പണി വരുന്നുണ്ട് അവറച്ചാ.. മുട്ടൻ പണി.. ഗോൾഡിന് നേരെ നിലവിളിച്ച മഹാനെയും മഹാന്റെ കൂടെയുള്ളവരെയും ഞാൻ എടുക്കും.

in post

ഏഴ് വർഷത്തിന് ശേഷം അൽഫോൻസ് പുത്രൻ വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രം എന്ന ലേബലിൽ പുറത്തിറങ്ങിയ സിനിമയായിരുന്നു പൃഥ്വിരാജ് നായകനായി എത്തിയ ഗോൾഡ്. തിയേറ്ററുകളിൽ വമ്പൻ വിജയമാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ച ഗോൾഡ് പക്ഷേ തീർത്തും

നിരാശയാണ് സമ്മാനിച്ചത്. ഗോൾഡിന്റെ പരാജയം ഇപ്പോഴും സംവിധായകനായ അൽഫോൻസിന് അംഗീകരിക്കാൻ കഴിയുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഈ കഴിഞ്ഞ ദിവസം നിവിനെ പ്രധാന വേഷത്തിൽ അഭിനയിച്ച ഒരു ഷോർട്ട് ഫിലിമിന്റെ സ്റ്റിൽ പങ്കുവച്ച് ഒരു പോസ്റ്റ്

കഴിഞ്ഞ ദിവസം അൽഫോൻസ് ഇട്ടിരുന്നു. ഇതിന് താഴെ ഒരാൾ, “ഒരു പടം പൊട്ടിയാൽ ഇത്രയും ഡിപ്രെസ്സ്ഡ് ആവുന്നത് എന്തിനാണ്, ഒരു ഗോൾഡ് പോയാൽ ഒൻപത് പ്രേമം വരും” എന്ന കമന്റ് ഇട്ടിരുന്നു. ഇതിന് അൽഫോൻസ് നൽകിയ മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ

വലിയ രീതിയിൽ വൈറലായി കൊണ്ടിരിക്കുന്നത്. “ഒരു പടം പൊട്ടിച്ചതിലാണ് പ്രശ്നം. പൊട്ടിയതല്ല. റിലീസിന് മുമ്പ് 40 കോടി കിട്ടിയ പടമാണ് ഒരേയൊരു പൃഥ്വിരാജ് ചിത്രമായ ഗോൾഡ്. അതുകൊണ്ട് പടം ഫ്ലോപ്പ് അല്ല. തിയേറ്ററിൽ ഫ്ലോപ്പാണ്. അതിന് കാരണം മോശമായ പബ്ലിസിറ്റിയും


എന്നോട് നിരവധി കള്ളങ്ങൾ പറഞ്ഞതും എന്നിൽ നിന്ന് കണക്കുകൾ ഒളിപ്പിച്ചതും എന്നെ സഹായിക്കാത്തതുമാണ്. പുട്ടിന് പീര ഇടുന്ന പോലെ ഒരേയൊരു വാക്കാണ് അവർ ഉപയോഗിച്ചത്. ഇതൊരു അൽഫോൻസ് പുത്രൻ സിനിമയാണ്. ഇതാണ് ആ മഹൻ

ആകെ മൊഴിഞ്ഞേക്കുന്ന വാക്ക്. ഞാൻ ഏഴ് വർക്കുകൾ ആ സിനിമയ്ക്ക് വേണ്ടി ചെയ്തിട്ടുണ്ട്. പ്രൊമോഷൻ സമയത്ത് എനിക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ബാക്കി എല്ലാവരും മിണ്ടുമെന്ന് വിചാരിച്ചു. അതുകൊണ്ട് പടം ഫ്ലോപ്പ് ആയത് തിയേറ്ററിൽ മാത്രമാണ്.

തിയേറ്ററിൽ നിന്ന് പ്രേമത്തിന്റെ ക്യാഷ് പോലും കിട്ടാനുണ്ട് എന്നാണ് അൻവർ ഇക്ക പറഞ്ഞത്. പിന്നെ തിയേറ്റർ ഓപ്പൺ ചെയ്തു ആൾക്കാരെ കൂവിച്ച മഹാനും മഹാന്റെ കൂട്ടരുമൊക്കെ പെടും. ഞാൻ പെടുത്തും..”, അൽഫോൻസ് മറുപടി നൽകി.

ALSO READ എന്റെ തമ്പുരാൻ വീട്ടിലേക്ക് മടങ്ങാൻ കുറച്ച് മണിക്കൂറുകൾ മാത്രമേയുള്ളൂ .. മാസ് ഡയലോഗ് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

Leave a Reply

Your email address will not be published.

*