ദൈവമേ എന്തിനാ എന്നോട് ഇങ്ങനെ ചെയ്തത്, എനിക്കങ്ങനെ മറക്കാൻ പറ്റുമോ, എന്റെ ജീവന്റെ പാതിയല്ലേ, വൈകാരിക കുറിപ്പുമായി കൊല്ലം സുധിയുടെ ഭാര്യ..

in post


മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം ആയിരുന്നു കൊല്ലം സുധി . സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും സുധിയുടെ കുടുംബവും ആരാധകരും സഹപ്രവർത്തകരും ഇതുവരെയും മോചിതരായിട്ടില്ല. ജീവിത പ്രതിസന്ധികളെ മുഴുവൻ തരണം ചെയ്താണ് സുധി എന്ന അതുല്യ കലാകാരൻ ജീവിതം കരപിടിപിടിപ്പിക്കാൻ ഓടിക്കൊണ്ടിരുന്നത്.

കൈക്കുഞ്ഞായിരുന്ന മകനെ ഉപേക്ഷിച്ചു ആദ്യ ഭാര്യ പോയപ്പോൾ തളരാതെ സുധി പിടിച്ചു നിന്നത് ആ മകന് വേണ്ടി ആയിരുന്നു. കിച്ചു എന്ന് വിളിക്കുന്ന രാഹുൽ ആയിരുന്നു സുധിയുടെ ജീവിതം എന്ന് തന്നെ പറയാം.
സുധിയുടെ മരണശേഷം അദേഹത്തിന്റെ ഓർമ്മകളിലാണ് ഭാര്യ രേണുവും രണ്ടു മക്കളും ഇപ്പോൾ ജീവിക്കുന്നത്.

സുധിക്കൊപ്പമുള്ള പഴയ സന്തോഷനിമിഷങ്ങളെല്ലാം രേണുവും മൂത്തമകൻ കിച്ചുവും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. അതിനിടെ സുധിയുടെ വീട് എന്ന സ്വപ്നവും യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ രേണു പങ്കുവെച്ച പുതിയ പോസ്റ്റും ശ്രദ്ധനേടുകയാണ്. സുധി കൂടെയുണ്ടായിരുന്ന സമയത്തെ ചിത്രങ്ങളും വീഡിയോകളുമെല്ലാം രേണു ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്.

അങ്ങനെ ചില ചിത്രങ്ങളാണ് രേണു പങ്കുവെച്ചിരിക്കുന്നത്. സ്റ്റാർ മാജിക്ക് ഷോയിൽ നിന്നുള്ള ചില ചിത്രങ്ങളാണ് രേണു പങ്കുവെച്ചത്. ചിരിച്ച മുഖത്തോടെ ടാസ്‌ക്ക് ചെയ്യുന്ന സുധിയാണ് ചിത്രങ്ങളിൽ. “മറന്നോ ഈ ചിരിയും മുഖവും. എനിക്കങ്ങനെ മറക്കാൻ പറ്റുമോ, എന്റെ ജീവന്റെ പാതിയല്ലേ. സുധിച്ചേട്ടാ, എനിക്ക് മറക്കാൻ പറ്റില്ലല്ലോ ഏട്ടാ. ലവ് യൂ പൊന്നേ, മിസ്സ് യൂ.

എനിക്ക് കരച്ചിൽ വരുന്നു. ദൈവമേ എന്തിനാ എന്നോട് ഇങ്ങനെ ചെയ്തത്” എന്ന കുറിപ്പോടെ ആയിരുന്നു രേണുവിന്റെ പോസ്റ്റ്. അടുത്ത മാസം ക്രിസ്മസാണ്. ക്രിസ്മസിന് നമുക്ക് പുതിയ റെഡ് ഡ്രസ് വാങ്ങിക്കണ്ടേ, ഇങ്ങനെ ചോദിക്കാനും പുതിയ ഡ്രസ് എടുത്ത് തരാനും ഇത്തവണ എനിക്ക് എന്റെ ഏട്ടനില്ല. ഓണവും ക്രിസ്മസുമൊക്കെയാവുമ്പോൾ ഏട്ടനെ ശരിക്കും മിസ്സ് ചെയ്യും എന്നും മറ്റൊരു ചിത്രം പങ്കുവെച്ച് രേണു കുറിച്ചിരുന്നു.

ALSO READ ” 30 വയസ്സുള്ള പെൺ കുട്ടികളേ കാണുമ്പോൾ അവരേ വാരി പുണർന്ന് അവരുടെ മണം എനിക്കാസ്വദിക്കണം ….കാരണം, എന്റെ ലക്ഷ്മി ജീവിച്ചിരുന്നുവെങ്കിൽ അവൾക്ക് ഈ പ്രായമാണ് ” എന്നു പറഞ്ഞ് ഏങ്ങി കരയുന്ന അങ്ങയിലെ അച്ഛനെ ഞങ്ങൾക്ക് മറക്കാൻ കഴിയില്ല സുരേഷേട്ടാ

Leave a Reply

Your email address will not be published.

*