മലയാളത്തിലെ മുൻനിര യുവ താരങ്ങളിൽ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പൻ. അഭിനേത്രിയായും നർത്തകിയായും സംരംഭകയായുമെല്ലാം സാനിയ മലയാളികൾക്ക് സുപരിചിതയാണ്. ഈയടുത്താണ് ലണ്ടനിലെ ഉപരിപഠനവുമായി ബന്ധപ്പെട്ട് സിനിമയിൽ നിന്നും മൂന്ന്
വർഷത്തേക്ക് ഇടവേള എടുക്കുന്നുവെന്ന് സാനിയ പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ സിനിമയിലേക്ക് തന്നെ തിരിച്ച് വരാനുള്ള ഒരുക്കത്തിലാണ് താരം. സിനിമയിൽ അഭിനയിക്കാൻ അവധി ലഭിക്കാതെയിരുന്നപ്പോഴാണ് പഠനം ഉപേക്ഷിക്കാനുള്ള
തീരുമാനത്തിലെത്തിയത്. സാനിയ തന്നെ ഇക്കാര്യം അറിയിച്ച് എത്തി. ലണ്ടനിലെ യൂണിവേഴ്സിറ്റി ഫോർ ദി ക്രിയേറ്റീവ് ആർട്സ് എന്ന സർവകലാശാലയിൽ നിന്നും മൂന്ന് വർഷത്തെ ‘ആക്ടിംഗ് ആന്റ് പെർഫോമൻസ്’ എന്ന ബിരുദത്തിനായിരുന്നു സാനിയ
തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇപ്പോൾ സിനിമയിലേക്ക് തിരിച്ചുവരാനുള്ള തീരുമാനത്തിലാണ് സാനിയ. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് താരം സിനിമയിലേക്ക് തിരിച്ചുവരുന്നതായി ആരാധകരെ അറിയിച്ചത്.സിനിമയിൽ അഭിനയിക്കാൻ അവധി ലഭിക്കാതായതോടെയാണ്
ലണ്ടനിലെ പഠനം ഉപേക്ഷിച്ച് തിരിച്ചുവരാൻ താരം തീരുമാനിച്ചത്. വലിയ കഥ ചെറുതായി പറയാം. ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടൻ എന്നെ വിളിച്ചു. പക്ഷേ സിനിമയോടുള്ള എന്റെ സ്നേഹത്തിന് മറ്റ് പദ്ധതികളുണ്ടായിരുന്നു.

എന്റെ അധ്യായന ദിനങ്ങളും സിനിമയുടെ ഷെഡ്യൂളും ക്ലാഷ് ആയി. ലീവും കിട്ടിയില്ല. അതിനാൽ ഗിയർ മാറ്റേണ്ട സമയമായെന്ന് എനിക്ക് മനസിലായി. എന്റെ ഹൃദയം എവിടെയാണോ അവിടേക്ക് ഞാൻ തിരിച്ചുവരുന്നു. എന്നാണ് സാനിയ കുറിച്ചത്.

യുകെയിലെ യൂണിവേഴ്സിറ്റി ഫോർ ദി ക്രീയേറ്റീവ് ആർട്സ് എന്ന സർവകലാശാലയിൽ ബിരുദം നേടാനുള്ള അവസരമാണ് സാനിയക്ക് ലഭിച്ചത്. മൊത്തം മൂന്നു വർഷമാണ് കോഴ്സ് ഉള്ളത്. ബിഎ (ഓണേഴ്സ്) ആക്ടിങ് ആൻഡ് പെർഫോമൻസ് എന്ന വിഷയമാണ് സാനിയ

തെരഞ്ഞെടുത്തത്. മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന എമ്ബുരാനിൽ ഉൾപ്പടെ നിരവധി സിനിമകളിലാണ് സാനിയയ്ക്ക് അവസരമുള്ളത്. ഇത് ഒഴിവാക്കാൻ പറ്റാത്തതിനാലാണ് സാനിയ സിനിമ ലോകത്തേയ്ക്ക് തന്നെ തിരിച്ചുവരവ് നടത്തുന്നതെന്നാണ് വിവരം.

