
ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച കോടതി വിധിയിൽ ആശങ്കയിലാണ് ഓൾ കേരള മെൻസ് അസോസിയേഷൻ. വിധി വന്ന അന്നുമുതൽ ഷാരോണിന് നീതി ലഭിക്കാനുള്ള ശ്രമത്തിലായിരുന്നു അംഗങ്ങൾ. അതിനായി ഒരുപാട് ശ്രമിച്ചിട്ടുണ്ടെന്നും ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കാനുള്ള
നടപടികളുമായി അസോസിയേഷൻ മുന്നോട്ട് പോകുമെന്നും മെൻസ് അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ പറഞ്ഞു. പുരുഷന് ലഭിക്കാത്ത നീതി എന്തിന് സ്ത്രീക്ക് ലഭിക്കണമെന്നും പുരുഷനെ കൊന്നാൽ ഒരു സ്ത്രീയും രക്ഷപ്പെടില്ലെന്നും വട്ടിയൂർക്കാവ് അജിത്കുമാർ പറഞ്ഞു.
ആളൂരിലെ ജൂനിയർ ബബില ഉമർ ഖാനെയാണ് സംഘടന കേസ് ഏൽപ്പിച്ചിരിക്കുന്നതെന്നും ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയിൽ റിട്ട് നൽകിയാൽ മതിയെന്നും മനസ്സിലാക്കിയിട്ടുണ്ടെന്നും അജിത്കുമാർ പറഞ്ഞു.
സുപ്രീം കോടതിയിൽ പോകേണ്ടി വന്നാലും
ഗ്രീഷ്മ ശിക്ഷിക്കപ്പെടുന്നത് വരെ പോരാടുമെന്നും അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കി. ഗ്രീഷ്മയ്ക്ക് ജാമ്യം കൊടുക്കുന്നത് ആദ്യ കേസായത് കൊണ്ടാണെന്ന് കോടതി പറഞ്ഞു. താങ്കളെപ്പോലുള്ളവർ അവിടെ ഇരുന്നാൽ ആർക്കാണ് നീതി ലഭിക്കുക.
ആദ്യ കേസായതിനാൽ എങ്ങനെ ജാമ്യം ലഭിക്കും? ആദ്യ കേസിന്റെ പേരിലാണ് ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതെങ്കിൽ, എങ്ങിനെയാണ് കിരൺ കുമാർ വിസ്മയ കേസിൽ ജയിലിലായത്? അദ്ദേഹത്തിന്റെയും ആദ്യ കേസല്ലേ. ഗ്രീഷ്മയെ പുറത്തുകൊണ്ടുവരാൻ എന്തിനാണ് ഇത്ര തിരക്ക്?
തുല്യ നീതി നടപ്പാക്കണം. നീതി പണത്തിനും സ്വാധീനത്തിനും പിറകെ പോകരുതെന്നും അജിത് കുമാർ പറഞ്ഞു. സെക്രട്ടേറിയറ്റ് സമരം നടത്തുമെന്നും ജാമ്യത്തിലിറങ്ങിയഗ്രീഷ്മയുടെയും, ജസ്റ്റിസിന്റെയും കോലം കത്തിക്കുമെന്നും അജിത് കുമാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
Leave a Reply