റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർഥിനിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു പീ ,, ഡിപ്പി ,, ക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് പരീന്റെ പുരക്കൽ 32 കാരനായ നൗഷാദിനെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആണ് സംഭവം നടന്നത്.
കൂട്ടുകാരിയെ കൂടെ അവളുടെ വീടിന്റെ അടുത്തു ചെന്നാക്കി തിരിച്ചു വീട്ടിലേക്ക് വരുന്ന വഴിക്കാണ് പെൺകുട്ടിയ്ക്ക് ദുരനുഭവം ഉണ്ടായത്. അഞ്ചപ്പുര ഒന്നാം റെയിൽവേ ഓവുപാലത്തിന് സമീപമാണ് സംഭവം നടന്നത്. സമീപത്തെ കോൺക്രീറ്റ് റോഡിൽ തനിച്ചായിരുന്ന നൗഷാദ് വിദ്യാർഥിനിയെ കണ്ടപ്പോൾ പെൺകുട്ടിയുടെ അടുത്തെത്തി,
കയ്യിൽ പിടിച്ചു വലിച്ചു കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു . കുട്ടി ബഹളം വയ്ക്കാൻ തുടങ്ങിയതോടെ പെൺകുട്ടിയുടെ വായ പൊത്തിപ്പിടിച്ചു. തുടർന്ന് പെൺകുട്ടിയുടെ വസ്ത്രങ്ങൾ അഴിക്കാൻ ശ്രമിച്ചു. ഇതിനിടയിൽ കുതറിമാറിയ പെൺകുട്ടി ഉറക്കെ അലറിവിളിച്ചു. കുട്ടിയുടെ കരച്ചിൽ കേട്ട് അതുവഴിവന്ന ഒരാൾ സംഭവം കാണുകയും ഓടിയെത്തി പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചു.
ഇത് കണ്ട അക്രമി പെൺകുട്ടിയെ വിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടി നടന്നതെല്ലാം വന്നയാളോട് പറഞ്ഞു. ഉടൻ അയാൾ പെൺകുട്ടിയുടെ അച്ഛന്റെ ഫോൺ നമ്പർ ചോദിക്കുകയും പെൺകുട്ടിയെ സുരക്ഷിതമായി അച്ഛന്റെ കൈകളിൽ ഏൽപ്പിക്കുകയും ചെയ്തു.
തക്ക സമയത്ത് ആ നല്ല മനുഷ്യൻ എത്തിയത് കൊണ്ട് തന്റെ മകൾ സുരക്ഷിതയായെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. തുടർന്ന് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ പിതാവ് പരാതി നൽകി. പെൺകുട്ടിയ്ക്ക് പ്രതിയുടെ രൂപം വ്യക്തമായി ഓർത്തെടുക്കാൻ കഴിഞ്ഞില്ല. രക്ഷിക്കാൻ വന്നയാളും പ്രതിയെ കണ്ടിരുന്നില്ല.
ഇത് പോലീസിനെ ആദ്യം കുഴച്ചു. തുടർന്ന് മെയിൻ റോഡിന് സമീപത്തെ കടകളിൽ നിന്നും, സമീപത്തെ വീടുകളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഉടൻ പോലീസ് ചെട്ടിപ്പടി ഭാഗത്ത് ബീച്ചുറോഡിലേക്ക് പോയി. ഈ സ്ഥലത്തെ പ്രദേശവാസിയായ നൗഷാദ് പിടിയിലാവുകയായിരുന്നു.
തുടർന്ന് പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി. കോടതി വിസ്താരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു. ഇപ്പോൾ പ്രതി ജയിലിലാണ്. പരാതി കിട്ടി നിമിഷങ്ങൾക്കകം പ്രതിയെ പിടിച്ച പരപ്പനങ്ങാടി പൊലീസിന് അഭിനന്ദനങ്ങൾ നേരുകയാണ് നാട്ടുകാർ.
Leave a Reply