
താൻ അഭിനയിച്ച സിനിമയുടേയോ സീരിയലിന്റെയോ പേരില്‍ അല്ലാതെ സ്വകാര്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മൂലം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള താരമാണ് വനിത വിജയകുമാര്‍. ബിഗ്ഗ് ബോസ് ഷോയ്ക്ക് ശേഷം വനിത തരംഗം തന്നെയായിരുന്നു എന്ന് വേണം പറയാൻ. മൂന്ന് കല്യാണവും,
മൂന്ന് വിവാഹ മോചനങ്ങളിൽ എത്തുകയായിരുന്നു. എല്ലാം തമിഴ്‌നാടിന് അപ്പുറത്തേക്കും വാര്‍ത്തയായി. ഇതിനിടെ സ്വന്തം വീട്ടുകാരുമായും പ്രശ്‌നത്തിലായി. നടൻ വിജയകുമാറിന്റെയും അന്തരിച്ച നടി മഞ്ജുള വിജയ കുമാറിന്റെയും മകളാണ് വനിത അമ്മയുമടെ മരണവുമായി
ബന്ധപ്പെട്ട് വനിത നടത്തിയ പരാമര്‍ശമാണ് വീണ്ടും ചര്‍ച്ചയായത്. അമ്മ മരിച്ച വിവരം അറിഞ്ഞപ്പോള്‍ താൻ നന്നായി ഒരുങ്ങിയാണ് മൃതദേഹം കാണാൻ പോയതെന്ന് വനിത പറയുന്നു. ലിപ്സ്റ്റിക് കാണുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മ വരിക മമ്മിയെയാണ്. ലിപ്സ്റ്റിക് ഇടാൻ എന്നെ ഏറ്റവും
കൂടുതല്‍ നിര്‍ബന്ധിക്കുന്നത് മമ്മിയാണ്. എപ്പോള്‍ മമ്മി വന്നാലും ചുവപ്പ് ലിപ്സ്റ്റിക് ഇട്ടിട്ടുണ്ടാവും. ഞാൻ ലിപ്സ്റ്റിക് ഇട്ടില്ലെങ്കില്‍ വഴക്ക് പറയും. പിങ്ക് നിറമുള്ള ഒരു ബ്രൈറ്റ് കുര്‍ത്തി ധരിച്ച് പിങ്ക് ലിപ്സ്റ്റിക്കും ഇട്ടാണ്
ഞാൻ പോയത്. ആളുകള്‍ എന്തുവിചാരിച്ചാലും കുഴപ്പമില്ലെന്ന്
എന്നു തീരുമാനിച്ചു. മമ്മി എന്നെ അങ്ങനെ കാണാനാണ് ഇഷ്ടപ്പെട്ടത് – വനിത പറയുന്നു. എന്നാല്‍ വനിത തങ്ങള്‍ക്ക് ആരുമല്ലെന്നും മകളെന്ന നിലയിലുള്ള ബന്ധം ഉപേക്ഷിച്ചെന്നും തുറന്നടിച്ച് കൊണ്ട് വിജയകുമാറും മഞ്ജുള ദേവിയും മുമ്ബൊരിക്കല്‍ ഒരു പത്ര സമ്മേളനവും നടത്തിയിരുന്നു.
Leave a Reply