പ്രേമം സിനിമയിൽ കൂടി മലയാളികൾക്ക് പരിചിതയായ താരമാണ് അനുപമ പരമേശ്വരൻ. പിന്നീട് മലയാളത്തിലെ അധികം തിളങ്ങിയില്ലങ്കിലും മറ്റ് ഭാഷ ചിത്രങ്ങളിൽ താരം ഇപ്പോളും സജീവമാണ്. മലയാളത്തിൽ നിന്നും വിട്ടുനിന്ന
താരം തെലുങ്ക് സിനിമകളിലെ മുന്നിര നായികയായിട്ടാണ് ഇപ്പോൾ അറിയപ്പെടുന്നത്. മലയാള സിനിമയിൽ അവസരം ലഭിച്ചിട്ടും എന്തുകൊണ്ടാണ് തിരികെ വരാത്തതെന്ന് മനസ്സ് തുറക്കുകയാണ് താരം ഇപ്പോൾ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ
അഭിമുഖത്തിൽ അമിതമായ ട്രോളുകൾ കാരണമാണ് താൻ മലയാള സിനിമയിൽ നിന്നും വിട്ടുനിന്നതെന്ന് വെളിപ്പെടുത്തുകയാണ് താരം ഇപ്പോൾ. തന്നെ വ്യക്തിപരമായി ബാധിക്കുന്ന ഒരുപാട് ട്രോളുകൾ ഉയർന്നുവന്നെന്നും പ്രേമം റിലീസിന്
ശേഷമാണ് ഇത്തരം അനുഭമുണ്ടായതെന്നും താരം പറയുന്നു. സിനിമ ഇറങ്ങുന്നതിന് മുൻപ് നിരവധി ആളുകൾ ഇന്റർവ്യൂവിന് മറ്റും തന്നെ സമീപിച്ചിരുന്നുവെന്നും എന്നാൽ സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ തനിക്ക് സ്‌ക്രീൻ ടൈം കുറവാണ് എന്ന രീതിയിൽ
ട്രോളുകൾ ഉയർന്നുവന്നു. വ്യക്തിപരമായ വളർച്ചയ്ക്ക് വേണ്ടി പബ്ലിസിറ്റി ഉപയോഗിച്ചെന്ന തരത്തിൽ ട്രോളുകൾ ഉയർന്നുവന്നെനും ആ വിഷമം കൊണ്ടാണ് മലയാളത്തിൽ നിന്നും മാറിനിന്നതെന്നും താരം പറയുന്നു. എങ്കിലും ഒരുപാട് ആരാധകർ ഉണ്ട് മലയാളത്തിൽ
Leave a Reply