“പണ്ട് ക്രിസ്തുവിനും ഇതുതന്നെ സംഭവിച്ചു. അത് ആവർത്തിക്കുന്നു.. ബാക്കിയുള്ള മതങ്ങളെല്ലാം കടന്നുവന്നതാണ്, അടിച്ചേൽപ്പിച്ചത്..” ശബരിമല സന്ദർശനത്തിന് ശേഷം ഫാദർ മനോജ് പറയുന്നു.

in post

ക്രിസ്ത്യൻ വൈദികനായ ഫാദർ മനോജ് മണ്ഡല വൃത്തമെടുത്ത് മലകയറി പതിനെട്ടാം പാടി ചവിട്ടി അയ്യപ്പ ദർശനം നടത്തി. ഹിന്ദുമതം തന്നെ അത്ഭുതപ്പെടുത്തിയെന്നും ഹിന്ദുവാകാൻ താൻ മതം മാറേണ്ടതില്ലെന്നും ഞാനും ഒരു ഹിന്ദുവാണെന്നും ഫാ. മനോജ് പറഞ്ഞു. ക്രിസ്ത്യൻ മതത്തിൽ ഭക്തരെ ആരും ക്രിസ്തു എന്ന് വിളിക്കാറില്ല,

മാലയിട്ട നാൾ മുതൽ ഹിന്ദുക്കൾ എന്നെ അയ്യപ്പൻ എന്ന് വിളിച്ചിരുന്നു, ക്രിസ്ത്യൻ പുരോഹിതനായിരുന്നിട്ടും എന്നെ ശബരിമല മേൽശാന്തിയുടെ അടുത്തേക്ക് വിളിച്ച് ആദരിച്ചു. ശബരിമല ദർശനത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണിത്. ദേവസ്വം ബോർഡ് അംഗങ്ങളും പൊലീസ് ഉദ്യോഗസ്ഥരും നൽകുന്ന സ്നേഹവും കരുതലും ആദരവും നിർവചനത്തിന് അപ്പുറമാണ് എന്നും ഫാ. മനോജ് പറഞ്ഞു.

ശബരിമല ദർശനം നടത്തിയതിന് സഭയിൽ നിന്ന് പുറത്താക്കിയതിന് ഫാ.മനോജിന്റെ വിശദീകരണം ഇങ്ങനെ. ഓരോ സഭയും പ്രവർത്തിക്കുന്നതും നിലനിൽക്കുന്നതും അതിന്റേതായ നിയമങ്ങൾക്കനുസരിച്ചാണ്. നിയമലംഘകരെ പുറത്താക്കും. പണ്ട് ക്രിസ്തുവിനും ഇതുതന്നെ സംഭവിച്ചു. അത് ആവർത്തിക്കുന്നു. അങ്ങനെയാണ് ഈ നടപടിയെ കാണുന്നത്, ആരോടും ദേഷ്യവും പിണക്കവുമില്ല.


ഹിന്ദുമതം ഇന്ത്യയുടെ പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ഒരു മതം എന്നതിലുപരി ഒരു സംസ്കാരമാണ്, അത് നമ്മുടെ സ്വന്തമാണ്. ബാക്കി ഉള്ളതെല്ലാം മറ്റെല്ലാം കടന്നുവന്നതാണ്, അടിച്ചേൽപ്പിച്ചത്. അതിൽ നിരവധി വൈരുദ്ധ്യങ്ങളുണ്ട്. അത് പലർക്കും അറിയില്ല.

ക്രിസ്തുമതമായാലും ഇസ്ലാം മതം ആണെങ്കിലും അതിലെല്ലാം ഉൾകൊള്ളുന്ന ചേരുവകൾ ഒന്നുതന്നെയാണ്. എല്ലാം തത്വമസി തന്നെയാണ്. അത് എല്ലാവരും തിരിച്ചറിയണം. അതിനുവേണ്ടിയാണ് ഇനിയുള്ള എന്റെ പ്രവർത്തനങ്ങളെന്നും ഫാദർ മനോജ് പറഞ്ഞു.. തിരുവനന്തപുരം തിരുമല ക്ഷേത്രത്തിൽ മാലയിട്ട് വ്രതം ആരംഭിച്ച മനോജ് അവിടെ നിന്ന് ഇരുമുടിക്കെട്ടുമായി യാത്ര ആരംഭിച്ചു.

ശിവഗിരി, പന്തലാട്ട്, എരുമേലി എന്നിവിടങ്ങൾ സന്ദർശിച്ച് വൃക്ഷത്തൈകൾ നട്ട ശേഷമാണ് അദ്ദേഹം പമ്പയിലെത്തിയത്. ആറുപേരടങ്ങുന്ന സംഘത്തിന്റെ ഭാഗമായിരുന്നു ഫാ. മനോജ്. പമ്പയിൽ നിന്ന് സന്നിധാനത്തെത്തി പതിനെട്ടാം പടി കയറിയ ഇവരെ ദേവസ്വം ബോർഡ് അധികൃതരും പോലീസും ചേർന്ന് സ്വീകരിച്ചു. തിരുനടയിൽ ഏറെനേരം പ്രാർത്ഥിച്ചു.

നെയ്യഭിഷേകം നടത്തി. ശ്രീകോവിലിന് മുൻപിൽ അയ്യനെ വണങ്ങി, നെയ്യ് തേങ്ങയും അരിയും സമർപ്പിച്ചു. സന്നിധാനം മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരി എന്നിവർ ചേർന്ന് മനോജിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. സന്നിധാനത്ത് മേൽശാന്തിയുടെ മുറിയിലിരുന്ന് ഐതിഹ്യങ്ങളും പൂജാവിധികളും മൂവരും ചർച്ച ചെയ്തു. അവിടുന്ന് നൽകിയ പ്രസാദം സ്വീകരിച്ച് ഫാ. മനോജ് ഇറങ്ങി. 41 ദിവസം ഉപവസിച്ചായിരുന്നു ഫാ. മനോജിന്റെ ശബരിമല യാത്ര.

പരിസ്ഥിതി പ്രവർത്തകരായ ശബരീനാഥ്, അമ്മ ജ്യോതി, റെസിൻ, ജ്യോതിഷ്, അഭിലാഷ്, അഭിഷേക് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. എല്ലാ മതങ്ങളെയും കുറിച്ച് പഠിക്കുകയാണ് ലക്ഷ്യമെന്നും പരസ്പര സ്നേഹവും പരിസ്ഥിതി സംരക്ഷണവുമാണ് യാത്രയുടെ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യാത്ര നടക്കുമെന്ന വിവരം പുറത്തുവന്നതോടെ ഫാ. മനോജിന്റെ ലൈസൻസും കാർഡുകളും ആംഗ്ലിക്കൻ സഭ തിരിച്ചെടുത്തിരുന്നു.

ALSO READ 99 പ്രശ്നങ്ങൾക്കുള്ള എൻറെ ഒരു പരിഹാരം ,ദൈവത്തിൻറെ കോടതിയിൽ ചിലർക്ക് ഉള്ളത് ബാക്കിയുണ്ട്..അച്ഛനെ ചേർത്ത് പിടിച്ച് മാധവ് സുരേഷ്

Leave a Reply

Your email address will not be published.

*