താൻ വിഷമിക്കേണ്ട, സന്തോഷമായി ഇരിക്കൂ.. കാമുകന്റെ മടിയിൽ ഇരുന്ന് ആശ്വാസിപ്പിക്കുന്ന രഞ്ജിനി ഹരിദാസ്.. ചിത്രം വൈറൽ,,,

സ്റ്റാർ സിംഗർ സംഗീത റിയാലിറ്റി ഷോയുടെ അവതാരികയായിട്ടാണ് രഞ്ജിനി ശ്രദ്ധേയയാത്. പലപ്പോഴും ഇംഗ്ലീഷും മലയാളവും കലർത്തിയുള്ള സംസാരത്തിലൂടെ സോഷ്യൽ മീഡിയയിൽ രഞ്ജിനി വലിയ ചർച്ചയായിരുന്നു, ആദ്യം ഒന്നും ഈ അവതരണ ശൈലി പലർക്കും ദഹിച്ചില്ലെങ്കിലും പിന്നീട് അങ്ങോട്ട് രഞ്ജിനിയുടെ പാത പിന്തുടരുകയാണ് മറ്റുള്ളവർ ചെയ്തത്.

ബിഗ്‌സ്‌ക്രീനിലും രഞ്ജിനി ഒരു കൈ നോക്കിയിരുന്നു. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാൻ ഒരു യൂട്യൂബ് ചാനലും രഞ്ജിനി തുടങ്ങിയിരുന്നു. രഞ്ജിനി ഇപ്പോൾ പ്രണയത്തിൽ ആണെന്നത് മിക്ക ആളുകൾക്കും അറിവുള്ള കാര്യമാണ്. തന്റെ പാർട്ണറിന്റെ ഒപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് രഞ്ജിനി എത്തുന്നത് പതിവുകാഴ്ചയാണ്. ഇപ്പോളിതാ ശരതിന്റെ

മടിയിലിരിക്കുന്ന ചിത്രങ്ങളാണ് പങ്കിട്ടിരിക്കുന്നത്. വിഷമിക്കണ്ടാട്ടാ, ഹാപ്പി ആയിരിക്കൂ എന്നാണ് ചിത്രത്തിന് കാപ്ഷൻ നൽകിയിരിക്കുന്നത്. രഞ്ജിനിയുടെ വളരെ അടുത്ത സുഹൃത്തായിരുന്നു ശരത്ത്. 16 വർഷമായുള്ള സൗഹൃദത്തിനൊടുവിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. കോവിഡ് കാലത്താണ് രഞ്ജിനി തന്റെ പ്രണയം വെളിപ്പെടുത്തിയത്. 16 വർഷമായി രഞ്ജിനിക്ക് ശരത്തിനെ പരിചയമുണ്ട്.

ആ സമയത്ത് ശരത്ത് വിവാഹിതനായിരുന്നു. രഞ്ജിനി മറ്റൊരു റിലേഷൻഷിപ്പിലായിരുന്നു. പിന്നീട് ശരത്ത് വിവാഹ മോചിതനായി. രഞ്ജിനി നേരത്തെ ഉണ്ടായിരുന്ന റിലേഷൻഷിപ്പ് അവസാനിപ്പിച്ചു. അങ്ങനെ ശരത്തും രഞ്ജിനിയും അടുപ്പത്തിലായി. എന്നാൽ ഈ പ്രണയം വിവാഹത്തിലേക്ക് എത്തുമോ എന്ന് അറിയില്ലെന്നും രഞ്ജിന് പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*