നഗ്മയുടെ ലുക്കിന് ഇന്നും ഒരു മാറ്റവും ഇല്ലല്ലോ എന്ന് ആരാധകർ… ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന താര റാണി..

in post

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് നടി നഗ്മ എന്നറിയപ്പെടുന്ന നന്ദിത മൊറാര്‍ജി. നമ്രത സാധന എന്നും പേരുണ്ട്. 1990 കളില്‍ തമിഴിലെ ഒരു മുന്‍ നിര നായിക നടിയായിരുന്നു നഗ്മ. നടിയുടെ പിതാവ് ഒരു ഹിന്ദുവും മാതാവ് ഒരു മുസ്ലിമുമാണ്. പിതാവ് ശ്രീ അരവിന്ദ് പ്രതാപ് സിങ് മൊറാര്‍ജി ഒരു

വസ്ത്രവ്യാപാരിയായിരുന്നു. മാതാവ് സീമ സാധന 1972 ലാണ് മൊറാര്‍ജിയെ വിവാഹം ചെയ്തത്.നഗ്മയുടെ ജനനനാമം നന്ദിത എന്നാണ്. നഗ്മയുടെ സഹോദരി ജ്യോതിക തമിഴിലെ ഒരു പ്രധാന നടിയാണ്. ജൂണ്‍ 2008 ല്‍ നഗ്മ തന്റെ ക്രിസ്ത്യന്‍ മതത്തോടുള്ള ആരാധന വ്യക്തമാക്കി. തന്റെ അഭിനയ ജീവിതം തുടങ്ങിയത്

ബോളിവുഡിലാണ്. ചില ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം തമിഴിലേക്ക് തിരിഞ്ഞതോടെ നല്ല വേഷങ്ങളില്‍ അഭിനയിച്ചു.തന്റെ 15 വയസ്സില്‍ ബാഗി എന്ന ഹിന്ദി ചിത്രത്തില്‍ 1990 ല്‍ അഭിനയിച്ചു കൊണ്ടാണ് നഗ്മ ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. ഇതില്‍ നായകന്‍ സല്‍മാന്‍ ഖാന്‍ ആയിരുന്നു. പക്ഷേ, ആദ്യ ചില

വിജയങ്ങള്‍ക്ക് ശേഷം നഗ്മക്ക് ഹിന്ദി ചലച്ചിത്രവേദിയില്‍ അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ നഗ്മ തന്റെ അഭിനയരംഗം തമിഴിലേക്ക് തിരിക്കുകയായിരുന്നു. 1997 വരെ തമിഴിലെ ഒരു മുന്‍ നിര നായിക നടിയായിരുന്നു.
തമിഴ് കൂടാതെ 1990 കളില്‍ തെലുങ്കിലും ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴില്‍ രജനികാന്ത് നായകനായി

അഭിനയിച്ച ബാഷ, പ്രഭുദേവ നായകനായി അഭിനയിച്ച കാതലന്‍ എന്നിവ വന്‍ വിജയങ്ങളായിരുന്നു. നഗ്മ അഭിനയിച്ച പല പ്രധാന വേഷങ്ങളും ഗ്ലാമര്‍ വേഷങ്ങളായിരുന്നു. 1998-ല്‍ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന മലയാളചിത്രത്തിലും നഗ്മ പ്രധാനവേഷത്തില്‍ അഭിനയിച്ചു. ഇപ്പോള്‍ നഗ്മ ധാരാളം ബോജ് പുരി

ചിത്രങ്ങളില്‍ അഭിനയിക്കുന്നു. ഒരിക്കല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന പ്രണയ വാര്‍ത്തയിലെ താരങ്ങളായിരുന്നു സൗരവ് ഗാംഗുലിയും നഗ്മയും. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച നായകന്മാരില്‍ ഒരാളും നിലവിലെ ബിസിസിഐ പ്രസിഡന്റുമാണ് സൗരവ് ഗാംഗുലി. ഒരുപാട് പേര്‍ക്ക് പ്രചോദനമായി മാറിയ

ദാദ.നഗ്മയാകട്ടെ തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും ഒരുപോലെ നിറ സാന്നിധ്യമായി മാറിയ നടിയും. 2000 ലായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ക്രിക്കറ്റ് താരങ്ങളും നടിമാരും തമ്മിലുള്ള പ്രണയം ഇന്ത്യയില്‍ സാധാരണമാണ്. അക്കൂട്ടത്തില്‍ ഒന്നായിരുന്നു ഗാംഗുലി-നഗ്മ പ്രണയവും.

ഗാംഗുലിയുമായുള്ള ബന്ധം ശരിവെയ്ക്കുന്ന രീതിയില്‍ ഒരു അഭിമുഖത്തില്‍ നഗ്മ പ്രതികരിച്ചിട്ടുമുണ്ട്.
പ്രണയവാര്‍ത്തകള്‍ താന്‍ ഒരിക്കലും നിരസിച്ചിരുന്നില്ലെന്നായിരുന്നു നഗ്മയുടെ പ്രതികരണം. ”ഒരാള്‍ എന്തൊക്കെ പറഞ്ഞാലും ആരും ഒന്നും നിരസിച്ചിട്ടില്ല. രണ്ടു പേരുടേയും ജീവിതത്തില്‍ മറ്റൊരാളുടെ

സാന്നിധ്യത്തെ നിഷേധിക്കാത്തിടത്തോളം കാലം ആര്‍ക്കും എന്തും പറയാം” എന്നായിരുന്നു നഗ്മ പറഞ്ഞത്. ഗാംഗുലി പിന്നീട് തന്റെ ബാല്യകാല സുഹൃത്തു കൂടിയായ ഡോണയെ വിവാഹം ചെയ്തു. 1997 ഫെബ്രുവരി 21-നായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവര്‍ക്കും സന എന്നു പേരുള്ള ഒരു മകളുണ്ട്. അതേസമയം നഗ്മ

ALSO READ പ്രേമം സിനിമയിലൂടെ മലയാളി മനസുകളിൽ ഇടം നേടിയ അനുപമ അവസരം ലഭിച്ചിട്ടും മലയാളത്തിലേക്ക് തിരികെ വരാത്തതിന്റെ കാരണം ഇതാണ്.. വായിക്കുക


ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ല. കോണ്‍ഗ്രസില്‍ ചേര്‍ന്ന് നഗ്മ രാഷ്ട്രീയ വഴി തിരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോഴിതാ നഗ്മയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാരിയിലുള്ള ചിത്രങ്ങള്‍ ആരാധകരേറ്റെടുത്തു. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.

Leave a Reply

Your email address will not be published.

*