നാളെ ഛർദ്ദിച്ച് ആശുപത്രിയിലായാൽ പ്രസവിച്ചെന്ന് പറയും- ദിയ കൃഷ്ണ

in post

മലയാളികൾക്കിടയിൽ സോഷ്യൽ മീഡിയകളിലൂടെ ഏറ്റവും വൈറലായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. നടനും ഭാര്യയും നാല് പെൺമക്കളും യൂട്യൂബ് ചാനലിലൂടെ തിളങ്ങി നിൽരക്കുകയാണ്. ഇടയ്ക്ക് കൃഷ്ണകുമാറിന്റെ മക്കൾക്ക് എതിരെ

അധിക്ഷേപങ്ങളും ഉയർന്നിരുന്നു. കൃഷ്ണകുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ പോലും മക്കൾ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നു. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വീഡിയോകളും വൈറലാണ്. നിരവധി ഫോളോവേഴ്‌സ് ആണ് ഇൻസ്റ്റഗ്രാമിലും

യൂട്യൂബിലുമൊക്കെയായി ദിയയ്ക്കും ഉള്ളത്. ഓസി എന്നാണ് ദിയയെ വിളിക്കുന്നത്. വൺ എന്ന സിനിമയിലൂടെ അടുത്തിടെ അരങ്ങേറ്റം നടത്തിയിരുന്നു. ഇടയ്ക്ക് ബോയ് ഫ്രണ്ട് ആയ വൈഷ്ണവും ഒത്തുള്ള വീഡിയോകൾ താരം സോഷ്യൽ മീഡിയകളിൽ

പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ വിഷ്ണുവുമായി ബ്രേക്കപ്പായെന്നും ദിയ പറഞ്ഞിരുന്നു. ബ്രേക്ക്അപ്പ് ആയ വിവരം ദിയ തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് ദിയ നൽകിയ മറുപടി സമൂഹമാദ്ധ്യമങ്ങളിൽ

വൈറലാവുകയാണ്. തന്നെ കുറിച്ച് കേട്ടിട്ടുള്ള റൂമറുകളെ കുറിച്ച് സംസാരിക്കുകയാണ് ദിയ കൃഷ്ണ. താൻ ഗർഭിണിയായിരുന്നുവെന്ന റൂമറിനോടും വീഡിയോയിൽ ദിയ പ്രതികരിക്കുന്നുണ്ട്. ‘ഞാനും അത് കണ്ടിരുന്നു യൂട്യൂബിൽ. ഏതോ ഭക്ഷണം കഴിച്ച്

അയ്യോ വയർ ചാടിപ്പോയെ എന്ന് പറഞ്ഞ് വയർ പിടിച്ചു നിൽക്കുന്നൊരു സ്റ്റോറി ഞാൻ ഇട്ടിരുന്നു. ഫുഡ് പോയിസൺ ആയി ഛർദ്ദിച്ച് ആശുപത്രിയിൽ കിടക്കുകയാണെങ്കിൽ പ്രസവം കഴിഞ്ഞ് കിടക്കുകയാണെന്ന് അവർ എഴുതിയിടും.

ഇങ്ങനെ മറ്റുള്ളവരെ വിറ്റ് ജിവിക്കുന്ന മറ്റൊരു പേജ് കണ്ടിട്ടില്ല. ഒട്ടും നിലവാരമില്ലാത്തതും വൃത്തികെട്ടതുമായ കണ്ടന്റാണ് അവരിടുന്നത്. എന്റേത് മാത്രമല്ല. പ്രശസ്തരായ പലരെക്കുറിച്ചും. ഞാൻ ഗർഭിണിയല്ല. ആണെങ്കിൽ അറിയിക്കും’ ദിയ പറയുന്നു.

ALSO READ വിവാഹത്തിനു മുമ്പുള്ള ലൈംഗികത ഒരു അപകടമാണ്. ഗായത്രി സുരേഷ്, ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ, ജീവിതത്തിൽ ഒരു വലിയ പ്രശ്നമായി മാറും..ഗായത്രി സുരേഷ്

Leave a Reply

Your email address will not be published.

*