പുത്തൻ മോഡേൺ ഔട്ട്ഫിറ്റിൽ ഹോട്ട് ആയി പ്രിയ പാട്ടുകാരി സയനോര.. സൂപ്പർ ഹോട്ട് ലേഡീ ലുക്ക് ആയിട്ടുണ്ടെന്ന് ആരാധകർ.. ഫോട്ടോയിൽ കമന്റുകളുടെ ബഹളം..

in post

സോഷ്യൽ മീഡിയയിൽ തരം​ഗമായി ഗായിക സയനോരയുടെ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ. പീകോക്ക് ബ്ലൂ നിറത്തിലുള്ള വൺ ഷോൾഡർ സാറ്റിൻ മിനി ഡ്രെസിൽ സയനോര അതി സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ആഭരണങ്ങളൊന്നും തന്നെ അണിഞ്ഞിട്ടില്ല.

സംഗീത പരിപാടിക്കായി വേദിയിൽ കയറുന്നതിനു തൊട്ടുമുൻപുള്ള ചിത്രങ്ങൾ എന്ന് കുറിച്ച് സയനോര പുത്തൻ ലുക്ക് പങ്കുവയ്ക്കുകയായിരുന്നു. ചിത്രങ്ങൾ കോർത്തിണക്കിയുള്ള വീഡിയോയാണ് താരം പോസ്റ്റ് ചെയ്തത്. ഇഷാൻ ദേവ്, അഭയ ഹിരൺമയി, നൈല ഉഷ തുടങ്ങി പ്രമുഖർ

ഉൾപ്പെടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇതോടെ ചിത്രം അതിവേ​ഗം വൈറലായി. സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് ആയ വിനിയാണ് സയനോരയെ ഒരുക്കിയത്. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഡിസംബർ രണ്ടിന് നടന്ന ‘ഒരേ നിലാ’ സംഗീതോത്സവത്തിൽ

പങ്കെടുക്കാനാണ് സയനോര പുത്തൻ ലുക്കിൽ എത്തിയത്. ‌നിഷ റോസ്, സുമി എലിസബത്ത് എന്നിവർ നേതൃത്വം നൽകുന്ന റിഥം ഓഫ് ഫ്യൂഷൻ ആണ് പരിപാടി സംഘടിപ്പിച്ചത്. സയനോരയെക്കൂടാതെ മൃദുല വാരിയർ, ഇഷാൻ ദേവ്, നിഖിൽ മാത്യു എന്നിവരും ‘ഒരേ നിലാ’യിൽ പാടാനെത്തിയിരുന്നു.

ALSO READ ട്രെൻഡി ഡ്രസ്സിൽ സ്റ്റൈലായി പ്രിയ മോഡൽ… ഹോട്ട് ലുക്ക്‌ ഫോട്ടോഷൂട്ട് വൈറൽ..

Leave a Reply

Your email address will not be published.

*