നോ പറഞ്ഞാല്‍ തമിഴില്‍ പ്രശ്‌നം തീരും, മലയാളത്തില്‍ ശല്യം ചെയ്യും, അന്ന് നീയൊക്കെ അമ്മേ എന്നാണ് ശരിക്കും വിളിക്കേണ്ടതെന്ന് പറഞ്ഞു’; കാസ്റ്റിങ് കൗച്ച് അനുഭവം പറഞ്ഞ് ചാര്‍മ്മിള

in post

മലയാള സിനിമയിലെ ഒരു കാലത്തെ ശ്രദ്ധേയ സാന്നിദ്ധ്യം ആയിരുന്നു നടി ചാര്‍മിള. മോഹന്‍ലാലിന്റെ നായികയായി സിബിമലയിലിന്റെ ധനം എന്ന ചിത്രത്തിലൂടെ ആണ് നടി മലയാളത്തിലേക്ക് എത്തിയത്. പിന്നീട് തമിഴടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ നടി തിളങ്ങിയിരുന്നു.

അതേ സമയം ജീവിതത്തിലെ താളപ്പിഴകള്‍ മൂലം നടി സിനിമയില്‍ നിന്നും ഇടവേള എടത്തിരുന്നു. എന്നാല്‍ ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷം ചാര്‍മിള വീണ്ടും സിനിമയിലേക്ക് തിരികെയെത്തിയിരുന്നു. 13ാമത്തെ വയസ്സുമുതല്‍ താന്‍ അഭിനയത്തിലുണ്ട്.

അന്നൊന്നും തന്നോട് ആരും മോശമായി സംസാരിച്ചിട്ടില്ലെന്നും എന്നാല്‍ അതല്ല അവസ്ഥയെന്നും തനിക്ക് 42 വയസ്സായി എന്നും കോഴിക്കോട് വെച്ച് തനിക്ക് ഒരു മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ചാര്‍മിള പറയുന്നു. ‘അവള്‍ ഗ്ലിറ്റ്സ്’ എന്ന തമിഴ് ചാനലിന് നല്‍കിയ

അഭിമുഖത്തില്‍ താരം കാസ്റ്റിങ് കൗച്ച് അനുഭവം നേരിട്ടതിനെ കുറിച്ച് തുറന്നുപറയുന്നു. ഈ വാക്കുകളാണ് വൈറലാകുന്നത്. മൂന്നുപേര്‍ നിര്‍മ്മിക്കുന്ന ഒരു സിനിമയില്‍ അഭിനയിക്കാനായിട്ടാണ് താന്‍ കോഴിക്കോട് എത്തിയത്. ചിത്രത്തില്‍ ബോംബെയില്‍ നിന്നും

വന്ന നടിയാണ് നായികയായി അഭിനയിക്കുന്നതെന്നും വേറെ ഒരു പെണ്‍കുട്ടിയും ഉണ്ടെന്നും ഒരു ദിവസം ചെറുപ്പക്കാരായ നിര്‍മ്മാതാക്കള്‍ തന്റെ മുറിയിലേക്ക് വരികയും മൂന്നുപേരില്‍ ഒരാളുടെ കൂടെ കിടക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്ന് ചാര്‍മിള പറയുന്നു.

ഒരു 24 അല്ലെങ്കില്‍ 25 വയസ്സ് പ്രായം ഉള്ള മൂന്നു ചെറിയ പിള്ളേര്‍ ആണ്. അവന്മാരാണ് അതിന്റെ പ്രൊഡ്യൂസഴ്‌സ്. ഹീറോയിന്റെ അമ്മ വേഷത്തിലേക്ക് വിളിച്ചു വരുത്തിയത് ആണ് എന്നെ അവന്മാര്‍ അവിടേക്കെന്നും താരം വെളിപ്പെടുത്തു.

തമിഴില്‍ ആണേല്‍ കുറച്ചുകൂടി എളുപ്പമാണ് യെസ് ഓര്‍ നോ പറഞ്ഞാല്‍ മതി. കുറച്ചു കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട് മാഡം എന്ന് പറയും, ഞാന്‍ അങ്ങിനെ ഉള്ള ആള്‍ അല്ല എന്ന് പറഞ്ഞാല്‍ അത് അവിടെ തീരും. പക്ഷെ കേരളത്തില്‍ അങ്ങിനെ അല്ല.

പടത്തിനു വേണ്ടി വിളിച്ചിട്ട് വെറുതെ നമ്മളെ ശല്യം ചെയ്യുമെന്നാണ ്ചാര്‍മിള ആരോപിക്കുന്നത്. രാത്രിയൊക്കെ കതകില്‍ വന്നു മുട്ടി ഇറിറ്റേറ്റ് ചെയ്യുമ്പോള്‍ ആദ്യമേ പറഞ്ഞാല്‍ നമ്മള്‍ വരില്ലല്ലോ. അങ്ങിനെ അനുഭവം വന്നാല്‍ ഒന്നും മിണ്ടാതെ ഇറങ്ങി വരണം അവിടെ

നിന്നുമെന്നും താരം പറയുന്നു. മാനേജേഴ്സിനെ വച്ചാണ് ഇവര്‍ ഇതൊക്കെ ഇപ്പോള്‍ ചോദിക്കുന്നത്. അന്ന് കുറച്ചു നാള്‍ കൂടി കഴിഞ്ഞാല്‍ എന്റെ മോനും നിന്റെയൊക്കെ പ്രായം ആവും. നീയൊക്കെ എന്നെ അമ്മേ എന്നാണ് ശരിക്കും വിളിക്കേണ്ടത് പോലും എന്ന് ഞാന്‍

പറഞ്ഞുവെന്നും താരം പറയുകയാണ്. ഇന്ററസ്റ്റ് ഇല്ലെങ്കില്‍ ഗെറ്റ് ഔട്ട് എന്നാണ് അവര്‍ പറഞ്ഞത്. എനിക്ക് കൊച്ചിയില്‍ കുറച്ചു സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു, ഞാന്‍ അവരെ വിളിച്ചു പറഞ്ഞു ടിക്കറ്റ് എടുത്ത് തിരിച്ച് ചെന്നൈയ്ക്ക് പോയി അപ്പോള്‍ തന്നെ.


‘സിനിമയില്‍ മാത്രമല്ല എല്ലാ തൊഴിലിലും ഈ അഡ്ജസ്റ്റ്മെന്റ് ഉണ്ട്. കുടുംബത്തെ കുറിച്ച് ആലോചിച്ചു പലരും അതിനു തയ്യാറാവുകയും ചെയ്യും. പക്ഷെ നാളെ ഈ കുടുംബത്തിനും കുട്ടികള്‍ക്കും ഇതൊരു ബാധ്യത ആവും എന്ന് അവര്‍ ആലോചിക്കുന്നില്ല.
ALSO READ ഒടുവില്‍ മനസ് തുറന്ന് നടി നന്ദിനി.. ‘വയസ് നാല്പത്തി മൂന്ന് കഴിഞ്ഞിട്ടും എന്ത് കൊണ്ട് വിവാഹം കഴിക്കുന്നില്ല’;

Leave a Reply

Your email address will not be published.

*