ത്യാഗം സഹിച്ചെടുത്ത ഗാന രംഗംങ്ങളെല്ലാം വളരെ ഹിറ്റായിരുന്നു ! ഉർവശി പറയുന്നു !!

in post

മലയാള സിനിമ ഇന്ന് ഈ കാണുന്ന രീതിയിൽ എത്തപെടാൻ ഇത്രയും പേരും പ്രശസ്തിയും നേടിയെടുക്കാൻ നിരവധി അഭിനേതാക്കളുടെ കഷ്ടപ്പാടുകൾ ഒരുപാടുണ്ട്, അതിൽ നായിക നിരയിൽ മുന്നിൽ നിൽക്കുന്ന ആളാണ് ഉർവശി, ചെയ്ത എല്ലാ സിനിമകളും അവരുടെ കരിയറിൽ മികച്ചത് മാത്രമായിരുന്നു ഏത് വേഷവും കൈകര്യം ചെയ്യാൻ ഇത്രയും കഴിവുള്ള നായിക വേറെ ഉണ്ടെങ്കിലും ഉർവശിക്ക് പകരം വെക്കാൻ അവർ മാത്രമേയുള്ളു…

കൽപന , കാലാരഞ്ജിനി, ഉർവശി ഇവർ മൂന്നുപേരും സഹോദരങ്ങളാണ് മൂന്നുപേരും മലയാള സിനിമയിലെ കഴിവുള്ള അഭിനേത്രിമാരായിരുന്നു .. കൽപന ഒരിക്കൽ മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടായിരുന്നു .. പക്ഷെ ഇന്ന് കൽപന നമ്മളോടൊപ്പമില്ലന്നുള്ളത് ഏറെ വിഷമിപ്പിക്കുന്ന ഒന്നാണ്… അപ്രതീക്ഷിതമായുള്ള അവരുടെ മരണ വാർത്ത ഇന്നും മലയാളികൾക്ക് ഒരു ഞെട്ടലാണ്….

കലാരഞ്ജിനി സിനിമയിൽ ഇപ്പോഴും നിറ സാന്നിധ്യമാണ്… ഉർവശി മലയാളത്തിനുപുറമെ തമിഴിലും നിരവധി മികച്ച ചിത്രങ്ങൾ ചെയ്തിട്ടുണ്ട്, ഇപ്പോൾ അടുത്തിടെ തമിഴിൽ സൂപ്പർ ഹിറ്റായ ചിത്രം സുറൈ പോട്രേ ൽ സൂര്യയുടെ ‘അമ്മ വേഷം ചെയ്തിരുന്നത് ഉർവശി ആയിരുന്നു. അതിൽ വരുടെ അഭിനയം വളരെ മികച്ചതായിരുന്നു, ആ വേഷം അവർക്ക് നിരവധി പ്രശംസ നേടിക്കൊടുത്തിരുന്നു…


ഇപ്പോൾ തന്റെ പഴയ ചിത്രങ്ങളിലെ വളരെ രസകരമായ അനുഭവങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ്, നമ്മൾ ഇപ്പോഴും മൂളി നടക്കുന്ന ഗാനരംഗങ്ങളിൽ ഒന്നാണ് മഴവില്‍ കാവടി എന്ന സിനിമയിലെ തങ്കത്തോണി എന്നുതുടങ്ങുന്ന ഗാനം… അതിന്റെ ചിത്രീകരണ സമയത്ത് തനിക്കുണ്ടായ ഒരു അനുഭവമാണ് ഉർവശി പറയുന്നത്, എന്നത്തേയും പോലെ രാവിലെ 8 മണിക്ക് ഷൂട്ടിംഗ് തുടങ്ങി..

അന്നെനിക്ക് ലോ ബിപി ഉണ്ടായിരുന്ന സമയമായിരുന്നു, ഉറക്കമിളച്ചതിന്റെ ക്ഷീണം കൂടിയുണ്ടെങ്കില്‍ പറയുകയും വേണ്ട. ബിപി പെട്ടെന്ന് താഴും. സംവിധായകന്‍ സത്യന്‍ അന്തിക്കാട് പെട്ടന്ന് ആക്‌ഷന്‍ പറഞ്ഞതും ഞാന്‍ ഓടിയെത്തി വട്ടം കറങ്ങിയതും തലചുറ്റി പൊത്തോന്ന് നിലത്തുവീണതും ഒരുമിച്ചായിരുന്നു . നിന്നിരുന്ന സ്ഥലത്തിന്റെ ഒരു ഭാഗത്ത് നല്ല ആഴമുള്ള കുഴിയായിരുന്നു അവിടേക്കാണ് തന്റെ മൂക്കുകുത്തിയുള്ള വീഴ്ച്ച എന്നാണ് ചിരിച്ചുകൊണ്ട് ഉർവശിയുടെ വാക്കുകൾ…

ആ വീഴ്ചയിൽ താൻ കുറെ നേരം അവിടെ തന്ന കിടന്നു പിന്നെ മുഖത്ത് വെള്ളം വീഴുമ്പോഴാണ് താൻ എഴുനേൽക്കുന്നത് എന്നും താരം പറയുന്നു… ആ വീഴ്ച്ചയില്‍ നിന്നുള്ള തന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്‌ നിങ്ങള്‍ ഹിറ്റാക്കിയ തങ്കത്തോണി എന്ന ഗാനരംഗത്ത് കണ്ടത് എന്നാണ് വളരെ രസകരമായി ഉര്‍വശി പറഞ്ഞത് .

അങ്ങനെ തിടുക്കത്തിൽ ആ ഷൂട്ട് തീർത്തിട്ട് കോയമ്ബത്തൂരില്‍ ചെന്നപ്പോള്‍ ഫ്ലൈറ്റ് പോയിരിക്കുന്നു. ഇനി ട്രെയിനേയുള്ളൂ ആശ്രയം. കാറില്‍ നേരെ ദിണ്ടിഗലിലേക്ക് വിട്ടു. ആ സമയത്ത് അവിടെനിന്ന് ഒരു ട്രെയിൻ ഉണ്ടായിരുന്നു, അങ്ങനെ എളുപ്പത്തിൽ അവിടെ എത്തിയപ്പോൾ വണ്ടി പുറപ്പെടാൻ ഒരുങ്ങുന്നു ഒന്നും നോക്കിയില്ല ചാടി അതിൽ കയറുകയിരുന്നു ആരോ എന്റെ ബാഗ് അതിലേക്ക് എറിഞ്ഞു തന്നു പിന്നീടാണ് ശ്വാസം നേരെ വിട്ടത് എന്നും ഉർവശി പറയുന്നു…
കടപ്പാട്

ALSO READ ഏതാണോ ഈ ഗതിക്കെട്ടവർ.. ഓടുന്ന കാറിന്റെ സൺ റൂഫിൽ കയറിയിരുന്നു ദമ്പതികളുടെ ലി പ് ലോക്ക് ചും ബനം വീഡിയോ വൈറൽ കാണാം – രൂക്ഷ വിമർശനം

Leave a Reply

Your email address will not be published.

*