നടൻ ജയറാമിന്റെ കുടുംബം മലയാളികൾക്ക് സുപരിചിതമാണ്, അതിലേറെ പ്രിയപ്പെട്ടതു കൂടിയാണ്. നടി പാർവതി ഇപ്പോൾ അഭിനയിക്കുന്നില്ലെങ്കിലും ജയറാമിനൊപ്പം തന്നെ മകൻ കാളിദാസ് സിനിമയിൽ സജീവമായി നിൽക്കുകയാണ്. ഇപ്പോൾ മകൾ മാളവികയും സിനിമ രംഗത്തേയ്ക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇപ്പോഴിതാ ജയറാമിന്റെ പഴയ കാല ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ജയറാമിനൊപ്പം മക്കളായ മാളവികയെയും കാളിദാസനെയും ഫോട്ടോയിൽ കാണാം. ഫാദേഴ്‌സ് ഡേയോട് അനുബന്ധിച്ച് മാളവിക ജയറാം ആണ് തന്റെ കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ജയറാമിന്റെയും മക്കളുടെയും ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അടുത്തിടെ ജയറാമിന്റെ മകൾ മാളവികയും തന്റെ അരങ്ങേറ്റം കുറിച്ചിരുന്നു.
‘മായം സെയ്തായ് പൂവെ’ എന്ന സംഗീത വീഡിയോയിലാണ് മാളവിക അഭിനയിച്ചത്. അശോക് ശെൽവന്റെ നായികയായിട്ടാണ് വീഡിയോയിൽ മാളവിക അഭിനയിച്ചിരിക്കുന്നത്. പ്രണവ് ഗിരിധരനാണ് ‘മായം സെയ്തായ് പൂവെ’ പാട്ടിന്റെ സംഗീത സംവിധായകൻ. മികച്ച അഭിപ്രായമായിരുന്നു മാളവികയുടെ സംഗീത വീഡിയോയ്ക്ക് ലഭിച്ചത്.
‘മായം സെയ്തായ് പൂവെ’ എന്ന ഗാനം ആലപിച്ചിരിക്കുന്നതും പ്രണവ് ഗിരിധരനാണ്. മനോജ് പ്രഭാകർ ആണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. അമിത് കൃഷ്ണനാണ് സംഗീത വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.
