നടി മീനാക്ഷിയുടെ ജീവിതത്തിൽ സംഭവിച്ചത്… ഒരു കാലത്ത് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ സുന്ദരി,..

in post

മീനാക്ഷി എന്ന പേര് കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമ്മ വരുന്നത് പൃഥ്വിരാജ് നായകനായി എത്തിയ വെള്ളിനക്ഷത്രം എന്ന ചിത്രമായിരിക്കും. ഒരുപിടി നല്ല സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം മലയാളി സിനിമ

പ്രേമികൾക്കിടയിൽ മീനാക്ഷി എന്നാണ് അറിയപ്പെടുന്നത് എങ്കിലും ശർമിലി എന്നാണ് താരത്തിന്റെ തമിഴ് സിനിമാലോകത്തെ പേര്. മരിയ മാർഗരറ്റ് എന്ന പേര് സിനിമയിലെത്തിയ ശേഷം താരം മാറ്റുകയായിരുന്നു. മലയാള സിനിമയിലെ പ്രിയപ്പെട്ട നായികമാരുടെ

നിരയിൽ വളരെ പെട്ടെന്ന് ഇടംപിടിച്ച് തന്റെതായ കഴിവ് പ്രകടിപ്പിച്ച നിരവധി സിനിമകളാണ് മീനാക്ഷിയുടെ പുറത്തിറങ്ങിയത്. വെള്ളിനക്ഷത്രത്തിലെ ചന്ദന മുകിലേ എന്ന് തുടങ്ങുന്ന ഗാനം മീനാക്ഷിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ അടയാളപ്പെടുത്തലുകളിൽ ഒന്നാണ്.

താരത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലും മറ്റും പലപ്പോഴും വൈറലാകാറുണ്ട്. താരത്തിന്റെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം വിനയന്റെ വെള്ളിനക്ഷത്രം ആയിരുന്നു. എങ്കിലും അതിനു മുൻപും പല ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി

എത്തിയ ബ്ലാക്ക് എന്ന ചിത്രത്തിലെ ഐറ്റം സോങ്ങിലാണ് ഏറ്റവും ഒടുവിലായി മലയാളികൾ മീനാക്ഷിയെ കണ്ടത്. തെന്നിന്ത്യയിലും ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തുവാൻ മീനാക്ഷിക്ക് സാധിച്ചിരുന്നു. തമിഴിൽ ചാർമിലി എന്നറിയപ്പെട്ടിരുന്ന മീനാക്ഷി കാക്കക്കറുമ്പൻ,

വെള്ളിനക്ഷത്രം, ജൂനിയർ സീനിയർ, പൊന്മുടി പുഴയോരത്ത് എന്നീ ചിത്രങ്ങളിലെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. കാക്ക കറുമ്പൻ ആണ് മീനാക്ഷി ആദ്യം അഭിനയിച്ച മലയാള ചിത്രമെങ്കിലും
വെള്ളിനക്ഷത്രമാണ് ആദ്യം റിലീസായത്.

താരത്തിന്റെ പല ചിത്രങ്ങളും സിനിമാ മേഖലയിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മീനാക്ഷി എന്ന നടിയെ എല്ലാവരും ശ്രദ്ധിച്ചിരുന്നതിന്റെ പ്രധാന കാരണം താരത്തിന്റെ സൗന്ദര്യം ഒന്ന് തന്നെയായിരുന്നു. 2003 ൽ തമിഴ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ

താരത്തിന്റെ കരിയർ ബ്രേക്ക് ചിത്രങ്ങൾ ആയിരുന്നു യൂത്ത് ഫെസ്റ്റിവൽ, ബ്ലാക്ക് എന്നിവ. സിനിമയിലെത്തിയ ആദ്യവർഷം തന്നെ ആറു ചിത്രങ്ങളിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു. എന്നാൽ വെറും മൂന്ന് വർഷം മാത്രം സിനിമയിലെ അഭിനയിക്കുവാനാണ് താരത്തിന് അവസരം ലഭിച്ചത്.

തമിഴിന് പുറമേ തെലുങ്ക് ചിത്രത്തിലും അഭിനയിച്ച താരം അവിടെയും പരാജയങ്ങൾ തന്നെയായിരുന്നു ഏറ്റുവാങ്ങിയിരുന്നത്. മലയാളം അടക്കം താരം അഭിനയിച്ച ഭാഷകളിലെ ചിത്രങ്ങൾ ഒന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അവയൊക്കെ തീയേറ്ററുകളിൽ ചിത്രങ്ങൾ വൻ പരാജയമായിരുന്നു.

അതിൽ ആകെ താരത്തിന് പേരും പ്രശസ്തിയും നേടിക്കൊടുത്ത ചിത്രം വിനയന്റെ വെള്ളിനക്ഷത്രം മാത്രമാണ്. അതിനുശേഷം സിനിമ തന്റെ വഴിയല്ലെന്ന് മനസ്സിലാക്കി താരം അഭിനയ രംഗത്ത് നിന്നും വിട്ടുനിൽക്കുകയായിരുന്നു. അഭിനയരംഗത്തോടൊപ്പം


തന്നെ ലൈം ലൈറ്റിൽ നിന്നും വലിയ ഒരു ഇടവേള എടുത്ത താരത്തിന്റെ വിവാഹം കഴിഞ്ഞു എന്ന വാർത്ത പോലും വളരെ വൈകിയാണ് പുറംലോകം അറിഞ്ഞത്. താമസിച്ചാണ് എങ്കിൽ പോലും കുടുംബസമേതം ഉള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരുന്നു.
ALSO READ മറ്റൊരു പെണ്ണിനെ സ്പർശിച്ച വിരലുകൾ കൊണ്ട് തന്റെ ദേഹത്ത് തൊടുന്ന വൃത്തികെട്ട കൈകൾ വെട്ടിമാറ്റാനുള്ള പകയായിരുന്നു മനസ്സിലപ്പോൾ.. മുഴുവനും വായിക്കുക..

Leave a Reply

Your email address will not be published.

*