പെൺകുട്ടികൾ 25 വയസിന് മുമ്പ് വിവാഹം കഴിക്കണം, രാഹുൽ ഈശ്വർ

in post

ചാനൽ ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്ന വ്യക്തിയാണ് രാഹുൽ ഈശ്വർ. വലതുപക്ഷ നിരീക്ഷകൻ, സാമൂഹിക നിരീക്ഷകൻ,ശബരിമല കർമസമിതി അംഗം, ദിലീപ് അനുകൂലി തുടങ്ങിയ പേരുകളിലാണ് പൊതുവെ രാഹുലിനെ വിശേഷിപ്പിക്കാറുണ്ടായിരുന്നത്. രാഹുലിന്റെ ഭാര്യ ദീപ രാഹുൽ ഈശ്വറും ചെലിവിഷവൻ പ്രേക്ഷകർക്ക് സുപരിചിതരമാണ്. ചാനൽ ചർച്ചകളിൽ ദീപയും സജീവമാണ്

ചെറിയ ചില സിനിമകളിലും ദീപ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്.
ഇപ്പോഴിതാ ദീപയും രാഹുലും തങ്ങളുടെ പ്രണയകഥ പങ്കുവെച്ചിരിക്കുകയാണ്. താൻ പ്രണയകഥ വെളിപ്പെടുത്തിയാൽ ഇപ്പോഴുള്ള രാ​ഹുൽ ഈശ്വറിന്റെ ഇമേജ് പോകുമെന്ന് പറഞ്ഞാണ് പ്രണയ കഥയെ കുറിച്ച് ദീപ സംസാരിച്ച് തുടങ്ങുന്നത്. ആ സമയത്ത് രാ​ഹുൽ ഒരു പൂവാലൻ ആയിരുന്നുവെന്നും ദീപ പറയുന്നു.

‘ആ സമയത്ത് രാഹുൽ ഈശ്വർ അല്ലായിരുന്നു രാഹുൽ കെ.ഇ ആയിരുന്നു. മുടി നീട്ടി വളർത്തി അത് പിറകിൽ പോണി ടെയിൽ കെട്ടി ലെതർ ജാക്കറ്റൊക്കെ ധരിച്ച് ബൈക്കിൽ വൻ സ്റ്റൈലിലാണ് രാഹുൽ വന്നിരുന്നത്. അന്നത്തെ കാലത്തെ ഫ്രീക്കനായിരുന്നു. വണ്ടി നമ്പർ നോട്ട് ചെയ്ത് വെച്ച് ആർ‌ടിഒ ഓഫീസിൽ പോയി അഡ്രസ് കണ്ടുപിടിച്ച് ഒരു സർവ്വേയുടെ ആവശ്യമുണ്ടെന്ന് കള്ളം പറഞ്ഞാണ് രാഹുൽ എന്റെ വീട്ടിലേക്ക് ആദ്യമായി

വന്നത്. ആ എഫേർട്ട് കണ്ടിട്ടാണ് ഞാൻ വീണത്. പിന്നെയാണ് മനസിലായത് ലൈഫ് ലോങ് നടക്കാൻ പോകുന്ന മാനിപ്പുലേഷന്റെ ഭാ​ഗമായിരുന്നു അതെന്ന്. മാത്രമല്ല കഥയിൽ ഒരു ട്വിസ്റ്റുണ്ട്. അന്ന് ചേട്ടൻ അത്രയും കഷ്ടപ്പെട്ട് വന്നത് സുഹൃത്തിന് വേണ്ടിയായിരുന്നു. അല്ലാതെ രാഹുലിന് എന്നോട് പ്രണയമുണ്ടായിട്ടല്ല. പിന്നീട് ആ സുഹൃത്ത് പോയി ഞാനും ചേട്ടനും പ്രണയത്തിലായി എന്നാണ് പ്രണയകഥ വിവരിച്ച് ദീപ പറഞ്ഞത്.

വിവാഹം നടന്ന് കുടുംബ ജീവിതം ഇത്രയും വർഷം പിന്നിടുമ്പോൾ എന്താണ് അവസ്ഥയെന്ന് ചോദിച്ചപ്പോൾ കുമാരനാശാന്റെ അവസ്ഥയായ ദുരവസ്ഥയാണെന്നാണ് രാഹുൽ തമാശ കലർത്തി മറുപ‌ടിയായി പറഞ്ഞത്.
പ്രണയം എന്നതിലുപരി പരസ്പര വിശ്വാസവും ബഹുമാനവും ഉണ്ടെങ്കിൽ വിവാഹജീവിതം മനോഹരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്നണ് താൻ മനസിലാക്കിയിരിക്കുന്നതെന്നും ദീപ പറയുന്നു.

പിന്നീട് പെൺകുട്ടികൾ വിവാഹം കഴിക്കേണ്ട പ്രായത്തെ കുറിച്ചാണ് രാഹുൽ ഈശ്വർ സമ്മാനിച്ചത്. ‘മാരേജിന് ഒരുപാട് ഫ്ലോസ് ഉണ്ടാകും പക്ഷെ ഏറ്റവും ബെസ്റ്റ് അവയ്ലബിൾ സിസ്റ്റം മാരേജാണ്. അതുകൊണ്ട് വിവാഹമാണ് യുവാക്കൾക്കും യുവതികൾക്കും ഞാൻ അഡ്വൈസ് ചെയ്യാറുള്ളത്. കൂടാതെ ഏർലി മാരേജാണ് നല്ലത്. മെച്വൂരിറ്റി കിട്ടിയിട്ട് വിവാഹം കഴിക്കാമെന്ന ചിന്തയിലാണ് ആളുകൾ ഇപ്പോൾ

പക്ഷെ പെൺകുട്ടികൾ 25 വയസിന് മുമ്പ് വിവാഹിതയാകണം എന്ന അഭിപ്രായക്കാരനാണ് ഞാനെന്നാണ്’, രാഹുൽ ഈശ്വർ പറഞ്ഞത്. അപ്പോൾ പെൺകുട്ടികൾക്ക് തർക്കിക്കാനുള്ള മെച്വൂരിറ്റി ഉണ്ടാവില്ലല്ലോ അതുകൊണ്ടായിരിക്കും രാഹുലിന് ഈ അഭിപ്രായമുള്ളതെന്നായിരുന്നു ദീപയുടെ കമന്റ്. എന്നാൽ പ്രായം കൂടിയാലും പെൺകുട്ടികൾക്ക് മെച്വൂരിറ്റി

ALSO READ അത് അത്ര നല്ല ഫ്രണ്ട്ഷിപ്പാണെന്ന് എനിക്ക് തോന്നുന്നില്ല; തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ.

ഉണ്ടായിക്കൊള്ളണമെന്നില്ലെന്നാണ് രാഹുൽ തിരിച്ച് കൗണ്ടർ ചെയ്ത് പറഞ്ഞത്. ആൺകുട്ടികൾ 25നും 28നും ഇടയിൽ വിവാഹിതരാകണമെന്നും രാഹുൽ അഭിപ്രായപ്പെട്ടു. ഏർലി മാരേജാണ് നല്ലതെന്നാണ് ലോകത്തുള്ള എല്ലാ പഠനങ്ങളും പറയുന്നതെന്നും രാഹുൽ പറയുന്നു. നേരത്തെ വിവാഹം കഴിക്കണമെന്ന് പറയുന്നതിലൂടെ ശൈശവ വിവാഹമല്ല താൻ ഉദ്ദേശിക്കുന്നതെന്നും വിശദമായി സംസാരിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.

Leave a Reply

Your email address will not be published.

*