പുരുഷന്മാരെ സെക്‌സ് ഇഞ്ചക്ട് ചെയ്യുന്നു.. സൗന്ദര്യം വിറ്റ് കോടികളുണ്ടാക്കുന്നു,.. അൽപ വസ്ത്രങ്ങൾ അണിഞ്ഞു എന്ത് സന്ദേശം നൽകുന്നു.. നടി ആഹാനക്ക് എതിരെ വിമർശനവും സൈബർ അറ്റാക്കും..

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണ കുമാറിനൊപ്പം അഹാനയും സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. കൃഷ്ണകുമാറിനെയും അഹാനയെയും പോലെ കുടുംബത്തിലെ മറ്റുള്ളവരും സോഷ്യൽ മീഡിയകളിൽ സജീവമാണ്.

കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും മലയാളികൾക്ക് പ്രിയങ്കയാണ്. സോഷ്യൽ മീഡിയകളിലൂടെയും യൂട്യൂബിലൂടെയുമൊക്കെ സിന്ധുവും മലയാളികൾക്ക് സുപരിചിതയാണ്. ഇപ്പോഴിതാ അഹാനയുടെ പുതിയ ഡാൻസ് റീലും വൈറലായി മാറുകയാണ്.

ലഡ്ഡു എന്ന പാട്ടിന് ചുവടുവെക്കുന്ന വീഡിയോയാണ് അഹാന പങ്കുവച്ചിരിക്കുന്നത്. അഹാനയുടെ ഡാൻസ് ആരാധകരുടെ കയ്യടി നേടുകയാണ്. എന്നാൽ ഇതിനിടെ ചിലർ താരത്തിന്റെ വസ്ത്രത്തെ വിമർശിച്ചുമെത്തിയിട്ടുണ്ട്.

അങ്ങനെ വന്നൊരു കമന്റ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
”ഈ നടിമാരൊക്കെ ഇതേപോലുള്ള അൽപ വസ്ത്രങ്ങൾ അണിഞ്ഞു ഈ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകാൻ ഉദ്ദേശിക്കുന്നത്? സ്ത്രീയുടെ സൗന്ദര്യം വിറ്റ് കോടികൾ ഉണ്ടാക്കുകയാണ്

ഇവിടുത്തെ പാശ്ചാത്യരായ കുത്തക കോപ്പറേറ്റ് കമ്പനികൾ.അവർ ഉണ്ടാക്കിയ ഇൻസ്റ്റഗ്രാമിൽ നിന്ന് അവർ തന്നെ ഉണ്ടാക്കിയ ഫെയ്ക്ക് അക്കൗണ്ടിൽ നിന്ന് നിങ്ങൾക്ക് ലൈക്ക് തന്ന് നിങ്ങളെ പറ്റിച്ചു മണ്ടതിന്മാരാക്കുന്നു. സ്ത്രീ എന്നും പുരുഷന്റെ വീക്ക്‌നെസ്സാണ്

ആ വീക്ക്‌നെസ്സിൽ കയറിപ്പിടിച്ചുകൊണ്ട് അവർ കോടികൾ ഉണ്ടാക്കുന്നത്. നിങ്ങൾ എന്ത് പുണ്ണാക്കാ ഉണ്ടാക്കിയത് സഹോദരിമാരെ. കുറെ പുരുഷന്മാരെ സെക്‌സ്ൽ ഇഞ്ചക്ട് ചെയ്തു എന്നല്ലാതെ എന്നായിരുന്നു ഒരാളുടെ കമന്റ്.

അഹാന ഈ കമന്റിനോട് പ്രതികരിച്ചില്ലെങ്കിലും സോഷ്യൽ മീഡിയ ഇയാൾക്ക് മറുപടിയുമായെത്തി. വേറെ ഒരു പണിയും ഇല്ലേ ഈ പാരഗ്രാഫ് ഒക്കെ അടിച്ചുണ്ടാക്കാൻ. ആ ചേച്ചി ഇഷ്ടമുള്ള ഡ്രസ് ഇട്ടോട്ടെ. ചില ഞരമ്പു രോഗികൾ ഇതുപോലെ ഓരോന്ന് പറയും.

പെണ്ണിനെ സെക്‌സ് ടോയ് ആണി കാണും. അതിനിപ്പോ ബാക്കി ഉള്ളോര് എന്ത് വേണം? എന്നായിരുന്നു അയാൾക്ക് ഒരാൾ നൽകിയ മറുപടി. അധികം വൈകാതെ ആ കമന്റ് ഒരു ചർച്ചാ വേദിയായി മാറുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*