പ്രേമം പബ്ലിഷ് ആകുമോയെന്നൊരു പേടിയുണ്ടായിരുന്നു… അന്ന് കഷ്ടപ്പെട്ടത് കൊണ്ട് ഇന്ന് നല്ലൊരു ലൈഫ് കിട്ടി.. ” പാർവതി ജയറാ൦

in post

മലയാളികളുടെ മാതൃക താര ദമ്പതികളാണ് ജയറാമും പാർവ്വതിയും. കാരണം പ്രണയിച്ചു വിവാഹിതരായ പല താരങ്ങളും ഇടയ്ക്കുവച്ച് ജീവിതത്തിൽ രണ്ടായെങ്കിലും കഴിഞ്ഞ ഇരുപത്തിയെട്ടു വർഷമായി, ജയറാമിന്റെയും പാർവതിയുടെയും പ്രണയം അവസാനിച്ചിട്ടില്ല.

ഇപ്പോഴും തങ്ങൾ പ്രണയിച്ചുകൊണ്ടേ ഇരിക്കുകയാന്നെനും ഇരുവരുടെയും ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. അപരൻ എന്ന ആദ്യ ചിത്രത്തിൽ അഭിനയിക്കാൻ എത്തുമ്പോഴാണ് പാർവതിയെ ജയറാം പരിചയപ്പെടുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും.

തങ്ങൾ പ്രണയത്തിലായിരുന്ന സമയത്ത് ചില മാധ്യമപ്രവർത്തകർ ഫോൺ ബില്ലുകൾ കാണിച്ച് ജയറാമിനെ പേടിപ്പിക്കുമായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാർവതി. വാക്കുകളിങ്ങനെ ചില ജേർണലിസ്റ്റുകൾ ഞങ്ങൾ പ്രണയത്തിലായിരുന്ന

സമയത്ത് ജയറാമിനെ പേടിപ്പിക്കുമായിരുന്നു. പാർവതിക്ക് എത്ര കോൾ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് ബി. എസ്. എൻ. എൽ ഫോൺ ബില്ല് കാണിച്ച് പേടിപ്പിക്കാമിയിരുന്നു. അങ്ങനെയാണ് ചില പരിപാടികളിലേക്ക് ജയറാമിനെ അവരൊക്കെ കൊണ്ടുപോയത്.

പോകാതിരിക്കാനും പറ്റില്ല. ഇനി ഇവരെങ്ങാനും എന്തെങ്കിലും എഴുതി പിടിപ്പിച്ചാലോ എന്ന് പേടിച്ച്. വേറൊന്നും കൊണ്ടല്ല, പ്രേമം അവർ പബ്ലിഷ് ചെയ്യുമോ എന്നാണ് പ്രധാന പേടി. എന്റെയും അമ്മയുടെയും ചേച്ചിയുടെയും ശബ്ദം ഒരേപോലെയാണ്.

മനസിലാവില്ല ആരാണ് സംസാരിക്കുന്നതെന്ന്. മണിക്കൂറുകളോളം വെയ്റ്റ് ചെയ്ത് ട്രങ്ക് കോൾ ബുക്ക് ചെയ്തിട്ടാണ് ജയറാം വിളിക്കുക. അപ്പോ ഫോണെടുക്കുന്നത് അമ്മയായിരിക്കും. ജയറാമാണെന്ന് മനസിലായാൽ അമ്മ കട്ട് ചെയ്യും. അന്ന് ഒരുപാട് കഷ്ടപ്പെട്ടതുകൊണ്ടാണ് ഇന്ന് നല്ലൊരു ലൈഫ് കിട്ടിയത്.

ALSO READ സുരേഷ് ഗോപിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകും എന്ന് ഷിദ, ഇനി സുരേഷ്‌ഗോപിക്ക് പിന്തുണ ഉണ്ടാക്കുക അയാളെ പിന്തുണച്ചു വരുന്ന ഊളത്തരങ്ങൾ വാർത്തയാക്കുക തുടങ്ങിയ ചരിത്രപരമായ പുഴുത്ത ദൗത്യം മനോരമയ്ക്ക് തുടങ്ങാം.. Read More..

Leave a Reply

Your email address will not be published.

*