തേപ്പ് കിട്ടിയപ്പോൾ ബിയർ കുടിച്ച് ബാത്ത്‌റൂമിൽ തലകറങ്ങി വീണു, വീണ്ടും പ്രണയിച്ചു- നടി തുഷാര പറഞ്ഞ വാക്കുകൾ ഇങ്ങനെ

in post

വെബ്‌സീരീസിലൂടെയും സീരിയലിലൂടെയും കുറച്ചുകാലം കൊണ്ടുതന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ കലാകാരിയാണ് തുഷാര. ഇപ്പോളിതാ തന്റെ പ്രണയത്തെ കുറിച്ചും തേപ്പ് കിട്ടിയതിനെ കുറിച്ചും തുഷാര പറഞ്ഞിരുന്നു. പ്രണയവും തേപ്പും ഇല്ലാത്ത ആളുകളുണ്ടോ

എന്നാണ് നടി ചോദിക്കുന്നത്. എനിക്ക് പ്രണയമില്ലാത്ത സമയം എപ്പോഴാണെന്ന് ചോദിക്കുകയാണ് വേണ്ടത്. എന്തായാലും ഇപ്പോള്‍ ഞാന്‍ സിംഗിളാണ്. ഇനി ആര്‍ക്കെങ്കിലും എന്നോട് പ്രണയമുണ്ടെങ്കില്‍ പറയാന്‍ മടിക്കണ്ടെന്ന് കരുതി പറഞ്ഞതാണെന്ന് തുഷാര സൂചിപ്പിച്ചു.

ഞാന്‍ ആദ്യമായി ബിയര്‍ അടിച്ചത് എന്റെ പ്രണയം പൊട്ടിയപ്പോഴാണ്. അന്ന് ബിയര്‍ കുടിച്ച് ബാത്ത്‌റൂമില്‍ തലകറങ്ങി വീണു. എങ്ങനെയോ തപ്പി പിടിച്ച് എഴുന്നേറ്റ് പോയി കിടന്നു. അതിന് ശേഷം എങ്ങനെയും ഇതില്‍ നിന്നും പുറത്ത് കടക്കണമെന്ന് തോന്നി. അങ്ങനെ നാലഞ്ച് സെറ്റ്

മുണ്ടൊക്കെ എടുത്ത് മൂകാംബികയിലേക്ക് പോയി. അവിടെയാരും മുറി തന്നില്ല. സിംഗിളായത് കൊണ്ട് മുറി തരില്ലെന്നാണ് പറയുന്നത്. വീട്ടില്‍ നിന്നും ആരെങ്കിലും വിളിച്ചാല്‍ തരാമെന്ന് പറഞ്ഞു. അവസാനം അനിയന്‍ വിളിച്ചതിന് ശേഷമാണ് റൂം കിട്ടിയത്. മൂന്ന് ദിവസം അമ്പലത്തില്‍

പോയി തപസിരുന്നു. എന്ത് വിഷമം ഉണ്ടെങ്കിലും അത് മാറുമെന്നാണ് തിരികെ പോരാന്‍ നേരം അവിടുത്തെ തീരുമേനി പറഞ്ഞത്. ഇനി പ്രണയമില്ലെന്ന് തീരുമാനിച്ച് പോന്നതിന് ശേഷവും അവന്‍ തന്നെ എന്റെ അടുത്തേക്ക് വീണ്ടും വന്നു. പക്ഷേ അവനോട് പറ്റില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു.

എന്നാല്‍ പിന്നീട് വേറെ പ്രണയങ്ങളും തനിക്ക് ഉണ്ടായിട്ടുണ്ട്. പ്രണയിക്കുന്നതും പ്രണയം പൊട്ടുന്നതും ഒരു ശീലമായി മാറി. മൂന്നാല് തവണ പ്രണയിക്കുകയും അതില്‍ ചിലത് വലിയ പണിയായി മാറുകയും ചെയ്തിട്ടുണ്ടെന്ന് തുഷാര പറയുന്നു.

ALSO READ മോട്ടോർ വാഹനത്തിലുള്ള എല്ലാ വ്യക്തികളും മോട്ടോർ വാഹനത്തിലുള്ള എല്ലാ വ്യക്തികളും വാഹനം സഞ്ചരിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കേണ്ടതുണ്ട്, പൊലീസിനു നിയമം ബാധകമല്ലേ? കേസ് നിയമപരമായി കൈകാര്യം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published.

*