പച്ച വെള്ളം പോലെ ഇംഗ്ലീഷ് പടിച്ചാൽ ഷമിക്ക് ലോട്ടറി.. ‘ശമി നീ നിന്റെ ഇംഗ്ലീഷ് മെച്ചപ്പെടുത്തൂ, ഞാന്‍ നിന്നെ വിവാഹം കഴിക്കാന്‍ തയാറാണ്’; അഭ്യര്‍ഥനയുമായി നടി പായല്‍ ഘോഷ്

in post

ഇത്തവണത്തെ ലോകകപ്പില്‍ മികച്ച ഫോമിലാണ് വികറ്റ് കീപര്‍ മുഹമ്മദ് ശമി. ഇതിനോടകം തന്നെ നാലു മത്സരങ്ങളില്‍നിന്നായി 16 വികറ്റുകളാണ് ശമി നേടിയത്. തുടക്കത്തില്‍ അവസരം ലഭിക്കാതിരുന്ന താരം പിന്നീട് കളിച്ച നാലു കളിയും മികച്ചതാക്കുകയും ചെയ്തു.

ലോകകപ്പില്‍ ഇന്‍ഡ്യക്കായി ഏറ്റവും കൂടുതല്‍ വികറ്റ് നേടിയ താരമെന്ന റെകോഡ് നേരത്തെ തന്നെ ശമി സ്വന്തമാക്കിയിരുന്നു. 16 വികറ്റുകളില്‍ രണ്ട് അഞ്ച് വികറ്റ് നേട്ടവും ഉള്‍പെടും. കൂടാതെ, മികച്ച ബൗളിങ് പരിഗണിച്ച് രണ്ട് തവണ മത്സരത്തിലെ

താരമായും ശമി തിരഞ്ഞെടുക്കപ്പെട്ടു. വികറ്റ് നേട്ടത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ ക്രികറ്റ് പ്രേമികള്‍ ശമിയെ വാനോളം പുകഴ്ത്തുകൊണ്ടിരിക്കുകയാണ് . വിവാഹ മോചനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വിവാദങ്ങളും കാരണം കരിയറിലടക്കം

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ തിരിച്ചടി നേരിട്ട താരം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അതിനിടെ ബോളിവുഡില്‍ നിന്ന് ശമിക്ക് ഒരു വിവാഹ അഭ്യര്‍ഥനയും വന്നു. നടി പായല്‍ ഘോഷാണ്
ശമിയെ വിവാഹം കഴിക്കാന്‍ തയാറാണ് എന്ന്

പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ രംഗത്തെത്തിയത്. ‘ശമി നീ നിന്റെ ഇംഗ്ലീഷ് മെച്ചപ്പെടുത്തൂ, ഞാന്‍ നിന്നെ വിവാഹം കഴിക്കാന്‍ തയാറാണ്’ എന്നാണ് രാഷ്ട്രീയ പ്രവര്‍ത്തക കൂടിയായ പായല്‍ ഘോഷ് എക്‌സില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ നിരവധിയാളുകളാണ്

കമന്റുമായി എത്തിയത്. ചന്ദ്രശേഖര്‍ യെലേറ്റിയുടെ ‘പ്രയാണം’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ പായല്‍ ഘോഷ്, വര്‍ഷാധരേ, ഊസരവള്ളി, മിസ്റ്റര്‍ റാസ്‌കല്‍, പട്ടേല്‍ കി പഞ്ചാബി ഷാദി തുടങ്ങിയ സിനിമകളില്‍ വേഷമിട്ടിരുന്നു. കേന്ദ്ര മന്ത്രിയായ രാംദാസ് അതാവലെയുടെ പാര്‍ടിയുടെ വനിതാ വിഭാഗം വൈസ് പ്രസിഡന്റാണ് ഇപ്പോള്‍ പായല്‍ ഘോഷ്.

ALSO READ കുറച്ചു വർഷങ്ങൾക്ക് മുന്നേ താരം പറഞ്ഞത് വൈറൽ ആവുന്നു.. എന്നെ ചെറുപ്പത്തില്‍ ഒരു ആണ്‍കുട്ടിക്ക് പോലും ഇഷ്ടമല്ലായിരുന്നു ; സണ്ണി ലിയോണ്‍

Leave a Reply

Your email address will not be published.

*