നല്ല വേഷങ്ങൾ ആണെന്ന് പറഞ്ഞു വിളിച്ചിട്ട് ചതിക്കപ്പെട്ട നിരവധി അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ട് ; അഞ്ജു അരവിന്ദ് പറയുന്നു

in post

ഒരു കാലത്ത് മലയാളത്തിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു അഞ്ജു അരവിന്ദ്. ബിഗ്ഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നു. പിന്നീട് അഭിനയരംഗത്തു നിന്നും താരം ബ്രേക്ക്‌ എടുത്തിരുന്നു.

അതിനു ശേഷം ഏതാണ്ട് ഇരുപത് വർഷത്തോളം അഞ്ജു ഫീൽഡിൽ ഉണ്ടായിരുന്നില്ല. വർഷങ്ങൾക്ക് ശേഷം ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് സീസൺ ടുവിൽ അതിഥി ആയി എത്തിയിരുന്നു. അഭിനയത്തെക്കാളുപരി നൃത്തമായിരുന്നു അഞ്ജുവിന് താല്പര്യം.

വിവാഹശേഷം കുടുംബവുമൊത്ത് ബംഗളുരുവിൽ ആയിരുന്നു താരം. സീരിയലുകളിൽ നിന്നും തനിക്കു നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ചു താരം നേരത്തെ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ താൻ സീരിയൽ നിർത്താൻ ഉണ്ടായ കാരണത്തെക്കുറിച്ചു താരം പറയുകയാണ്.

നല്ല വേഷങ്ങൾ ആണെന്ന് പറഞ്ഞു വിളിച്ചിട്ട് ചതിക്കപ്പെട്ട നിരവധി അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ട് എന്ന് താരം പറയുന്നു. ഫുൾ ടൈം കഥാപാത്രമാണെന്നു പറഞ്ഞു വിളിച്ചിട്ട് ഒരാഴ്ച കൊണ്ട് പൂർത്തിയാക്കി തിരികെ അയച്ചിട്ടുണ്ട്.

കൂടാതെ നമ്മളോട് പറയാതെ നമ്മുടെ കഥാപാത്രത്തെ അവസാനിപ്പിക്കുക തുടങ്ങിയ അനുഭവങ്ങൾ ഉണ്ടായപ്പോഴാണ് സീരിയൽ നിർത്താൻ തീരുമാനിച്ചത് എന്നും താരം വ്യക്തമാക്കി.
കടപ്പാട്

ALSO READ ദത്തെടുക്കാൻ എത്തിയ യുവതിയോട്, കോടതിയിൽ വെച്ച് ആ കുട്ടി പറഞ്ഞ വാക്കുകൾ കേട്ട് ആ ‘അമ്മ പൊട്ടിക്കരഞ്ഞുപോയി

Leave a Reply

Your email address will not be published.

*