ബോംബേ ലൈഫ് അടിപൊളി ആണ് – ജന്മനാടായ പയ്യന്നൂരിൽ നേരിടുന്ന ചില പ്രശ്നങ്ങളെ കുറിച്ച് മനസ് തുറന്ന് മാളവിക മോഹൻ അന്ന് പറഞ്ഞത്

in post

‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെ മലയാളികൾക് മുന്നിലെത്തിയ നടിയാണ് മാളവിക മോഹൻ. പ്രധാനമായും തമിഴ്, മലയാളം സിനിമകളിലാണ് താരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഛായാഗ്രാഹകൻ കെ യു മോഹനന്റെ മകളായ താരം പട്ടം പോലെ (2013) എന്ന ചിത്രത്തിലൂടെ ദുൽഖറിന്റെ നായിക ആയി അഭിനയരംഗത്തേക്ക് കടന്നു വന്നു. മജിദ് മജിദിയുടെ ബോളിവുഡ് ചിത്രമായ “ബിയോണ്ട് ദ ക്ലൗഡ്‌സി”ലെ (2017) അഭിനയത്തിന് നടി പ്രേക്ഷക പ്രശംസ നേടി.

അതിനു ശേഷം അവർ മലയാളം ത്രില്ലർ ചിത്രമായ “ദി ഗ്രേറ്റ് ഫാദർ” (2017), തമിഴ് ആക്ഷൻ ചിത്രങ്ങളായ “പേട്ട” (2019), “മാസ്റ്റർ” (2021) എന്നിവയിൽ നായികയായി അഭിനയിച്ചു. ആസിഫ് അലി നായകനായ “നിർണായകം” എന്ന ചിത്രത്തിൽ മാളവിക പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു എങ്കിലും ഈ ചിത്രം വൻ പരാജയമായിരുന്നു. പിന്നീട് താരത്തിന് മലയാളത്തിൽ നിന്നും വലിയ ഓഫറുകൾ ഒന്നും ലഭിച്ചില്ല എന്നതാണ് വാസ്തവം.

പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറിയ താരം അവിടെ സൂപ്പർതാരങ്ങളുടെ നായിക ആയി വാഴുകയായിരുന്നു. ഒരുപാട് വർഷങ്ങൾക്കു ശേഷം ഇപ്പോൾ മലയാളത്തിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ് താരം. “ക്രിസ്റ്റി” എന്ന മലയാള സിനിമയിലൂടെയാണ് താരം മലയാളത്തിലേക്ക് തിരിച്ചു വരുന്നത്. “ക്രിസ്റ്റി” എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ് താരം ഇപ്പോൾ.

കേരളത്തിലെ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ച മാളവിക മുംബൈയിലാണ് വളർന്നത്. പയ്യന്നൂരിൽ വരാനും നിൽക്കാനും ഒക്കെ തനിക്ക് ഇഷ്ടമാണെങ്കിലും അവിടെ വരുമ്പോൾ താൻ നേരിടേണ്ടി വരുന്ന ചില യാഥാർത്ഥ്യങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് താരം. മുംബൈയിൽ ആണെങ്കിൽ രാത്രി 10 പണി കഴിഞ്ഞു പുറത്തിറങ്ങാൻ തനിക്ക് സാധിക്കുമെന്നും എന്നാൽ പയ്യന്നൂരിലെ വീട്ടിൽ നിന്ന് സന്ധ്യ കഴിഞ്ഞു പുറത്തിറങ്ങിയാൽ ഈ സമയത്ത് നീ എങ്ങോട്ടാണ് പോകുന്നത് എന്നാണ് അമ്മുമ്മ ചോദിക്കാറുള്ളത് എന്നും ആണ് മാളവിക പറഞ്ഞത്.

സന്ധ്യ കഴിഞ്ഞ് പെൺകുട്ടികൾ പുറത്തിറങ്ങിയാൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരും എന്നാണ് ഇപ്പോഴും പല ആളുകളും ചിന്തിച്ചു കൊണ്ടിരിക്കുന്നത് എന്ന് താരം കൂട്ടിച്ചേർത്തു. ഇപ്പോഴിതാ മാളവിക പറഞ്ഞതിന് എതിരഭിപ്രായവുമായി എത്തിയിരിക്കുകയാണ് ചിലർ. ഇത്തരത്തിൽ മുംബൈ ജീവിതത്തെ പൊക്കി പറയുവാൻ വേണ്ടി എന്തിനാണ് പയ്യന്നൂരിനെ താഴ്ത്തിക്കെട്ടുന്നത് എന്നാണ് പയ്യന്നൂർ നിവാസികൾ ചോദിക്കുന്നത്.

എന്നാൽ മാളവികയെ അനുകൂലിച്ചുകൊണ്ട് ആരാധകരും രംഗത്തെത്തി. മാളവിക പറഞ്ഞത് പയ്യന്നൂരിൽ മാത്രം നടക്കുന്ന കാര്യമല്ല എന്നും കേരള സമൂഹം മുഴുവൻ ഇപ്പോൾ അമ്മാവൻവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നും അതുകൊണ്ടാണ് യുവാക്കൾ എല്ലാവരും ജീവനും കൊണ്ട് യുഎസിലേക്കും കാനഡയിലേക്കും പോകുന്നത് എന്നും ആണ് ആരാധകർ പറയുന്നത്. ഒരിടത്ത് പോലും മാളവിക ജന്മനാടിനെ താഴ്ത്തി പറഞ്ഞിട്ടില്ല എന്നും നമ്മുടെ സമൂഹം ഇനിയും മാറിയിട്ടില്ല എന്നതിനെ കുറിച്ചാണ് താരം പറഞ്ഞതെന്നും ആരാധകർ പറയുന്നു.

ALSO READ അലൻസിയറെ..മഹാനടനെ..ഒരു പെൺ പുരസ്ക്കാര പ്രതിമ കാണുമ്പോൾ പോലും നിനക്ക് ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കിൽ അത് നിന്റെ മാനസികരോഗം മൂർച്ചിച്ചതിന്റെ ലക്ഷണമാണ്...അതിന് ചികൽസിക്കാൻ നിരവധി മാനസിക ആരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ നിലവിലുണ്ട്..

Leave a Reply

Your email address will not be published.

*