നട്ടെല്ല്, മുട്ട് വേദനക്ക് വീട്ടിൽ ചെയ്യാവുന്ന മരുന്ന് – പാരമ്പര്യ വൈദ്യ അനിത നായർ

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":2601174,"total_draw_actions":3,"layers_used":2,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"draw":1,"addons":2,"adjust":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

സാധാരണ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രായം കുറഞ്ഞവരിലും ഇപ്പോൾ നടുവേദന കൂടി വരുന്നുണ്ട്. 40% സ്ത്രീകൾക്ക് ആണ് നടുവേദന വരുന്നത്. ചില സ്ത്രീകൾക്ക് പിരീഡ്സ് സമയത്ത് നടുവേദന വന്നു പോകും. എന്നാൽ നടു വേദന വിട്ട് മാറാതെ നിക്കുന്നുണ്ട് എങ്കിൽ നമ്മൾ അത് ശ്രദ്ധിക്കണം. ശ്രദ്ധിക്കാതെ ഇരിക്കുമ്പോൾ അത് പതിയെ പതിയെ നമ്മുടെ കാലിലേക്കും ആ വേദന വന്നു തുടങ്ങും. മാത്രമല്ല വേദന കൂടി വരുവാനും അത് സഹിക്കാൻ പറ്റാത്ത സാഹചര്യത്തിലേക്ക് എത്തുകയും ചെയ്യും. കുനിഞ്ഞു നിന്ന് ഒന്നും ചെയ്യാനോ നിവർന്നു കുറെ നേരം നിക്കാനോ, ഭാരം കൂടിയ വസ്തുക്കൾ പോക്കുവാൻ പോലും പറ്റാത്ത സാഹചര്യത്തിൽ എത്തും.

 

മൂത്രാശയ രോഗങ്ങൾ കൊണ്ടും നടുവേദന വരാം എന്ന് പാരമ്പര്യ വൈദ്യ അനിത നായർ പറയുന്നു. അടി വയറ്റിൽ വേദനയോട് കൂടിയ നടുവേദന ആണ് മൂത്രശയ കല്ലോ, കിഡ്നി സ്റ്റോൺ ഇവ മൂലം ഉണ്ടാവുന്നതാണ് ഇങ്ങനെ വരുന്ന വേദന. മാത്രമല്ല മൂത്രത്തിൽ കൂടി രക്തതിന്റെ അംശം പോകുകയും, അല്ലെങ്കിൽ മൂത്രത്തിനു ഉണ്ടാകുന്ന കാപ്പി കലർന്ന മഞ്ഞ നിറം, ഇത് എല്ലാം മൂത്രശയ രോഗങ്ങൾ അല്ലെങ്കിൽ കല്ലുകൾ കൊണ്ട് ഉണ്ടാകുന്ന വേദന ആണ്.

വയറ്റിൽ ഭക്ഷണം ദാഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന അസിഡിറ്റി, ഗാസ് ട്രബിൾ മൂലവും നടുവേദന വരാം. വായു കോപം ഉണ്ടാകുമ്പോൾ നട്ടെല്ല് ഭാഗത്ത് ഇടിച്ചു കയറുന്ന കുത്തി കൊള്ളുന്ന വേദന ഉണ്ടാകുന്നു. നട്ടെല്ല് സംബന്ധമായ പ്രശ്നങ്ങൾ മൂലം, അല്ലെങ്കിൽ ഞരമ്പുകൾക്ക് ഉണ്ടാകുന്ന ക്ഷതം, ഞരമ്പുകൾ ഞെരുക്കം, ചതവ്, ഡിസ്ക് മൂലം ഉണ്ടാവുന്ന ബുദ്ധിമുട്ട്, പ്രസവ സമയത്ത് പ്രസവം കഴിഞ്ഞിട്ട് ഉള്ളവർക്കും നടു വേദന വരാം.

 

ഇനി നടു വേദന വന്നാൽ വീട്ടിൽ നമുക്ക് ചെയ്യുവാൻ ഉള്ള മരുന്ന് ആണ് ഇനി പറയുന്നത്. നല്ല വാളൻ പുളിയുടെ ഇല ചതച്ച് അല്പം വെള്ളം കല്ലുപ്പും ചേർത്ത് തിളപ്പിച്ച് ചെറു ചൂടെടെ ഒരു കോട്ടൺ തുണികൊണ്ട് നീര് ഇളം ചൂടോടെ നടുവിന് വേദന ഉള്ള ഭാഗത്ത് ചൂടുകൊടുക്കുക. 21 ദിവസം ചെയ്യുക. വേദനക്ക് ശമനം ലഭിക്കും 4 ദിവസം കൊണ്ട്. ദിവസം 30 മിനിറ്റ് ചൂട് പിടിക്കുക

പാരമ്പര്യ വൈദ്യ : അനിത നായർ

തൃശ്ശൂർ

Be the first to comment

Leave a Reply

Your email address will not be published.


*