
ഒറ്റ കണ്ണിറുക്കലിലൂടെ മലയാളികളുടെ എന്നല്ല ലോകത്തിന്റെ തന്നെ ശ്രദ്ധ നേടിയ താരമായിരുന്നു പ്രിയ പ്രകാശ് വാര്യർ. അതായത് തന്റെ ആദ്യ സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ഹിറ്റായ നടി. ഒമർ ലുലുവിന്റെ അഡാർ ലൗ എന്ന ചിത്രത്തിലെ
ഗാനരംഗത്തിലെ ഒരൊറ്റ കണ്ണിറുക്കലിലൂടെയാണ് താരത്തിന്റെ തലവര മാറിയത് എന്ന് തന്നെ പറയാം.
സോഷ്യൽ മീഡിയയിൽ സജീവമായ പ്രിയ വാര്യരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ആരാധകർ എറെയാണ്. ഇപ്പോൾ പ്രിയയുടെ പുത്തൻ ചിത്രങ്ങളാണ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നാടൻ പെൺകുട്ടിയായി ഹോട്ട് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.
ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി. കസവുചാരി ചുറ്റി പുഴയിൽ നിന്നുള്ള ചിത്രങ്ങളാണ് പ്രിയ വാര്യർ പോസ്റ്റ് ചെയ്തത്. അരയിൽ പൊന്നരഞ്ഞാണവും നെറുകയിൽ സിന്ദൂരവും ചാർത്തി നാടൻ തനിമയിലുള്ള ചിത്രങ്ങളാണ് പ്രിയയുടേത്.
സിംപിൾ ഡിസൈനിലുള്ള ഗോൾഡൻ മാലയും അരഞ്ഞാണവും പ്രിയയെ കൂടുതൽ സുന്ദരിയാക്കുന്നു. അവളുടെ കണ്ണുകളെയ്ത അമ്പുകൾ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രത്തിന് കമന്റുമായി നിരവധി പേർ എത്തിയിട്ടുണ്ട്. നടൻ സർജാനോ ഖാലിദ്, അനുപമ പരമേശ്വരൻ, അനശ്വര രാജൻ എന്നിവർ ചിത്രങ്ങൾ ലൈക്ക് ചെയ്തിട്ടുണ്ട്.
മലയാള സിനിമകൾ വിട്ട് തരാം ഹിന്ദിയിൽ അഭിനയം കുറിച്ചെങ്കിലും വിവാദങ്ങളെ തുടർന്ന് ഇതുവരെ തിയേറ്ററുകളിൽ എത്തിയില്ല. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രമാണ് ഇത്തരത്തിൽ റിലീസ് ചെയ്യാതിരുന്നത്. തെലുങ്കിൽ ചില ചിത്രങ്ങളിൽ അഭിയിച്ച ശേഷം മലയാളത്തിലേക്ക് താരം മടങ്ങിയിരുന്നു.
ഫോർ ഇയേഴ്‌സ് എന്ന കാമ്പസ് ചിത്രത്തിൽ സർജാനോ ഖാലിദ് ആയിരുന്നു നായകൻ. അതിന് ശേഷം കൊള്ള എന്ന സിനിമയിൽ രജീഷ വിജയനൊപ്പം നായികയായി. ബാംഗ്ലൂർ ഡേയ്‌സിന്റെ ഹിന്ദി പതിപ്പായ യാരിയാൻ 2വിൽ പ്രിയ നിർണായക വേഷത്തിൽ എത്തുന്നുണ്ട്.
Leave a Reply