പതിനായിരങ്ങൾ അദ്ദേഹത്തിനൊപ്പം ഉണ്ടാകും ! സുരേഷ് ഗോപിയെ മൂക്കിൽ കയറ്റാനും വലിയ താമ്ര പത്രം ഒരുക്കികൊടുക്കാനും കോഴിക്കോട് പോലീസ് ഉദ്യോഗസ്ഥർ മുന്നോട്ട് വരുന്നു ! ശോഭാ സുരേന്ദ്രൻ !

in post

സുരേഷ് ഇപ്പോൾ ഇലക്ഷൻ പ്രചാരണ തിരക്കിലാണ്, അതിനൊപ്പം തന്നെ മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി എന്ന കാരണത്താൽ അദ്ദേഹം നിയമ നടപടികളും നേരിടുകയാണ്. അതിനെ തുടർന്ന് ഇന്ന് സുരേഷ് ഗോപിയെ ഇന്ന് ചോദ്യം ചെയ്യും. നടക്കാവ് പൊലീസാണ് ചോദ്യം ചെയ്യുക.

നടക്കാവ് പൊലീസ് സ്റ്റേഷനിൽ രാവിലെ 10 മണിക്ക് സുരേഷ് ഗോപി എത്തും. എന്നാൽ സുരേഷ് ഗോപിയെ കള്ളക്കേസിൽ കുടുക്കി എന്നാരോപിച്ച് ബിജെപി ഇന്ന് പദയാത്ര സംഘടിപ്പിക്കും. ഇംഗ്ലീഷ് പളളി ജംഗ്ഷൻ നിന്നും പൊലീസ് സ്റ്റേഷൻ കവാടം വരെയാണ് പരിപാടി.

ഐക്യദാർഡ്യറാലിയിൽ സുരേഷ്ഗോപി പങ്കെടുക്കുമെന്നാണ് സൂചന. ഇപ്പോഴിതാ ഈ വിഷയത്തുൽ ബിജെപി നേതാവും ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗംകൂടിയായ കൂടിയാണ് ശോഭാ സുരേന്ദ്രൻ പ്രതികരിച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

‘സുരേഷ് ഗോപിയെ മൂക്കിൽ കയറ്റാനും വലിയ താമ്ര പത്രം ഒരുക്കി കൊടുക്കാനും കോഴിക്കോട് പൊലീസ് അധികാരികൾ മുന്നോട്ടു വരുകയാണെന്ന്’ പൊലീസിനെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രൻ പ്രതികരിച്ചത്.
കൂടാതെ ഒരു ബുക്കിൽ കോഴിക്കോട്ടെ കണക്കുകളെല്ലാം എഴുതിവയ്‌ക്കുന്നുണ്ട്.

മുഖ്യമന്ത്രിക്ക് വേണ്ടി സുരേഷ് ഗോപിക്ക് എതിരായി പ്രവർത്തിച്ചാൽ നിങ്ങൾക്ക് പ്രമോഷൻ കിട്ടുമായിരിക്കും പക്ഷേ ജനങ്ങൾ നേരിടും”- ശോഭ സുരേന്ദ്രൻ പറഞ്ഞു. ഇതിനെ തുടർന്ന് കോഴിക്കോട് പല ഭാഗങ്ങളിൽ വലിയ പ്രതിഷേധ പ്രകടങ്ങളും ബിജെപി പ്ലാൻ ചെയ്യുന്നുണ്ട്.

ജനരോഷം ഭയന്ന് കൈരളി ഓഫീസിനും മാധ്യമപ്രവര്‍ത്തകയ്‌ക്ക് വേണ്ടി കേസ് നല്‍കാന്‍ മുന്നോട്ട് വന്ന മീഡിയ വണ്‍ ചാനലിനും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നൂറ് കണക്കിന് ആളുകൾ പങ്കെടുക്കുന്ന പദയാത്രയായാണ് അദ്ദേഹം സ്റ്റേഷനിലെത്തുക .

ഒട്ടേറെ പേരാണ് അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്. നടക്കാവ് ഇംഗ്ലീഷ് പളളി മുതൽ സ്റ്റേഷൻ വരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി. രമേഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ സുരേഷ് ഗോപിക്ക് ഒപ്പം ഉണ്ടാകും.

ALSO READ ഗ്ലാമറസ്സ് ലുക്കില്‍ ആരാധകരുടെ മനംകവര്‍ന്ന് ഐശ്വര്യ ലക്ഷ്മി, വൈറല്‍ ഫോട്ടോകള്‍ കാണാം

Leave a Reply

Your email address will not be published.

*