പലരും പല സ്ഥലത്തും ഒറ്റപ്പെടുത്തി – എന്റെ അച്ഛൻ ആരാണെന്ന് അമ്മയോട് ഞാൻ ഇതുവരെ ചോദിച്ചിട്ടില്ല ! അമ്മയുടെ സ്വകാര്യതയിൽ ഞാൻ ഇടപെടാറില്ലെന്നും തുറന്നുപറഞ്ഞു ദിവ്യ


വാരണം ആയിരം എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് രമ്യ എന്നറിയപ്പെടുന്ന ദിവ്യ സ്പന്ദന. മുൻപ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത എംപി കൂടിയായിരുന്നു ഇവർ. നല്ലൊരു കന്നട നടി കൂടിയാണ് രമ്യ. നാഷണൽ കോൺഗ്രസ് യുവ സംഘത്തിൽ 2012 അംഗമാവുകയും 2013ലെ മാണ്ഡ്യാ ഉപ തിരഞ്ഞെടുപ്പിൽ മത്സരിച്ചു പാർലമെൻ്റ് അംഗമായി തീരുകയും ചെയ്തിരുന്നു. രമ്യയുടെ അമ്മ രഞ്ജിത കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന ഒരു അംഗമായിരുന്നു.

മുൻ കർണാടക മുഖ്യമന്ത്രിയായിരുന്ന എസ് എം കൃഷ്ണയുടെ കൊച്ചുമകളാണ് രമ്യ. രമ്യ അവളുടെ സ്വന്തം പിതാവിനെ കുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്. എല്ലാവരെയും പോലെ തന്നെ കുടുംബജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. രമ്യ പറയുന്നത് അച്ഛനില്ലാതെയാണ് ഞാൻ വളർന്നിരുന്നതും അതുകൊണ്ടുതന്നെ അമ്മയ്ക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു അച്ഛനില്ലാത്ത മകളെ വളർത്തുവാൻ വേണ്ടി.

പലരിൽ നിന്നും പലതരത്തിലുള്ള ക്രൂരമായ വാക്കുകളും അമ്മയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതൊന്നും വകവയ്ക്കാതെ മകളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. വിദ്യാഭ്യാസമാണ് ഏറ്റവും വലുതെന്ന് മനസ്സിലാക്കി കൊണ്ടായിരുന്നു അമ്മ അങ്ങനെ ചെയ്തത്. സ്കൂൾ കാലഘട്ടത്തിൽ പലരിൽ നിന്നും നേരിടേണ്ടി വന്ന ഒരു ചോദ്യമായിരുന്നു അച്ഛൻ എവിടെ എന്നത്. ആ ചോദ്യത്തിന് പിന്നിൽ എനിക്ക് ഒരുപാട് കള്ളങ്ങൾ പറയേണ്ടി വന്നിട്ടുണ്ടെന്ന് ദിവ്യ പറയുന്നു.

പലപ്പോഴുള്ള ചോദ്യത്തിന് പലതരത്തിലുള്ള മറുപടികൾ ആയിരുന്നു അച്ഛനെ കുറിച്ച് പറഞ്ഞിരുന്നത്. ഒരിക്കൽ വിമാന അപകടത്തിൽ മരിച്ചു എന്ന് പറയും പിന്നീട് ആരെങ്കിലും ചോദിച്ചാൽ അമേരിക്കയിൽ ആണെന്നു പറയും. എന്തെങ്കിലും ഉത്തരങ്ങൾ കൊടുത്താൽ അവർ പിന്നെ ആ ചോദ്യം അങ്ങോട്ട് അവസാനിപ്പിക്കുകയും ചെയ്യും. കാണാതായ തൻ്റെ അച്ഛനെക്കുറിച്ച് എന്താണ് പറയേണ്ടത് അപ്പോൾ പല കള്ളങ്ങളും പറയേണ്ടിവരും അമ്മയും അത്തരം നുണ പറയാൻ തന്നെ പ്രോത്സാഹിപ്പിച്ചിരുന്നെന്ന് പറയുന്നു.

അച്ഛൻ ഇല്ലാത്ത കുട്ടിയായതു കാരണം തന്നെ പലപ്പോഴും തന്നെ പലയിടത്തു വെച്ചു ഒറ്റപ്പെടുത്തി നിർത്തിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ അധികം കൂട്ടുകാരെന്നും ഉണ്ടായിരുന്നില്ലെന്നും സങ്കടങ്ങൾ വരുമ്പോൾ ദൈവത്തിനെയും അതേപോലെതന്നെ ബൈബിൾ വായിച്ചു കൊണ്ടും ദൈവം കൂടെയുണ്ടെന്ന് വിശ്വാസത്തിൽ ഉറച്ചിരിക്കും. ഒരിക്കലും അച്ഛനെ കുറിച്ചോ മുൻപേ ഉണ്ടായിരുന്ന ജീവിതത്തെക്കുറിച്ചോ ഒന്നും ഞാൻ അമ്മയോട് ചോദിച്ചിട്ടില്ല.

പഴയ ജീവിതത്തെക്കുറിച്ച് ഒന്നും ഒരിക്കലും അമ്മ എന്നോട് പറഞ്ഞിട്ടുമില്ല. ഞാൻ അമ്മയുടെ ജീവിതത്തിലേക്ക് അല്ലെങ്കിൽ അമ്മ എൻ്റെ ജീവിതത്തിലേക്ക് ഒരിക്കലും ഇടപെടാറില്ല എന്നും രമ്യ പറഞ്ഞു. അച്ഛൻ ഇല്ലാതെ വളരുമ്പോൾ സമൂഹത്തിൽ പല ദുരിതങ്ങളും അനുഭവിക്കേണ്ടി വരുന്നുണ്ട്. തിരഞ്ഞെടുപ്പ് നാമനിർദ്ദേശപത്രികയിൽ പിതാവിൻ്റെ കോളത്തിൽ അവർ ഒന്നും തന്നെ എഴുതിയിരുന്നില്ല ഇതിനെതിരെ മുൻ ജെഡി എസ് നിയമസഭാംഗം എസ് ശ്രീനിവാസ് രമ്യയുടെ മാതാപിതാക്കളെ കുറിച്ച് മോശമായ രീതിയിലുള്ള അഭിപ്രായങ്ങൾ പറഞ്ഞിരുന്നു.

സ്വന്തം പിതാവിൻ്റെ പേര് അറിയാത്തവരെയാണോ കോൺഗ്രസ് സ്ഥാനാർഥിയായി നിർത്തിയത് എന്ന തരത്തിലുള്ള വാക്കുകളും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരത്തിൽ ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമ ഇൻഡസ്ട്രിയിലെ പലരുമായുള്ള വഴക്ക് കാരണം നടിക്കൊരു രസകരമായ പേരുണ്ട് വിവാദങ്ങളുടെ രാജ്ഞി.

Be the first to comment

Leave a Reply

Your email address will not be published.


*