നല്ല കല്യാണമൊന്നും വരില്ലെന്ന ആശങ്കയായിരുന്നു അമ്മയ്ക്ക്… ഈ സിനിമ ഫസ്റ്റ് ആന്‍ഡ് ലാസ്റ്റ് ആണെന്ന് പറഞ്ഞപ്പോഴാണ് അമ്മ അഭിനയിക്കാന്‍ സമ്മതിച്ചത്; മമ്മൂട്ടിയുടെ നായിക ടെസ പറഞ്ഞത്

in post

പട്ടാളം എന്ന മമ്മൂട്ടിയുടെ സിനിമ കണ്ടവരാരും നടി ടെസ്സ ജോസഫിനെ മറക്കാന്‍ ഇടയില്ല. ഈ ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ഇത്. അവതാരികയായി തുടക്കം കുറിച്ച് , പിന്നീട് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചു.

ആദ്യ ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു എങ്കിലും പിന്നീട് തന്നെ തേടിവന്ന അവസരങ്ങള്‍ വേണ്ടെന്നു വെയ്ക്കുകയായിരുന്നു നടി. നീണ്ട നാളത്തെ ഇടവേളക്കുശേഷം ചക്കപ്പഴം എന്ന പരമ്പരയിലൂടെ തിരിച്ചുവരവ് നടത്തി ടെസ്സ. പിന്നാലെ മിനിസ്‌ക്രീനില്‍ സജീവമാവുകയായിരുന്നു ഈ നടി.

തനിക്ക് ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു എങ്കിലും സാഹചര്യം മൂലം അതെല്ലാം വേണ്ടെന്നു വയ്ക്കുകയായിരുന്നു താരം . താന്‍ അഭിനയിക്കുന്നത് അമ്മയ്ക്ക് വലിയ ഇഷ്ടമല്ലായിരുന്നു. എന്റെ ഭാവി എങ്ങനെ ആകും എന്നോര്‍ത്ത് ആശങ്കയുണ്ടായിരുന്നു.


ഞങ്ങളുടെ കമ്മ്യൂണിറ്റിയില്‍ നിന്ന് അങ്ങനെ ആരും അഭിനയിക്കാന്‍ പോയിരുന്നില്ല. അതിന്റെ പേടി ഉണ്ടായിരുന്നു. ഇത് ഫസ്റ്റ് ആന്‍ഡ് ലാസ്റ്റ് ആണെന്ന് പറഞ്ഞാണ് അമ്മ പട്ടാളത്തിലേക്ക് അഭിനയിക്കാന്‍ സമ്മതിച്ചത്. സിനിമ ഇറങ്ങി വൈകാതെ തന്നെ എന്റെ വിവാഹം കഴിഞ്ഞു.


അഭിനയിക്കുന്ന സമയത്ത് ഡിഗ്രിക്ക് പഠിക്കുകയായിരുന്നു , പിന്നീട് പിജി പൂര്‍ത്തിയാക്കിയ ശേഷം വിവാഹം കഴിഞ്ഞു. 23 ആവുമ്പോഴേക്ക് എന്നെ കെട്ടിച്ചുവിടണമെന്നായിരുന്നു അമ്മ ചിന്തിച്ചത്. കരിയര്‍ ഓറിയന്റഡായി പോവണമെന്നൊന്നും ചിന്തിച്ചിട്ടില്ലായിരുന്നു.

അപ്രതീക്ഷിതമായാണ് എനിക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചതെന്നും ടെസ പറയുന്നു. എനിക്ക് രണ്ട് സഹോദരന്‍മാരാണ്. ഞാന്‍ ഒറ്റ മകളാണ്. അതിന്റെ ആധിയുണ്ടായിരുന്നു അമ്മയ്ക്ക്. കോളേജില്‍ പഠിച്ചിരുന്ന കാലത്ത് അമ്മ നാടകത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട്.

അഭിനയം ഇഷ്ടമല്ലാത്തത് കൊണ്ടല്ല, മകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക കാരണമാണ് അമ്മ അഭിനയം പോത്സാഹിപ്പിക്കാതിരുന്നത്. കല്യാണം കഴിഞ്ഞിട്ട് നീ എന്താണെന്ന് വെച്ചാല്‍ ചെയ്തോ എന്ന് അമ്മ പറഞ്ഞിരുന്നു. സിനിമയില്‍ നില്‍ക്കുമ്പോള്‍

നല്ല വിവാഹ ആലോചനകള്‍ ഒന്നും വരില്ലെന്ന് ആരൊക്കെയോ അമ്മയോട് പറഞ്ഞു. അഭിനയം ഇഷ്ടമല്ലാത്തതുകൊണ്ടല്ല മകളുടെ ഭാവിയെ കുറിച്ചുള്ള ആശങ്ക കാരണമാണ് അമ്മ അഭിനയം പ്രോത്സാഹിപ്പിക്കാതിരുന്നത്.


വിവാഹം കഴിഞ്ഞിട്ട് നീ എന്താന്ന് വെച്ചാ ചെയ്തോ എന്നായിരുന്നു പറഞ്ഞത്. അതേസമയം പട്ടാളം എന്ന ഒറ്റ ചിത്രത്തിലൂടെയാണ് ഈ താരം ശ്രദ്ധിക്കപ്പെട്ടത്. സിനിമയില്‍ മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു ടെസ്സ എത്തിയിരുന്നത്.
ALSO READ അമ്മോ കിടിലൻ.. ഷൈൻ ടോം ചാക്കോയുടെ നൂറാം സിനിമ; കമൽ ചിത്രം 'വിവേകാനന്ദൻ വൈറലാണ്

Leave a Reply

Your email address will not be published.

*