കണ്ടക്റ്ററിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ സുപ്പർ സ്റ്റാർ ആയി മാറിയ നടനാണ് രജനികാന്ത്.പല പ്രമുഖ അഭിനേതാക്കളും അടക്കി വാണിരുന്ന തമിഴ് സിനിമ മേഖലയിൽ ഇങ്ങനെ ഒരു സ്ഥാനം നേടിയെടുക്കുക എന്നത് എളുപ്പമുള്ളതല്ല.എന്നാൽ തന്നെയും തന്റെ നിശ്ചയ ദാർഢ്യയും കഴിവും കൊണ്ട് രജനികാന്ത് എന്ന നടൻ പടുത്തുയർത്തിയത് തമിഴ് സിനിമയിൽ സ്വന്തമായി ഒരു സാമ്രാജ്യം ആയിരുന്നു.
ഒപ്പം വന്നവരും പിന്നാലെ വന്നവരും ന്യു ജനറേഷൻ വന്നു എങ്കിലും തമിഴകത്തിന് സൂപ്പർ സ്റ്റാർ എന്ന് പറഞ്ഞാൽ രജനീകാന്താണ്.സ്‌ക്രീനിൽ എത്തുന്ന ആളല്ല സ്ക്രീനിനു പുറത്തുള്ള ഈ താരം. മേക്കപ്പോ ആർഭാടം നിറഞ്ഞ ജീവിതമോ നയിക്കാൻ ഇഷ്ടപ്പെടാത്ത അദ്ദേഹത്തിന് എല്ലാ സിനിമയുടെ റിലീസിന് മുന്നോടി ആയി ഒരു യാത്രയുണ്ട്.ആത്മീയ യാത്രയാണ്.പലപ്പോഴും ഹിമാലയത്തിലേക്ക് ആകും ആ യാത്ര.
തന്റെ പുതിയ സിനിമ വിജയം ആയാലും പരാജയം ആയാലും രാജനീ അവിടെ ആകും സമയം ചിവഴിക്കുക.
ജയിലർ എന്ന സിനിമയുടെ മുന്നോടി ആയി രജനി ഹിമാലയത്തിലേക്ക് പോയിരുന്നു.ഇത്തരത്തിൽ ഉള്ള യാത്രയിൽ അദ്ദേഹത്തെ ഭിക്ഷക്കാരൻ എന്ന് തെറ്റിദ്ധരിച്ച സംഭവം വരെയുണ്ടായി.ടൈമ്സ് ഓഫ് ഇന്ത്യയാണ് ഈ കാര്യം റിപ്പോർട് ചെയ്തത്.താരപരിവേഷമോ മേക്കപ്പോ ഇല്ലാതെ ഒരു അമ്പലത്തിന് തൂണിന് സമീപം ഇരിക്കുകയായിരുന്നു രജനികാന്ത്.
ഇത് രജനികാന്ത് ആണോ എന്ന് ആരാധകർക്ക് ഒരിക്കൽ കൂടി നോക്കേണ്ടി വരും അങ്ങനെ ഇരിക്കുന്ന രജനിയെ കണ്ട ഒരു സ്ത്രീ യാചകൻ ആണെന്നു തെറ്റിദ്ധരിച്ചു. ഉടനെ അദ്ദേഹത്തിന് അടുത്ത് എത്തിയ സ്ത്രീ താരത്തിന് പത്തു രൂപ ഭിക്ഷ ആയി നൽകി.അത് പുഞ്ചിരിച്ചു കൊണ്ട് താരം സ്വീകരിച്ചു.കുറച്ചു സമയം കൂടി അവിടെ ചിലവഴിച്ച രജനി തന്റെ കാറിലേക്ക് പോയി.
അപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം സ്ത്രീക്ക് മനസിലായത്.ആളെ തിരിച്ചറിഞ്ഞ അവൾ രജനികാന്തിന്റെ അടുത്തേക്ക് പോയി മാപ്പ് പറയുകയും ചെയ്തു.അപ്പോഴും പുഞ്ചിരിച്ചു കൊണ്ട് ആ സ്ത്രീയെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്.ഈ സംഭവത്തിന് സാക്ഷി ആയ ഒരു യുവതിയാണ് ഈ കാര്യം പുറം ലോകത്തെ അറിയിച്ചത് എന്ന് ടൈമ്സ് ഓഫ് ഇന്ത്യ പറയുന്നു.
കടപ്പാട്