പുരോഹിതന്മാർ നടത്തുന്ന ഒരു ആശുപത്രിക്ക് പണം മാത്രം മതി, ബില്ല് ചോദിച്ചിട്ടു തന്നില്ല, കേസ് കൊടുക്കാനും പറ്റാതെ ഉള്ള സ്ഥിതി ആയിരുന്നു: സുബി സുരഷിന്റെ കുടുംബം

സുബിയുടെ മരണം പലർക്കും ഇതുവരേയും വിശ്വസിക്കാൻ പോലും സാധിച്ചിട്ടില്ല. സുബിയുടെ പഴയ പല വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിം​ഗാണ്. ഈ വര്ഷം ഫെബ്രുവരി 22 ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സുബിയുടെ മരണം സ്ഥിരീകരിച്ചത്. ഇപ്പോൾ സുബിയുടെ കുടുംബം ആശുപത്രിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ അവർ പൈസ ചോദിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. 25 ദിവസം സുബി ഐസിയുവിൽ ആയിരുന്നു.

അതേസമയം, സുബിയെ മറ്റു വേറെ വലിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നു എന്നാണ് കുടുംബം പറയുന്നത്. സുബി ഇരുപത്തി ഒന്നാം തീയതി രാത്രി തന്നെ മരിച്ചിരുന്നു. എന്നാൽ, മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത് പിറ്റേന്ന് ആയിരുന്നു. പുരോഹിതന്മാർ നടത്തുന്ന ഒരു ആശുപത്രിയാണ് ഇത്. ബില്ല് ചോദിച്ചിട്ടു തന്നില്ല, കേസ് കൊടുക്കാനും പറ്റാതെ ഉള്ള സ്ഥിതി ആയിരുന്നു.

സുബി സിസ്റ്ററിന്റെ അടുത്ത് കനക സിംഹാസനത്തിന്റെ കഥ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെയാണ് മരിച്ചത് എന്നും അമ്മ പറയുന്നു. ചടങ്ങുകൾ എല്ലാം കഴിഞ്ഞു ഞാനും ഒരു സുഹൃത്തും കൂടി ബിൽ തീർക്കാനായി ആശുപത്രിയിൽ ചെന്നു. രണ്ടുലക്ഷം അടക്കണം നാല് ലക്ഷം ആയിരുന്നു അതിൽ രണ്ടുലക്ഷം ഡിസ്‌കൗണ്ട് കഴിച്ചിട്ടുള്ള തുകയാണിത്. 28 ലക്ഷത്തിന്റെ ഇൻഷുറൻസ് ഉണ്ടായിരുന്നു, എന്നാൽ അത് കിട്ടിയില്ല പാൻക്രിയാസിനും ലിവറിനും വന്നാൽ നമ്മൾക്ക് അത് കിട്ടില്ല. അതിന്റെ ക്ലെയിമിനാണ് ആശുപത്രിയിൽ പോയത്.

Subi Suresh

ആശുപത്രിയിൽ നമ്മൾ ചെന്ന് ബിൽ ചോദിച്ചു അവർ ബിൽ തന്നില്ല. ആശുപത്രിയിലെ പരാതിയെക്കുറിച്ച് ചാനലുകാർ ചോദിച്ചതാണ്. പക്ഷെ നമ്മൾ ഒന്നും പറഞ്ഞില്ല. ആശുപത്രിക്കാർക്ക് എതിരെ കേസ് കൊടുക്കണം എന്ന് എല്ലാവരും പറഞ്ഞെങ്കിലും നമ്മൾ അത് ചെയ്തില്ല. എന്നാൽ സുബിയെ ചികിത്സിക്കേണ്ട ഡോക്ടർ അവളുടെ രോഗ വിവരം അറിഞ്ഞിട്ടില്ല എന്ന് കാട്ടി ട്വിറ്ററിൽ ഇട്ടിരുന്നു. അതും ഒരു ചാനലിൽ വന്നപ്പോഴാണ് നമ്മൾ അറിയുന്നത്. അപ്പോഴാണ് ആശുപത്രിയുടെ ഭാഗത്തുനിന്നും വൻ വീഴ്ച സംഭവിച്ചു എന്ന് മനസിലാകുന്നത്.

മരുന്നുകളോട് പ്രതികരിക്കുന്നില്ല എന്ന് അവർ നമ്മളോട് പറഞ്ഞു. എന്നിട്ടും നമ്മൾ ശസ്ത്രക്രിയക്ക് വേണ്ടി എല്ലാം സെറ്റ് ആക്കി. സുരേഷ് ഗോപി സാർ ഒരുപാട് സഹായങ്ങൾ ചെയ്തു , ആശുപത്രിയുടെ അനാസ്ഥ പറയാതെ വയ്യ. എല്ലാ ആശുപത്രിയും പൈസക്ക് വേണ്ടി, ആര് മരിച്ചാലും അവർക്ക് ഒന്നുമല്ല. അതാണ് എനിക്ക് ഈ അവസ്ഥയിൽ നിന്നും മനസിലാകുന്നത്. ആശുപത്രിയിൽ ടിനിടോം ഇടപെട്ട് വാങ്ങിയ ഡിസ്‌കൗണ്ട് തിരികെ ആവശ്യപ്പെട്ടപ്പോഴാണ് കാര്യങ്ങൾ കൂടുതൽ മനസിലായത്.

Be the first to comment

Leave a Reply

Your email address will not be published.


*