
ആർഡിഎക്‌സ് എന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഹിമ നമ്പ്യാർ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആർഡിഎക്സിലൂടെയാണ് മഹിമ ശ്രദ്ധേയയായത്. ഇപ്പോഴിതാ മഹിമ തന്റെ യഥാർത്ഥ പേരും അത് എങ്ങനെ സംഭവിച്ചു എന്നതും വെളിപ്പെടുത്തിയിരിക്കുകയാണ്.
മഹിമ പറഞ്ഞു
എന്റെ യഥാർത്ഥ പേര് ഗോപിക. ഖിങ്കര വീട്ടിൽ ഗോപിക പാലാട്ട് എന്നാണ് മുഴുവൻ പേര്. കാര്യസ്ഥനിൽ അഭിനയിക്കുന്ന സമയത്ത് എന്റെ പേര് ഗോപിക എന്നായിരുന്നു. പിന്നെ ആദ്യ തമിഴ് സിനിമ ചെയ്യുമ്പോൾ പേര് മാറി. ഈ ന്യൂമറോളജി എല്ലാം നോക്കുന്ന ശീലം അവർക്കുണ്ട്.
അങ്ങനെ ഞാൻ എന്റെ ആദ്യ തമിഴ് സിനിമ ചെയ്യുമ്പോൾ, ആ സിനിമയുടെ നിർമ്മാതാവ് പ്രഭു സോളമൻ സാർ, എം എന്ന അക്ഷരം എനിക്ക് നല്ലതാണെന്ന് പറഞ്ഞു, എനിക്ക് മഹിമ എന്ന് പേരിട്ടു. Read Also അച്ഛൻ പോയ ശേഷം അമ്മയെ നോക്കാൻ ആളില്ലായിരുന്നു.
പ്രണയിച്ച് വിവാഹിതരായതോടെ വീട്ടിൽനിന്ന് പിന്തുണയുണ്ടായിരുന്നില്ല. ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോളാണ് അവൻ മറ്റൊരാളെ വിവാഹം കഴിച്ചത് അറിഞ്ഞത്, ജീവിതകഥയുമായി മായാ കൃഷ്ണ
അതിനു
ശേഷം വീണ്ടും ന്യൂമറോളജി നോക്കി രണ്ടു പേരുണ്ടെങ്കിൽ കരിയർ നല്ല വളർച്ചയുണ്ടാകുമെന്ന് പറഞ്ഞു. അങ്ങനെയാണ് നമ്പ്യാർ എന്ന പേരുണ്ടായത്. ഇപ്പോൾ 11 വർഷം കഴിഞ്ഞു. ആ പേരിനു ശേഷം വളർച്ച വന്നു.
Leave a Reply