമണങ്ങളൊന്നും ദമ്പതികളെ സ്പർശിച്ചിട്ടില്ല. ഇരുവരും വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾക്കിടെ, വിമർശകർക്ക് രസകരമായ മറുപടിയുമായി ദമ്പതികൾ രംഗത്തെത്തി. മഹാലക്ഷ്മിയുടെ എല്ലാ സവിശേഷതകളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ഇവരുടെ രണ്ടാം വിവാഹമാണിത്. മഹാലക്ഷ്മിക്ക് ആദ്യ വിവാഹത്തിൽ ഒരു മകനുണ്ട്.

പ്രശസ്ത തമിഴ് നിർമ്മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷൻസിന്റെ ഉടമയാണ് രവീന്ദർ. സുട്ട കഥൈ, നളനും നന്ദിനി, നട്ട്പെണ്ണിന് തെര്യുമ എന്നിവയാണ് രവീന്ദർ നിർമ്മിച്ച ചിത്രങ്ങൾ. ടെലിവിഷൻ പരിപാടികളുടെ അവതാരകയായി ശ്രദ്ധ നേടിയ മഹാലക്ഷ്മി പിന്നീട് സീരിയലുകളിലൂടെ മിനിസ്‌ക്രീൻ മോഹികളുടെ പ്രിയങ്കരിയായി.

വിജെ മഹാലക്ഷ്മി എന്നാണ് ആരാധകർക്കിടയിൽ അവർ അറിയപ്പെടുന്നത്. യാമിരുക ഭയമേൻ, അരസി, ചെല്ലമേ, വാണി റാണി, അൻപേ വാ തുടങ്ങിയ സീരിയലുകളിലെ അഭിനയത്തിലൂടെ താരത്തിന് തമിഴ് സീരിയൽ ലോകത്ത് നിരവധി ആരാധകരുണ്ട്.

ALSO READ ആദ്യത്തെ കൺമണി ആൺ കുട്ടി; സന്തോഷം പങ്കിട്ട് ജെയ്കും ഗീതുവും, ആശംസകളുമായി സോഷ്യൽ മീഡിയ

Leave a Reply

Your email address will not be published.

*