ബാലയുടെ ഒരു സ്വഭാവവും സ്വീകരിക്കാൻ താൽപര്യമില്ല : അമൃതയുടെ വിൽപവർ വേണം, അഭിരാമി സുരേഷ്

in post

സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവായ ഗായികയും സെലിബ്രിറ്റിയും ഇൻഫ്ലവൻസറും ബിസിനസുകാരിയും ഒക്കെയാണ് അഭിരാമി സുരേഷ്. അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് ബിസിനസ് രംഗത്തും തന്റേതായ കയ്യൊപ്പ് പതിപ്പിച്ചു.

ഹോട്ടൽ ബിസിനസ് രംഗത്ത് ആയിരുന്നു താരം ശ്രദ്ധിക്കപ്പെടുന്നത്. എറണാകുളത്താണ് താരത്തിന്റെ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. ഇപ്പോഴത്തെ ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ പുതിയ അഭിമുഖത്തിലൂടെ ബാലയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അവതാരിക ചോദിച്ച ചില ചോദ്യങ്ങളിലാണ് താരം ബാലയെ കുറിച്ചുള്ള മറുപടി നൽകിയത്. കുറച്ചധികം ആളുകളുടെ പേരുകൾ പറഞ്ഞു അവരുടെ ഏറ്റവും നല്ല ക്വാളിറ്റിയിൽ നിന്ന് അഭിരാമിക്ക് സ്വീകരിക്കാൻ ഇഷ്ടമുള്ളത് ഏതാണെന്ന് തിരഞ്ഞെടുക്കാൻ ആയിരുന്നു സെഗ്മെൻറ്.

അവതാരിക ബാലയെക്കുറിച്ചും ദുൽഖർ സൽമാനെ കുറിച്ചും അമൃത സുരേഷിനെക്കുറിച്ചും ആലിയ ഭട്ടിനെ കുറിച്ചും ഒക്കെ ചോദിച്ചിരുന്നു. ദുൽഖർ സൽമാന്റെ അടുത്ത് നിന്ന് ഏറ്റവും പ്രിയപ്പെട്ടത് ഏതു തെരഞ്ഞെടുക്കാനാണ് ഇഷ്ടം എന്ന് ചോദിച്ചപ്പോൾ മമ്മൂട്ടി എന്നായിരുന്നു ഉത്തരം.

അമൃതയെ കുറിച്ച് ചോദിച്ചപ്പോൾ അമൃതയുടെ വിൽപവർ തനിക്ക് വേണമെന്ന് ആഗ്രഹമുണ്ടെന്നും അഭിരാമി മറുപടി നൽകി.എന്നാൽ ബാലയെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ പക്കൽ നിന്നും ഒന്നും സ്വീകരിക്കാൻ താല്പര്യമില്ലെന്നായിരുന്നു മറുപടി നൽകിയത്.

അമൃത സുരേഷും ബാലയും തമ്മിൽ വേർപിരിഞ്ഞതും ഡിവോഴ്സ് ആയതും പിന്നീട് ഇരുവരുടെ ജീവിതത്തിൽ നടന്ന സംഭവങ്ങളും ഒക്കെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ബാല മറ്റൊരു വിവാഹം കഴിച്ചതിനുശേഷം അമൃത സുരേഷ് ഗോപി സുന്ദറുമായി പ്രണയത്തിൽ ആണെന്ന് വെളിപ്പെടുത്തുകയും ചെയ്തത്.

അടുത്തിടെ ഇരുവരും തമ്മിൽ വേർപിരിഞ്ഞ വാർത്തകൾ പുറത്തുവന്നിരുന്നു. ഔദ്യോഗികമായി താരങ്ങൾ ഇതുവരെ വാർത്ത പുറത്തുവിട്ടിട്ടില്ല. എന്നാൽ രണ്ടുപേരും സോഷ്യൽ മീഡിയയിൽ ആക്ടീവ് ആണെങ്കിലും ഒരുമിച്ചുള്ള ചിത്രങ്ങളൊന്നും ഇപ്പോൾ പങ്കുവെക്കാറില്ല.

ALSO READ അതൊക്കെ നാട്ടുകാരെ കാണിക്കാൻ വേണ്ടിയാണ്.. കല്യാണം കഴിച്ചില്ലെന്നു കരുതി സിംഗിളാവണമെന്നില്ല.. തുറന്നു പറച്ചിലുമായി കൃഷ്ണപ്രഭ ആണ് പറഞ്ഞത്

Leave a Reply

Your email address will not be published.

*