പൊരിച്ച മത്തി എന്നൊക്കെ എന്നെ കളിയാക്കി വിളിച്ചവർ ഉണ്ട്.. ശരീരം മെലിഞ്ഞ് ഇരിക്കുന്നത് കൊണ്ട് പലതരത്തിൽ കളിയാക്കുന്നവർ ഇപ്പോഴും ഉണ്ട്,, മീനാക്ഷി രവീന്ദ്രന്‍ പറഞ്ഞ വാക്കുകൾ

in post

പ്രേക്ഷകരുടെ പ്രിയതാരമാണ് മീനാക്ഷി രവീന്ദ്രന്‍. നായികാ നായകൻ എന്ന ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട മീനാക്ഷി പിന്നീട് അവതാരകയായും ശ്രദ്ധ നേടി. ഫഹദ് ഫാസിൽ നായകനായെത്തിയ ‘മാലിക്’ എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷം മീനാക്ഷിക്ക് ലഭിച്ചു.

എയര്‍ഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് താരം അഭിനയത്തിലേക്ക് വന്നത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ തനിക്ക് നേരിടേണ്ടിവന്ന ബോഡി ഷെയ്‍മിംഗിനെക്കുറിച്ച് മീനാക്ഷി രവീന്ദ്രന്‍ തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

മീനാക്ഷി രവീന്ദ്രന്റെ വാക്കുകൾ ഇങ്ങനെ;
‘നായികാ നായകന്റെ ഓഡീഷന്‍ കിട്ടിക്കഴിഞ്ഞപ്പോഴാണ് എനിക്ക് കരിയറില്‍ ഇനിയെന്ത് എന്നതിന്റെ ഉത്തരം കിട്ടിയത്. എയര്‍ഹോസ്റ്റസ് ജോലിയില്‍ നിന്നും ബ്രേക്കെടുത്തായിരുന്നു റിയാലിറ്റി ഷോയിലേക്ക് വന്നത്. ഇനി ഇതുവഴി തന്നെ പോവാമെന്ന് തീരുമാനിക്കുകയായിരുന്നു. കുട്ടിക്കാലം മുതലേയുള്ള

ആഗ്രഹമായിരുന്നു എയര്‍ഹോസ്റ്റസാവുകയെന്നത്. അതെനിക്ക് ഇപ്പോഴും മിസ്സാവുന്നുണ്ട്. മോഡലിംഗ് ചെയ്യുന്നവര്‍ നടക്കുന്നത് പോലെയൊക്കെ നടന്ന് നോക്കാറുണ്ട്. കണ്ണാടിക്ക് മുന്നില്‍ അഭിനയിക്കാറുമുണ്ട്. അതിനിടയിലായിരിക്കും ആരെങ്കിലും കയറിവരുന്നത്. മെലിഞ്ഞതിന്റെ പേരില്‍ ആളുകള്‍ ഇപ്പോഴും കളിയാക്കാറുണ്ട്. പൊരിച്ച മത്തി എന്നൊക്കെ പറയാറുണ്ട്.


അതൊക്കെ കേട്ട് ചിരിക്കാറാണ് പതിവ്. എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയില്ല. എന്നെ ഞാനായിട്ട് തന്നെ സ്വീകരിച്ച ആളാണ് ഞാന്‍. മെലിഞ്ഞിരിക്കുകയാണെന്നോ പൊക്കം കുറവാണെന്നോ ഉള്ള കമന്റുകളൊന്നും ബാധിക്കാറില്ല. സുന്ദരികള്‍ക്ക് മാത്രമല്ലല്ലോ കഥയുള്ളത്,


എല്ലാ ബോഡി ടൈപ്പുള്ളവര്‍ക്കും കഥകളുണ്ട്. അതേക്കുറിച്ചൊക്കെ ഞാന്‍ ആലോചിച്ചിട്ടുണ്ട്. കണ്‍വെന്‍ഷണല്‍ ബ്യൂട്ടി മാത്രം പോരല്ലോ, എന്ത് ചെയ്യാന്‍ പറ്റും എന്നതിനെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. എന്തെങ്കിലും കാര്യം നടക്കില്ലെന്നൊക്കെ എന്നോടാരും പറയാറില്ല. ഞാന്‍ കൃത്യമായിട്ട് മറുപടി കൊടുക്കും. എനിക്കൊരു സാധനം കിട്ടില്ലെന്നോര്‍ത്ത് വിഷമിച്ചിരിക്കുന്നയാളല്ല ഞാന്‍’.

ALSO READ സിനിമയിൽ പോലും ഇതുപോൾ തിളങ്ങാൻ സാധിച്ചില്ല.. ചുരുങ്ങിയ ആഴ്ച്ചകൾകൊണ്ട് സോഷ്യൽ മീഡിയ ട്രെൻഡിങ് ആയ താരം.😜😜😜 അഭിനയം എനിക്ക് ജീവിതം മാത്രമാണ്... അതിജീവിക്കാനുള്ള തൊഴിലായി കാണുന്നുള്ളൂ. എന്നാൽ രാഷ്ട്രീയം എനിക്ക് ജീവനാണ്. ജീവൻ ഇല്ലാതെ എന്ത് ജീവിതം. സാമൂഹ്യമാധ്യമങ്ങളിലൂടെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഇതിലൂടെ ഭയപ്പെടുത്തി മിണ്ടാതിരിപ്പിക്കാം എന്നാകും ധാരണ. എങ്കിൽ അവർക്ക് ആൾ മാറിപ്പോയി

Leave a Reply

Your email address will not be published.

*