പേടി അഭിനയിക്കാൻ പോലും ബുദ്ധിമുട്ടാണ്.. പേടി എന്താണെന്ന് ഇതുവരെ അറിഞ്ഞിട്ടെ ഇല്ല.. പല സിനിമകളിൽ നിന്നും ലുക്ക് ശരിയല്ലെന്ന് പറഞ്ഞ് ഒഴിവാക്കിയിയിട്ടുമുണ്ട്;

in post

ടൊവിനോ തോമസ് നായകനായി 2017-ൽ പുറത്തിറങ്ങിയ തരംഗം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ശാന്തി ബാലചന്ദ്രൻ ഇപ്പോൾ കോളിവുഡും കഴിഞ്ഞ് ബോളിവുഡിൽ എത്തിയിരിക്കുകയാണ്. ലുക്കില്ലാത്തതിന്റെ പേരിൽ സിനിമകൾ നഷ്ടമായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ശാന്തി.

നാടൻ വേഷങ്ങളും കുറച്ച്‌ ഡൾ മേക്കപ്പുള്ള കഥാപാത്രങ്ങളും മാത്രമാണ് തന്നെ തേടി വരുന്നതെന്നും അല്ലാത്ത കഥാപാത്രങ്ങൾക്ക് വേണ്ടി ഓഡിഷൻ നൽകാൻ തയ്യാറായാലും, ലുക്ക് ശരിയല്ല എന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ടെന്നും ശാന്തി ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

ഗ്രാമീണ വേഷങ്ങളാകും ചേരുക എന്നാണ് പലരും പറഞ്ഞതെന്നും നടി പറയുന്നു. മീനവിയൽ എന്ന വെബ് സീരിസിൽ സഹസംവിധായിക പ്രവർത്തിച്ചിട്ടുള്ള ശാന്തി എന്നെന്നും എന്ന സിനിമയിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ആമസോണിൽ ശ്രദ്ധ നേടിയ സ്വീറ്റ് കാരം കോഫിയിൽ ശാന്തി അഭിനയിച്ചിരുന്നു.

നടി ലക്ഷ്മിക്കും മധുബാലയ്ക്കും ഒപ്പമായിരുന്നു ശാന്തി അഭിനയിച്ചത്. േബസിക്കലി താൻ പേടി ഇല്ലാത്ത ആളാണെന്നും അതുകൊണ്ട് ഒരു ഹൊറർ സിനിമ ചെയ്യണം എന്നുണ്ടെന്നുമാണ് ശാന്തി പറയുന്നത്. ചെറുപ്പം മുതലേ പാമ്പിനെയോ പഴുതാരയെയോ ഒന്നും എനിക്ക് പേടിയില്ല.

ഭീ ക രമായ അനുഭവങ്ങളൊന്നും യഥാർത്ഥ ജീവിതത്തിൽ നേരിടാത്തതുകൊണ്ടാണ് പേടി എന്താണ് എന്ന് തനിക്ക് അറിയുക പോലുമില്ല.ഒരിക്കൽ ഒരു സിനിമയിൽ പല്ലിയെ കണ്ട് പേടിക്കേണ്ട ഒരു രംഗമുണ്ടായിരുന്നു. അതെങ്ങനെ ചെയ്യണം എന്ന് ഒട്ടും അറിയാതെ നിന്നുപോയി.

അത്തരം കാര്യങ്ങൾ എക്സ്പ്ലോർ ചെയ്യാനാണ് ആഗ്രഹമെന്ന് ശാന്തി പറയുന്നു. പെട്ടന്ന് എന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ചാൽ പേടിച്ചേക്കാം, എന്നാൽ ഇതുവരെ അങ്ങനെ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്നും പേടി എന്ന വികാരം തീരെ ഇല്ല എന്നല്ല, എല്ലാവരെയും പോലെ

ഇഷ്ടപ്പെടുന്നവരെ നഷ്ടപ്പെടുമോ എന്ന പേടി തനിക്കുമുണ്ടെന്നും ശാന്തി പറയുന്നു. തനിക്ക് ആ ഒരു പേടി മാത്രമേയുള്ളൂ. അങ്ങനെ ചിന്തിക്കുമ്പോൾ തന്നെ അത് ഫീൽ ചെയ്യുമെന്നും താരം പറയുന്നു. തന്റെ ലുക്കിന്റെ പേരിൽ സിനിമയിൽ പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട് എന്നും ശാന്തി വെളിപ്പെടുത്തി.

ALSO READ സഞ്ജുവിനെ വീണ്ടും തഴഞ്ഞു... ഓസ്ട്രേലിയ​യ്​ക്കെതിരായ ടി20; വേൾഡ് കപ്പിൽ നിറം മങ്ങിയ സൂര്യകുമാര്‍ യാദവ് നയിക്കും..

Leave a Reply

Your email address will not be published.

*