പ്രണയനൈരാശ്യം കാരണം ഏട്ടൻ ആത്മഹത്യ ചെയ്തു, മറ്റൊരു ഏട്ടൻ വണ്ടി തട്ടി മരിച്ചു: അച്ഛനില്ലാതെ അമ്മ കഷ്ടപ്പെട്ട് വളർത്തിയതിനെ കുറിച്ച് ഐശ്വര്യ രാജേഷ്

in post

പ്രണയനൈരാശ്യം കാരണം ഏട്ടൻ ആത്മഹത്യ ചെയ്തു, മറ്റൊരു ഏട്ടൻ വണ്ടി തട്ടി മരിച്ചു: അച്ഛനില്ലാതെ അമ്മ കഷ്ടപ്പെട്ട് വളർത്തിയതിനെ കുറിച്ച് ഐശ്വര്യ രാജേഷ്. നിറത്തിന്റെ പേരില്‍ പല ഇടത്തും അവഗണിക്കപ്പെട്ടതിനെ കുറിച്ച് പലപ്പോഴും ഐശ്വര്യ പറഞ്ഞിരുന്നു. എന്നാല്‍ അവിടെ വരെ എത്താനുള്ള ഐശ്വര്യയുടെ കഷ്ടപ്പാടിനെ കുറിച്ച് അധികമാര്‍ക്കും

അറിയില്ല. അച്ഛന്‍ ഇല്ലാതെയായിട്ടും, മരണം രണ്ട് ചേട്ടന്മാരെയും കൊണ്ടുപോയിട്ടും പതറാതെ പിടിച്ചു നിന്ന ഐശ്വര്യ രാജേഷിന് അമ്മയാണ് എല്ലാത്തിനും പിന്തുണ നല്‍കിയത്. ഇമേജുകള്‍ നോക്കാതെ കരുത്തുറ്റ കഥാപാത്രങ്ങള്‍ ഏറ്റെടുത്ത് ചെയ്യുന്ന നടിയാണ് ഐശ്വര്യ രാജേഷ്. തമിഴ് സിനിമയ്ക്ക് പുറമെ ഹിന്ദിയിലും മലയാളത്തിലും എല്ലാം ഐശ്വര്യം അഭിനയിച്ചിട്ടുണ്ട്.

ജോമോന്റെ സുവിശേഷം, സഖാവ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും ഏറെ പരിചിതയാണ്. ഒന്നിന് പിറകെ ഒന്നായി സിനിമകളുമായി തിരക്കിലാണ് നിലവില്‍ ഐശ്വര്യ രാജേഷ്. അതും ഭൂരിഭാഗവും സ്ത്രീ പക്ഷ ചിത്രങ്ങള്‍ തന്നെ. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ (തമിഴ്), റണ്‍ ബേബി റണ്‍, സ്വപ്‌ന സുന്ദരി എന്ന ചിത്രങ്ങള്‍ക്ക് ശേഷം ഫര്‍ഹാന എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ്

ഇപ്പോള്‍ നടി. അതിനിടയില്‍ നല്‍കിയ അഭിമുഖത്തിലാണ് അമ്മയെ കുറിച്ച് ഐശ്വര്യ സംസാരിച്ചത്.ഫര്‍ഹാന ഉള്‍പ്പടെ പല സ്ത്രീപക്ഷ ചിത്രങ്ങള്‍ ചെയ്യുമ്പോഴും, അമ്മ റോളുകള്‍ ചെയ്യുമ്പോഴും സ്വന്തം അമ്മ തന്നെയാണ് തനിക്ക് പ്രചോദനം എന്ന് ഐശ്വര്യ പറയുന്നു. അത്രയധികം കഷ്ടപ്പെട്ടാണ് അമ്മ ഞങ്ങളെ വളര്‍ത്തിയത്. അച്ഛനെ കണ്ട ഓര്‍മ പോലും എനിക്കില്ല.

അച്ഛന്‍ മരിക്കുമ്പോള്‍ എട്ട് വയസ്സായിരുന്നു എനിക്ക് പ്രായം.അച്ഛന് പെണ്‍കുട്ടികളെ ഭയങ്കര ഇഷ്ടമായിരുന്നുവത്രെ. അങ്ങിനെ മൂന്ന് ആണ്‍കുട്ടികള്‍ക്ക് ശേഷം കാത്തിരുന്ന് കിട്ടിയ മകളാണ് ഞാന്‍. അച്ഛന്‍ ഇപ്പോള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്നെ അഭിനയിക്കാന്‍ വിടുമായിരുന്നോ എന്ന് പോലും അറിയില്ല. അത്രയും പൊസസ്സീവ് ഉള്ള അച്ഛനായിരുന്നു.

അച്ഛന്റെ മരണ ശേഷം മൂന്ന് ഏട്ടന്മാരായിരുന്നു കരുത്ത് എന്ന് ഐശ്വര്യ പറഞ്ഞിരുന്നു. ഇരുപതാമത്തെ വയസ്സിലാണ് ഐശ്വര്യയുടെ മൂത്ത ചേട്ടന്‍ പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.
രണ്ടാമത്തെ ചേട്ടന്‍ ഒരു ബൈക്ക് അപകടത്തിലും മരണപ്പെട്ടു. ആ വേദനയെ കുറിച്ച് സംസാരിച്ചത് ഐശ്വര്യയുടെ അമ്മയാണ്. ഭര്‍ത്താവിന്റെ

മരണ ശേഷം മക്കളുണ്ടല്ലോ, അവര്‍ക്ക് വേണ്ടി ജീവിക്കണം എന്നതായിരുന്നു ലക്ഷ്യം. ചെറിയ ചെറിയ പണികള്‍ എല്ലാം എടുത്ത് കഷ്ടപ്പെട്ട് പണം ചേര്‍ത്ത് വച്ചാണ് മക്കളെ പഠിപ്പിയ്ക്കുകയൊക്കെ ചെയ്തത്. ഒരു ഘട്ടം എത്തിയപ്പോള്‍ മക്കളുണ്ടല്ലോ കരുത്തിന് എന്ന ആശ്വാസം ആയി. ആ സമയത്താണ് ആദ്യത്തെ മകന്‍ മരണപ്പെട്ടത്. ഒരു പ്രതീക്ഷയോടെ ജീവിതത്തെ

കണ്ട് തുടങ്ങിയപ്പോള്‍ ആദ്യത്തെ മകന്‍ നഷ്ടപ്പെട്ടു. ചിറകൊടിഞ്ഞത് പോലെയായിരുന്നു എനിക്ക്. മറ്റ് മൂന്ന് മക്കള്‍ക്ക് വേണ്ടി ജീവിച്ചേ പറ്റൂ. രണ്ടാമത്തെ ആള്‍ പഠനവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുകയാണ്. മൂന്നാമത്തെയാള്‍ ജോലിക്ക് പോകുന്നുണ്ട്. രണ്ട് പേരും ഒരു നിലയില്‍ എത്തിയാല്‍ മകള്‍ ഐശ്വര്യയെ വിവാഹം ചെയ്തു വിടാം എന്നാണ് കരുതിയിരുന്നത്.

ALSO READ ‘ആരാധകരുടെ ശല്യം ഡീൽ ചെയ്യുന്നത് അമ്മയാണ്; ഗോസിപ്പുകൾക്കുള്ള വക ഞാൻ ഉണ്ടാക്കാറില്ല: മഡോണ സെബാസ്റ്റ്യൻ

എന്നാല്‍ അപകടം ഞങ്ങളെ വിട്ടു പോയില്ല. ഒരു ബൈക്ക് അപകടത്തില്‍ രണ്ടാമത്തെ മകനെയും നഷ്ടപ്പെട്ടു. സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ പോയതായിരുന്നു അവന്‍. കൂടെ പോയ മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കും ഒന്നും സംഭവിച്ചില്ല, എന്റെ മകനെ മാത്രം നഷ്ടപ്പെട്ടു.രണ്ടാമത്തെ മകന്‍ മരിക്കുന്നതിന് മുമ്പ് തന്നെ ഐശ്വര്യ ടെലിവിഷന്‍ ഷോകളിലൂടെ തുടക്കം കുറിച്ചിരുന്നു.

Leave a Reply

Your email address will not be published.

*