പ്രതിമ പ്രശ്നം ഈ അടുത്തൊന്നും തീരും എന്നു തോന്നുന്നില്ല .. എന്തൊരു നല്ല പ്രതിമ അല്ലേ… അയ്യോ, പ്രതിമ അല്ല പ്രതിഭ, അലൻസിയറെ ട്രോളി രചന നാരായണൻകുട്ടി

in post

സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണച്ചടങ്ങിൽ വിവാദ പ്രസ്താവന നടത്തിയ അലൻസിയറിനെയും ട്രോളിന് ഇരയായ ഭീമൻ രഘുവിനെയും പരിഹസിച്ച് നടി രചന നാരായണൻകുട്ടി. ഡിജി ആർട്സിന്റെ ഒരു കാര്‍ട്ടൂൺ പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം.

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രതിമയ്ക്കൊപ്പം ഭീമൻ രഘുവിന്റെ പ്രതിമയും കാർട്ടൂണിൽ കാണാം.
‘‘എന്തൊരു നല്ല പ്രതിമ അല്ലേ. അയ്യോ, പ്രതിമ അല്ല പ്രതിഭ !!ഡിജി ആർട്സിന്റെ കലാപ്രതിഭയ്ക്ക് ആശംസകൾ.അലൻസിയർ ലെ ലോപ്പസിന് ഈ “പ്രതിഭ” മതിയാകുമോ എന്തോ!!!’’ – എന്നാണ് രചനയുടെ പരിഹാസം.

ചലച്ചിത്ര പുരസ്കാര സമർപ്പണത്തിനിടെ അലൻസിയർ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്കൊപ്പം തന്നെ വാർത്തകളിൽ ഇടം നേടിയ സംഭവമായിരുന്നു ഭീമൻ രഘു എഴുന്നേറ്റു നിന്നതും.ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ചടങ്ങിൽ

മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചപ്പോൾ ഭീമൻ രഘു എഴുന്നേറ്റു നിൽക്കുകയായിരുന്നു. പ്രസംഗം നടന്ന 15 മിനിറ്റും ഒരു ഭാവഭേദവുമില്ലാതെ നിന്ന രഘുവിനെതിരെ സമൂഹമാധ്യമങ്ങളിൽ പരിഹാസ കമന്റുകളും ട്രോളുകളും നിറഞ്ഞിരുന്നു.

മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് എഴുന്നേറ്റ് നിന്നതെന്നും അച്ഛന്‍റെ സ്ഥാനത്താണ് അദ്ദേഹത്തെ കാണുന്നതെന്നുമായിരുന്നു അതിന് ഭീമന്‍ രഘുവിന്റെ മറുപടി.‘‘മുഖ്യമന്ത്രിയെ വളരെയധികം ബഹുമാനത്തോടെയാണ് കാണുന്നത്. അദ്ദേഹത്തിന്റെ

മറ്റേത് പരിപാടികളിലാണെങ്കിലും ഞാൻ എഴുന്നേറ്റുനിന്നാണ് പ്രസംഗം കേൾക്കുക. കാരണം ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. നല്ലൊരു അച്ഛൻ, നല്ലൊരു മുഖ്യമന്ത്രി, നല്ലൊരു കുടുംബനാഥൻ. എന്റെ അച്ഛന്റെ രീതിയുമൊക്കെയായി നല്ല താരതമ്യമുണ്ടെന്ന് ചില സമയത്ത് തോന്നാറുണ്ട്.’’– ഭീമൻ രഘു പറഞ്ഞു.

ALSO READ രജിഷയുടെ ക്യൂട്ട് വീഡിയോ സോഷ്യൽ മീഡിയ കീഴടക്കുന്നു.. വീഡിയോ കാണാം

Leave a Reply

Your email address will not be published.

*