തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപൂ.. പഴയ ഡ്രൈവിങ് സ്കൂൾ പൊടി തട്ടിയെടുത്ത പ്രിയ താരത്തിന് സംഭവിച്ചത് .. ഷക്കീല

in post

സെപ്റ്റംബർ 21 നാണ് നെറ്റ്ഫ്ലിക്സിലെ ജനപ്രിയ സീരീസായ സെക്സ് എജ്യുക്കേഷൻ ഫൈനൽ സീസൺ പുറത്തിറങ്ങിയത്. മികച്ച പ്രതികരണം നേടി സീരീസ് മുന്നോട്ടു പോകുന്നതിനിടെയാണ് മലയാളത്തിൽ പുറത്തിറങ്ങിയ പ്രമോയും ശ്രദ്ധേയമാകുന്നത്. നെറ്റ്ഫ്ലിക്സ് ഇന്ത്യ പുറത്തിറക്കിയ പ്രമോയിൽ ഷക്കീലയെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഷക്കീലാസ് ഡ്രൈവിംഗ് സ്കൂൾ എന്ന പേരിൽ മൈത്രി അഡ്വർടൈസിംഗ് വർക്സ് തയ്യാറാക്കിയ പ്രമോയിൽ ഇതുവരെ കാണാത്ത വേഷത്തിലാണ് ഷക്കീലയെ അവതരിപ്പിച്ചിരിക്കുന്നത്. സെക്സ് എജ്യുക്കേഷൻ എന്താണെന്നും അതിന‍്റെ പ്രധാന്യവും മലയാളിക്ക് ഷക്കീല വ്യക്തമാക്കുന്നതാണ് പ്രമോ.

കെവി ശിവപ്രസാദാണ് പ്രമോ സംവിധാനം ചെയ്തത്. ഷക്കീല അഭിനയിച്ച ഡ്രൈവിംഗ് സ്കൂൾ എന്ന സിനിമയുടെ പേര് തന്നെയാണ് പ്രമോയ്ക്കും ഉപയോഗിച്ചിരിക്കുന്നത്. ഗോപു, ഷീലു എന്നീ യുവാക്കൾ ഡ്രൈവിംഗ് പഠിക്കാനെത്തുന്നിടത്തു നിന്നാണ് വീഡിയോ ആരംഭിക്കുന്നത്.

ലൈംഗികതയെ കുറിച്ചുള്ള തെറ്റിദ്ധാരണകളെ കുറിച്ചും പങ്കാളിയുടെ അഭിരുചിയും അനുവാദവും സെക്സിൽ എത്രമാത്രം പ്രാധാന്യമർഹിക്കുന്നുണ്ടെന്ന് പ്രമോയിൽ പറയുന്നു. മലയാളിക്ക് ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് ബോധവത്കരണവുമായി എത്തുന്ന വീഡിയോ യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിക്കഴിഞ്ഞു

നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ സെക്സ് എജ്യുക്കേഷൻ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ലൈംഗികതയെ കുറിച്ചുള്ള കൃത്യവും വ്യക്തവുമായ ബോധവത്കരണമാണ് രസകരമായി അവതരിപ്പിക്കുന്നത്. ആസാ ബട്ടർഫീൽഡ് , ഗില്ലിയൻ ആൻഡേഴ്‌സൺ , എൻകുറ്റി ഗത്വ , എമ്മ മക്കി , കോണർ സ്വിൻഡെൽസ് , കേദാർ വില്യംസ്-സ്റ്റിർലിംഗ് , അലിസ്റ്റർ പെട്രി , മിമി കീൻ എന്നിവരാണ് പ്രധാന താരങ്ങൾ.

ALSO READ ഒരു കത്തു നല്കി ആയാൾ തിരികെ നടന്നു; ഏകദേശം മുപ്പത് വയസ് പ്രായം തോന്നിക്കും; അതിലെ വരികൾ തന്നെ ഞെട്ടിച്ചു; ആരാധകൻ നല്കിയ കുറിപ്പിനെക്കുറിച്ച് അമലപോൾ അന്ന് പറഞ്ഞത്

Leave a Reply

Your email address will not be published.

*