ഫസ്റ്റ് നെറ്റിൽ അങ്ങനെയൊക്കെ ചെയ്യുന്നത് സിനിമയിൽ മാത്രമാണെന്നാണ് കരുതിയിരുന്നത്… പെണ്ണുകാണൽ താല്പര്യമില്ല.. അഭിപ്രായം തുറന്നു പറഞ്ഞു നിഖില വിമൽ

in post

പുതുമുഖ നടിമാരിൽ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമൽ. മികച്ച വേഷങ്ങളിലൂടെയും അഭിനയത്തിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് നിഖില. ഒരു അഭിമിഖത്തിൽ ബീഫിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ വലിയ ചർച്ചയായിരുന്നു.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ഭാഗ്യദേവത’ എന്ന സിനിമയിൽ ജയറാമിന്റെ അനിയത്തിയുടെ റോളിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയത്. ആദ്യ സിനിമയേക്കാൾ നിഖിലയെ പ്രേക്ഷകർ ശ്രദ്ധിച്ചത് ദിലീപിന്റെ നായികയായി

ലവ് 24.7-ൽ അഭിനയിച്ച ശേഷമാണ്. അതിലെ കബനി എന്ന കഥാപാത്രത്തെ വളരെ മനോഹരമായി താരം അവതരിപ്പിച്ചു. അതിന് ശേഷം തമിഴിൽ വെട്രിവേൽ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച് അവിടെയും അരങ്ങേറിയിരുന്നു. ഇപ്പോളിതാ പെണ്ണുകാണൽ

താൻ സപ്പോർട്ട് ചെയ്യുന്ന കാര്യമല്ലെന്ന് പറയുകയാണ് നിഖില വിമൽ. ജീവിതത്തിൽ ഞാൻ ഞാൻ സപ്പോർട്ട് ചെയ്യുന്ന കാര്യമല്ല പെണ്ണു കാണൽ. ഇപ്പോൾ കാര്യങ്ങൾ കുറേ മാറിയിട്ടുണ്ട്, എന്റെ സുഹൃത്തുക്കളിൽ പലരും വിവാഹം കഴിച്ചത്, പെണ്ണും പയ്യനും കോഫി

ഷോപ്പിൽ പോയി നേരിട്ട് സംസാരിച്ച് അവർക്ക് ഓകെ ആണെന്ന് തോന്നിയപ്പോൾ പിന്നീട് ഫാമിലി സംസാരിക്കട്ടെ എന്ന രീതിയിലാണ്. ഓരോ വ്യക്തികളുമാണ് തീരുമാനിക്കേണ്ടത് നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്കെന്താണ് വേണ്ടത് എന്ന്.

നിങ്ങൾക്കൊരു പാർട്ണറെയാണ് വേണ്ടതെങ്കിൽ നിങ്ങൾ കല്യാണം കഴിക്കുക. അതില്ലാതെ തന്നെ നിങ്ങളുടെ ജീവിതം നന്നായി ജീവിക്കാൻ പറ്റുമെങ്കിൽ അതു നോക്കാം. അതിനുള്ള ഓപ്ഷൻ ഇന്നുണ്ട്. ആ സമയത്ത് ഇത്ര സ്ത്രീധനം കിട്ടിയാലേ കല്യാണം നടക്കൂ എന്നൊക്കെ

പറയുന്നത് ശരിയല്ല. നിങ്ങളുടെ കാര്യങ്ങൾ നിങ്ങൾ ആണ് തീരുമാനിക്കേണ്ടത്. സ്ത്രീധനം കൊടുത്തതിന്റെയും കുറഞ്ഞതിന്റെയുമൊക്കെ പേരിൽ ഇവിടെ ഒരുപാട് പ്രശ്‌നങ്ങൾ നടക്കുന്നുണ്ട്. അതിനാൽ ഓരോ വ്യക്തികളും തീരുമാനിക്കുക, എനിക്കിതു വേണ്ട എന്നത്.


ഇതുകൊണ്ടല്ല ലൈഫ് മുന്നോട്ടു പോവേണ്ടത് എന്നു തീരുമാനിക്കുക. അങ്ങനെ സ്ത്രീധനം ചോദിക്കുന്ന ഒരാളെ കല്യാണം കഴിക്കില്ല എന്നു തീരുമാനിക്കാമല്ലോ, അതിനുള്ള ഓപ്ഷൻ ഉണ്ടല്ലോ. അയാൾ കഴിച്ചില്ലെങ്കിൽ നിങ്ങളുടെ വിവാഹമേ നടക്കില്ല എന്നൊന്നുമില്ല” എന്നാണ് നിഖില വിമൽ പറയുന്നത്.

Source : https://youtu.be/hLWiwovxfO8

ALSO READ 35 കാരിയായ യുവ സർക്കാർ ഉദ്യോഗസ്ഥക്ക് സംഭവിച്ചതറിഞ്ഞ് നടുങ്ങി നാട് Read More...

Leave a Reply

Your email address will not be published.

*