പത്താം വാർഷികം ആഘോഷമാക്കി സജിനും ഷഫ്നയും.. പ്രണയിച്ചതിന് വീട്ടുതടങ്കലിൽ, തുടർന്ന് സിനിമാസ്റ്റൈലിൽ സജിൻ ഷഫ്‌നയെ വിളിച്ചിറക്കുകയും രജിസ്റ്റർ വിവാഹം

in post

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് സജിനും ഷഫ്‌നയും. സാന്ത്വനം എന്ന പരമ്പരയിൽ ശിവൻ എന്ന കഥാപാത്രമായി തിളങ്ങുകയാണ് സജിൻ. പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് സജിൻ അഭിനയ രംഗത്തെത്തുന്നത്. ഈ ചിത്രത്തിൽ നായികയായിരുന്ന ഷഫ്‌നയെ തന്നെയാണ് സജിൻ പ്രണയിച്ച് വിവാഹം ചെയ്തത്. മോഹൽലാൽ ചിത്രമായ ഭഗവാന്റെ ഷൂട്ട് കാണാൻ പോയപ്പോഴാണ്

സജിൻ ആദ്യമായി ഷഫ്‌നയെ കാണുന്നത്. പിന്നീടാണ് പ്ലസ്ടു എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. പക്ഷെ അപ്പോഴൊന്നും പ്രണയം ഉണ്ടായിരുന്നില്ല എന്നാണ് സജിൻ തന്നെ പറയുന്നത്. പത്ത് വർഷത്തെ ദാമ്പത്യ ജീവിതത്തെക്കുറിച്ചും തങ്ങൾക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചുമൊക്കെ ഷഫ്‌നയും സജിനും മുമ്പ് പലപ്പോഴും മനസ് തുറന്നിട്ടുണ്ട്.

വിവാഹ വാർഷികത്തിൽ ഷഫ്‌ന പങ്കുവച്ച വാക്കുകൾ വായിക്കാം.
ഹാപ്പി ആനിവേഴ്‌സറി എന്റെ പ്രണയമേ… നിന്നെക്കുറിച്ചാകുമ്പോൾ എനിക്ക് പറഞ്ഞാൽ മതിയാകില്ല. നിന്നോടുള്ള എന്റെ സ്‌നേഹം പറഞ്ഞ് മതിയാകുന്നില്ല. നമ്മൾ വിവാഹം കഴിച്ചിട്ട് കുറച്ച് ദിവസങ്ങൾ മാത്രമേ ആയുള്ളൂവെന്നത് പോലെയാണ് തോന്നുന്നത്. നമ്മളുടെ പ്രണയത്തേയും ജീവിതത്തേയും കുറിച്ച് എനിക്കെന്നും സന്തോഷവും ആവേശവും തോന്നിപ്പിക്കുന്നതിന് നന്ദി.

ആവേശകരമായ ട്വിസ്റ്റുകളും കയറ്റങ്ങളും ഇറക്കങ്ങളുമുള്ള അപ്രതീക്ഷിതമായ ജീവിതയാത്ര തുടർന്നും പ്രതീക്ഷിക്കുന്നു. നമുക്കറിയാം, എന്തൊക്കെ വന്നാലും നമ്മൾ പരസ്പരം കൈ കോർത്തുപിടിച്ചിട്ടുണ്ടാകുമെന്ന്. ഐ ലവ് യു.” എന്നാണ് ഷഫ്‌ന കുറിക്കുന്നത്.

പ്ലസ് ടു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഷഫ്‌നയും സജിനും പ്രണയത്തിലാകുന്നത്. സിനിമാ ലോകത്ത് ഷഫ്‌ന ശ്രദ്ധ നേടുന്ന കാലമായിരുന്നു അത്. സജിൻ ആയിരുന്നു പ്രണയാഭ്യർത്ഥന നടത്തിയത്. തുടർന്ന് ഇരുവരും രണ്ട് വർഷക്കാലം പ്രണയിച്ചു നടന്നു. എന്നാൽ പ്രണയം വീട്ടിൽ പിടിച്ചു. ഷഫ്‌നയുടെ കുടുംബം ശക്തമായി തന്നെ പ്രണയത്തെ എതിർത്തു.

വീട്ടുതടങ്കലിൽ ആക്കിയ അവസ്ഥ. ഫോൺ വിളിക്കാനോ പുറത്ത് പോകാനോ പറ്റില്ല. അതേ തുടർന്ന് സിനിമാസ്റ്റൈലിൽ സജിൻ ഷഫ്‌നയെ വിളിച്ചിറക്കുകയും രജിസ്റ്റർ വിവാഹം ചെയ്യുകയുമായിരുന്നു. വിവാഹത്തിന് സജിന്റെ വീട്ടുകാർ പിന്തുണച്ചു. രണ്ട് മതസ്ഥരാണെന്നതായിരുന്നു വിവാഹത്തിനുണ്ടായിരുന്നു പ്രധാന പ്രതിസന്ധി. എന്തായാലും പതിയെ ഷഫ്‌നയുടെ

വീട്ടുകാരും ഇരുവരേയും അംഗീകരിച്ചു. 2013 ലാണ് ഷഫ്‌നയും സജിനും തങ്ങളുടെ വിപ്ലവ വിവാഹം നടത്തുന്നത്. ആ ദാമ്പത്യ ജീവിതം ഇപ്പോൾ പത്ത് വർഷം പിന്നിടുകയാണ്. ഷഫ്‌ന മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ച നടിയാണ്. എന്നാൽ അഭിനയ മോഹം കൊണ്ടു നടന്നിട്ടും വിജയം കണ്ടെത്താൻ സജിന് കാലങ്ങളോളം കാത്തിരിക്കേണ്ടി വന്നു.

സാന്ത്വനവും ശിവനും തന്നെ തേടിയെത്തുന്നത് വരെ. സീരിയൽ ചെയ്യാൻ ആദ്യം സജിന് താൽപര്യം തോന്നുകയും ചെയ്തിരുന്നില്ല. പക്ഷെ പിന്നീട് ആ തീരുമാനം മാറി. അതോടെ സജിന്റെ കരിയറും മാറി മറഞ്ഞു. ഇന്ന് മലയാളത്തിലെ ഏറ്റവും ജനപ്രീയ സീരിയൽ താരങ്ങളിൽ ഒരാളാണ് സജിൻ.

ALSO READ വയ്സ്സ് 52 ആയിട്ടും അവിവാഹിത കാരണം എന്താണെന്ന് വെളിപ്പെടുത്തി നടി സിത്താര ഞെട്ടി ആരാധകര്‍

അതേസമയം പത്ത് വർഷത്തിനിടെ തങ്ങൾ ഏറ്റവും കൂടുതൽ കേട്ട ചോദ്യം വിശേഷം ആയില്ലേ എന്നാണെന്നാണ് മുമ്പൊരു അഭിമുഖത്തിൽ സജിൻ പറഞ്ഞത്. അധികവും ചോദിക്കുന്നത് ക്ലോസ് സർക്കിളിൽ ഉള്ളവരാണ്. അതേസമയം പലരും ഇപ്പോൾ ചോദിച്ച് ചോദിച്ച് മടുത്തിട്ടുണ്ടെന്നും അതുകൊണ്ട് ചോദ്യങ്ങൾ ഇപ്പോൾ കുറവാണെന്നും സജിൻ പറയുന്നു.

Leave a Reply

Your email address will not be published.

*