ഭക്ഷണം കഴിക്കാൻ മുണ്ടും ഷര്‍ട്ടും ധരിച്ചെത്തി; കോലിയുടെ റെസ്റ്റോറന്റില്‍ പ്രവേശനം നിഷേധിച്ചു

in post

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ റസ്റ്റോറന്‍റിന് എതിരെ ആരോപണവുമായി തമിഴ്നാട് സ്വദേശി. മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയതിനെ തുടര്‍ന്ന് റസ്റ്റോറന്‍റില്‍ പ്രവേശനം നിഷേധിച്ചെന്നാണ് ആരോപണം. ഡ്രസ് കോഡ് പാലിക്കാത്തതിന്റെ പേരിലാണ് പ്രവേശനം നിഷേധിച്ചതെന്ന് യുവാവ് പറയുന്നു.

ജുഹുവിലെ കോലിയുടെ വണ്‍ 8 കമ്യൂണിന് എതിരെയാണ് ആരോപണം വന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ യുവാവ് പങ്കുവെച്ച വിഡിയോയില്‍ റസ്റ്റോറന്‍റിന്റെ പ്രവേശന കവാടത്തില്‍ വെച്ച് തന്നെ യുവാവിനെ തടയുന്നത് കാണാം. മുംബൈയില്‍ എത്തി ജെഡബ്ല്യു മാരിയറ്റ് ഹോട്ടലില്‍ ചെക്കിന്‍ ചെയ്തു.

പിന്നാലെ വണ്‍8 കമ്യൂണിലെത്തി, യുവാവ് വിഡിയോയില്‍ പറയുന്നു. വെള്ള ഷര്‍ട്ടും മുണ്ടുമാണ് യുവാവ് ധരിച്ചിരിക്കുന്നത്. വണ്‍8 കമ്യൂണിന്റെ പ്രവേശന കവാടത്തില്‍ വെച്ച് തന്നെ ജീവനക്കാര്‍ തടഞ്ഞത് ഡ്രസ് കോഡ് കാരണമാണെന്ന് യുവാവ് പറയുന്നു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോ 10 ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു.

ALSO READ സിനിമയിൾ കിടന്നും സമ്പാധിക്കാം.. വല്ലാതെ വേദനിപ്പിച്ച സംഭവം മനസുതുറന്ന് നടി സോന ഹെയ്ഡന്‍.

Leave a Reply

Your email address will not be published.

*