പാതിവഴിയിൽ മുടങ്ങിപ്പോയ പഠനം തുടരും…പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതാൻ ഇന്ദ്രൻസ്.. മറ്റുള്ളവര്ക്കും ഇത് വലിയ ഒരു പ്രചോദനമാവും എന്ന കാര്യത്തിൽ സംശയമില്ല.. read more ..

in post


കോമഡി വേഷങ്ങൾ മാത്രമല്ല ഏതു സീരിയസ് റോളും തനിക്ക് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച താരമാണ് ഇന്ദ്രൻസ്. ദേശീയ അവാർഡ് നേടിയ ഇന്ദ്രൻസ് കരിയറിലെ ഉയർന്ന സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ജീവിത പ്രാരാബ്ദങ്ങളാൽ തനിക്ക്

നേടാൻ സാധിക്കാത്ത പോയ ഒരു കാര്യം നേടിയെടുക്കുവാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം. പാതിവഴിയിൽ നിന്നു പോയ പഠനം തുടരുവാനായി പത്താംക്ലാസ് തുല്യത ക്ലാസിന് ഇന്ദ്രൻസ് ചേർന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹൈസ്‌കൂളിൽ

എല്ലാ ഞായറാഴ്ചയും ക്ലാസ് ഉണ്ടാകും. ഇന്ദ്രൻസിനെ ഇനി 10 മാസത്തെ പഠന കാലം. നാലാം ക്ലാസിൽ പഠിത്തം അവസാനിപ്പിച്ച ആളാണ് നടൻ. ദേശീയ സംസ്ഥാന അംഗീകാരങ്ങൾ തന്നെ തേടിയെത്തുമ്പോഴും പലയിടങ്ങളിലും ഒരു പേടിയോടെ പിന്നോട്ട്

വലിയാറുള്ള ഇന്ദ്രൻസ് പഠിത്തം കൊണ്ട് അതിനെ മറികടക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. ആ പേടി ഇല്ലാതാക്കാനുള്ള ഒരു ശ്രമം കൂടിയാണ് ഇതെന്നാണ് ഇന്ദ്രൻസ് പുതിയ ദൗത്യത്തെ കുറിച്ച്‌ സംസാരിച്ചപ്പോൾ പറഞ്ഞത്. സ്‌കൂളിൽ പോകുവാനായി വസ്ത്രങ്ങളും പുസ്തകവും ഇല്ലാത്ത അവസ്ഥ

വന്നപ്പോഴാണ് സ്‌കൂൾ വിദ്യാഭ്യാസം നിർത്തി തയ്യൽ ജോലിയിലേക്ക് താൻ തിരഞ്ഞതെന്ന് ഇന്ദ്രൻസ് പറഞ്ഞിട്ടുണ്ട്. എന്നാൽ വായനാശീലം ജീവിതത്തിലുടനീളം തുടർന്നു. അതുകൊണ്ട് കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചതും അത് വലിയ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാക്കി എന്നും ഇന്ദ്രൻസ് പറഞ്ഞിരുന്നു.

ALSO READ മലപ്പുറത്ത് ബിരിയാണി വാങ്ങിയ അദ്ധ്യാപികക്ക് ചിക്കൻ കാലിന് പകരം കിട്ടിയത് എന്തെന്ന് കണ്ടോ? അന്ന് യാദർദ്ധത്തിൽ ഉണ്ടായ സംഭവം ഇതാണ്..

Leave a Reply

Your email address will not be published.

*