മോഹൻ ലാലിന് ഭക്ഷണത്തോടുള്ള പ്രിയം നമുക്ക് എല്ലാം അറിയാവുന്നതാണ്. ഭക്ഷണം ആസ്വദിക്കുക മാത്രമല്ല നല്ല ഭക്ഷണം ഉണ്ടാക്കുന്നതിലും മിടുക്കനാണ് താരം. പലപ്പോഴായി ആരാധകർക്ക് പുതിയ പാചക റെസിപ്പികൾ താരം പങ്കുവെയ്ക്കാറുണ്ട്.
കുറച്ച് നാലുകള്ക്ക് മുന്നേ പുതിരോരു പാചക വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. പാചകത്തിനൊപ്പം പാട്ടുമുണ്ട്. പൃഥിരാജ് ചിത്രം കടുവലിലെ ‘പാലാപ്പള്ളി തിരുപ്പള്ളി’ എന്ന പാട്ടിനൊപ്പം കിടിലൻ പാചകവുമായിട്ടാണ് മോഹൻലാൽ എത്തിയിരിക്കുന്നത്.
ഫിറ്റ്‌നസ് ട്രെയിനർ ഡോക്ടർ ജെയ്‌സൺ പോൾസനൊപ്പമുള്ള വിഡിയോ ഇതിനൊടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.’കുക്കിങ് ടൈം വിത്ത് ആക്ടർ മോഹൻലാൽ’ എന്ന കുറിപ്പോടെയാണ് ഡോക്ടർ ജെയ്‌സൺ പോൾസൻ വിഡിയോ പങ്കുവെച്ചത്.